News
ഈ വളുവളാന്നുള്ള സംസാരം എനിക്ക് സഹിക്കാന്‍ പറ്റില്ല; അന്നൊരു കാപ്പി കൊടുത്തപ്പോൾ ജീവിതകാലം മുഴുവനും ഇടേണ്ടി വരുമെന്ന് കരുതിയില്ല; പ്രണയവിവാഹത്തെക്കുറിച്ച് ദേവി ചന്ദനയും കിഷോറും മനസുതുറക്കുന്നു!
ഈ വളുവളാന്നുള്ള സംസാരം എനിക്ക് സഹിക്കാന്‍ പറ്റില്ല; അന്നൊരു കാപ്പി കൊടുത്തപ്പോൾ ജീവിതകാലം മുഴുവനും ഇടേണ്ടി വരുമെന്ന് കരുതിയില്ല; പ്രണയവിവാഹത്തെക്കുറിച്ച് ദേവി ചന്ദനയും കിഷോറും മനസുതുറക്കുന്നു!
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ദേവി ചന്ദന. മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരത്തിന്റെ യഥാർത്ഥ ജീവിതവും മലയാളികൾ ഏറ്റെടുത്തതാണ്. വര്‍ഷങ്ങളായുള്ള പ്രണയത്തിനൊടുവില്‍ വിവാഹിതരായവരാണ് ദേവി ചന്ദനയും കിഷോറും. പ്രശ്നങ്ങളും അഭിപ്രായവ്യത്യാസങ്ങളുമൊക്കെ ഉണ്ടാവാറുണ്ടെങ്കിലും അത് നീണ്ടുപോവാതിരിക്കാന്‍ ശ്രദ്ധിക്കുന്നവരാണ് തങ്ങളെന്ന് ദേവി ചന്ദന മുന്‍പ് പറഞ്ഞിരുന്നു.
പങ്കാളിയെ മനസിലാക്കി അവരുടെ താല്പര്യങ്ങളെ അംഗീകരിക്കണം. പരസ്പരമായ ആത്മാര്‍ത്ഥതയുമുണ്ടെങ്കില്‍ ദാമ്പത്യബന്ധം വളരെ സുഗമമായി മുന്നോട്ട് പോവുമെന്നുമായിരുന്നു താരം പറഞ്ഞത്. ഫ്ളവേഴ്സ് ടിവിയുടെ താരദമ്പതിമാരുടെ സംസ്ഥാന സമ്മേളനത്തില്‍ അതിഥിയായെത്തിയപ്പോഴും ദേവി ചന്ദനയും കിഷോറും പ്രണയവിവാഹത്തെക്കുറിച്ച് സംസാരിച്ചിരുന്നു.
ദേവി ചന്ദനയുടെ വാക്കുകൾ വായിക്കാം…
” യാത്രകള്‍ ഏറെയിഷ്ടപ്പെടുന്നവരാണ് ഞങ്ങള്‍. യാത്രകളിലുണ്ടായ ബന്ധമായിരുന്നു ഞങ്ങളുടേത്. അമേരിക്കന്‍ ട്രിപ്പിനിടയിലായിരുന്നു ഞങ്ങള്‍ കണ്ടുമുട്ടിയത്. അന്നൊക്കെ ഞങ്ങള്‍ നല്ല വഴക്കായിരുന്നു. അന്നത്തെ ദേഷ്യം ഇപ്പോഴുമുണ്ടെന്ന് ദേവി പറഞ്ഞപ്പോള്‍ അത് ശരിയാണ്, അന്ന് ഒരു കാരണമേയുണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ പല കാരണങ്ങളായെന്നായിരുന്നു കിഷോര്‍ പറഞ്ഞത്. ഈ വളുവളാന്നുള്ള സംസാരം എനിക്കാന് സഹിക്കാന്‍ പറ്റില്ല.
സംസാരിച്ചോണ്ടിരിക്കുമ്പോള്‍ ഹേയ് ആ തൊണ്ടയ്ക്ക് ഒരു രണ്ടുമിനിറ്റ് റെസ്റ്റ് കൊടുത്തൂടേയെന്ന് വരെ ചോദിച്ചിട്ടുണ്ട്. ഉറങ്ങുമ്പോഴും ഒച്ച വെക്കുമോയെന്ന് ചോദിക്കുമായിരുന്നു. സ്റ്റേജില്‍ കയറുന്നതിന് മുന്‍പ് കൈകൊടുത്താലും ഷേക്ക് ഹാന്‍ഡൊക്കെ തരാന്‍ മടിയായിരുന്നു. എനിക്ക് കുഷ്ഠമൊന്നുമില്ല, മര്യാദക്ക് കൈപിടിച്ചേയെന്നൊക്കെ പറയുമായിരുന്നു. അങ്ങനെ സദാസമയവും വഴക്കായിരുന്നു. ആ സംഭവത്തിന് ശേഷം നന്നായി ഷേക്ക്ഹാന്‍ഡ് കൊടുക്കാന്‍ പഠിച്ചെന്നായിരുന്നു കിഷോര്‍ പറഞ്ഞത്.
അമേരിക്കന്‍ ട്രിപ്പിനിടയില്‍ ഞങ്ങളൊന്നിച്ചൊരു വില്ലയിലായിരുന്നു താമസം. അദ്ദേഹം രാവിലെ എണീക്കുന്നയാളാണ് ഞാനും അതെ. അങ്ങനെയൊരു ദിവസം കാപ്പി കൊടുത്തിരുന്നു. ജീവിതകാലം മുഴുവനും കാപ്പി ഇടേണ്ടി വരുമെന്ന് ഞാനറിഞ്ഞില്ല. കല്യാണത്തോടെ ഞാന്‍ കാപ്പിയിടുന്നത് നിര്‍ത്തിയെന്നായിരുന്നു ദേവി ചന്ദന പറഞ്ഞത്. ഈ പ്രണയം ഞാന്‍ ദേവി ചന്ദനയുടെ അച്ഛനോട് പറയാന്‍ പോവുമ്പോള്‍ സുരാജേട്ടന് കൂടുതല്‍ ടെന്‍ഷനായിരുന്നു. അച്ഛനോടും അമ്മയോടും സംസാരിച്ച് ഓക്കെയായാല്‍ കല്യാണമെന്നായിരുന്നു ഞാന്‍ പറഞ്ഞത്.
സ്വതവേ അധികം സംസാരിക്കാത്തയാളാണ് അച്ഛന്. അധികം സംസാരിക്കാത്ത പ്രകൃതമായതിനാല്‍ കിഷോര്‍ ഇത്രയും ധൈര്യത്തോടെ അച്ഛനോട് സംസാരിക്കുമെന്ന് കരുതിയില്ല. ആ ധൈര്യത്തെ ഞാന്‍ നമിച്ചു. അന്നത്തെ യാത്രയില്‍ കിഷോറിന് കാപ്പിയും വെള്ളവുമൊക്കെ കൊടുത്തതും ദേവി ചന്ദനയായിരുന്നു. ഇവരെ നോക്കലായിരുന്നു ഞങ്ങളുടെ പ്രധാന പണിയെന്നായിരുന്നു പ്രജോദ് പറഞ്ഞത്. ഇവരുടെ ഷോ കാണാനായി ഞങ്ങളും അമേരിക്കയിലേക്ക് പോയിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
about devi chandana
