Connect with us

അസ്ഥിക്കൂടത്തില്‍ തൊലിവെച്ച് പിടിപ്പിച്ച പോലെയെന്നായിരുന്നു കമന്റുകൾ… എന്റെ ശരീരത്തെക്കുറിച്ച് പറയാന്‍ ഇവര്‍ക്ക് എന്താണ് അവകാശം; മാളവിക മോഹൻ ചോദിക്കുന്നു

Malayalam

2013 ൽ പുറത്തിറങ്ങിയ പട്ടം പോലെ എന്ന ചിത്രത്തിലൂടെ ദുൽഖറിന്റെ നായികയായിട്ടാണ് മാളവിക മോഹന്റെ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങി നിൽക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട് .. വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമാണ് മാളവിക പ്രത്യക്ഷപ്പെട്ടതെങ്കിലും ഇവയെല്ലാം സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. ഒടുവിൽ വിജയ് നായകനായ മാസ്റ്ററിലെ നായിക മാളവിക മോഹനായിരുന്നു

ഇപ്പോഴിതാ മലയാളത്തിൽ നിന്ന് നേരിടേണ്ടി വന്ന ട്രോൾ ആക്രമണങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടി. വനിതാ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് അവർ മനസ്സുതുറന്നത്.

മാളവികയുടെ വാക്കുകൾ

‘ മറ്റു സിനിമാ ഇന്‍ഡസ്ട്രികളെ അപേക്ഷിച്ച് മലയാളത്തിലെ ട്രോളുകള്‍ ക്രൂരമാകാറുണ്ട്. എന്റെ നിറത്തെക്കുറിച്ചും ശരീരത്തെക്കുറിച്ചുമെല്ലാം പരിഹസിച്ചു. അസ്ഥിക്കൂടത്തില്‍ തൊലിവെച്ച് പിടിപ്പിച്ച പോലെയെന്ന് വരെ കമന്റുകള്‍ വന്നു. എന്റെ ശരീരത്തെക്കുറിച്ച് പറയാന്‍ ഇവര്‍ക്ക് എന്താണ് അവകാശം. ആ സ്ഥിതിക്ക് ഇപ്പോഴും മലയാളത്തില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടില്ല. ഇറക്കം കുറഞ്ഞ ഉടുപ്പിട്ടാല്‍ പോലും ആക്രമിക്കുന്നവര്‍ ഇപ്പോഴും ഉണ്ടല്ലോ’,

More in Malayalam

Trending

Recent

To Top