Malayalam
വീടുകളില്‍ നിന്ന് ഇറങ്ങിപ്പോകാനാകാത്ത സ്ത്രീകൾ ഉണ്ട്, ഭരണകൂടവും സര്‍ക്കാരും പരിഹാരം കണ്ടത്തണം’
വീടുകളില്‍ നിന്ന് ഇറങ്ങിപ്പോകാനാകാത്ത സ്ത്രീകൾ ഉണ്ട്, ഭരണകൂടവും സര്‍ക്കാരും പരിഹാരം കണ്ടത്തണം’
ജിയോ ബേബി സംവിധാനം ചെയ്ത ‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്’ സോഷ്യൽ മീഡിയയയിലടക്കം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള അനാലിസിസ് പോസ്റ്റുകളും റിവ്യു പോസ്റ്റുകളുമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. തൊണ്ടിമുതലും ദൃക്സാക്ഷിയും ചിത്രത്തിന് ശേഷം സുരാജും നിമിഷയും ദമ്പതികളായി എത്തിയ ചിത്രം കൂടിയാണ് ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്.
വീടുകളില്‍ നിന്നും ഇറങ്ങിപ്പോകാന്‍ പോലും സാധിക്കാത്ത സ്ത്രീകളാണ് സമൂഹത്തില്‍ ഭൂരിപക്ഷവും എന്ന് സംവിധായകന് . ‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്’ സിനിമയെ അധികരിച്ച് ‘കേരളീയ അടുക്കള ഇത്രമേല്‍ ഭീതിതമോ’ എന്ന വിഷയത്തില്‍ നടത്തിയ സംവാദത്തിലാണ് ജിയോ ബേബി സംസാരിച്ചത്. തന്റെ സിനിമയിലെ കഥാപാത്രത്തിന് ഇറങ്ങിപ്പോകാനും മറ്റൊരു ജീവിതം കെട്ടിയുയര്‍ത്താനുമുള്ള സാമൂഹിക സാഹചര്യം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ അതില്ലാത്ത സ്ത്രീകളാണ് ഏറെയും. അതിനാല്‍ ഭരണകൂടവും സര്‍ക്കാരും ഇടപെട്ട് ഇതിനൊരു പരിഹാരം കണ്ടെത്തണമെന്നും ജിയോ ബേബി പറഞ്ഞു.
വീട്ടില്‍ രണ്ടു മാസത്തോളം അടുക്കളയുടെ ചുമതല പൂര്‍ണമായും ഏറ്റെടുക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഇത്തരമൊരു സിനിമ മനസില്‍ വന്നതെന്നും ജിയോ ബേബി പറഞ്ഞു. നിമഷ സജയനും സുരാജ് വെഞ്ഞാറമൂടും ഒന്നിച്ച ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് വീടിന്റെ അകത്തളങ്ങളില്‍ നിന്നുള്‍പ്പടെ സ്ത്രീകള്‍ നേരിടുന്ന അസമത്വവും അടിച്ചമര്‍ത്തലുകളും ചൂണ്ടിക്കാട്ടുന്നത്.
