അച്ഛന് മാറി നിന്നത് മുതല്‍ എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ നിന്നും മോശം പ്രതികരണമാണ് ഉണ്ടായത്; എന്റെ കാരണം കൊണ്ടാണ് അച്ഛന് പോയതെന്ന് വരെ മറ്റുള്ളവരിലേക്ക് എത്തിക്കാനും അവര്‍ ശ്രമിച്ചു.’; സായി കുമാറിൻ്റെ മകൾ പറയുന്നു !
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് വൈഷ്ണവി സായി കുമാര്‍. സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന കൈയെത്തും ദൂരത്ത് എന്ന പരമ്പരയിലെ കനകദുര്‍ഗ എന്ന നെഗറ്റീവ് ഷേഡുള്ള കഥാപാത്രമായാണ് വൈഷ്ണവി സ്ക്രീനില്‍ നിറയുന്നത്.നടന് സായി കുമാറിന്റെ മകളാണ് വൈഷ്ണവി. സായി കുമാറിന്റെ ആദ്യ ഭാര്യ പ്രസന്നകുമാരിയില്‍ ജനിച്ച മകളാണ് വൈഷ്ണവി. വിവാഹശേഷമാണ് വൈഷ്ണവി അഭിനയരംഗത്തേയ്ക്ക് കടക്കുന്നത്. അച്ഛന്റെയും മുത്തച്ഛന്റെയും പാരമ്പര്യം പിന്തുടര്ന്ന് അഭിനയരംഗത്തെത്തുകയായിരുന്നു താരം.
ഫ്ളവേഴ്സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വൈഷ്ണവി. അവതാരകന്റെ ചോദ്യത്തിന് മറുപടി പറയവേ നഷ്ടപ്പെട്ട അവസരങ്ങളെ കുറിച്ചും അച്ഛന് സായി കുമാര്‍ പിണങ്ങി പോയതിന്റെ കാരണവുമൊക്കെ വൈഷ്ണവി പറഞ്ഞു.സിനിമയില്‍ നിന്നുള്ള അവസരങ്ങള്‍ സ്കൂളില്‍ പഠിക്കുമ്പോഴെ എനിക്ക് വന്നിരുന്നുവെന്നാണ് വൈഷ്ണവി പറയുന്നത്. പക്ഷേ അന്നേരം തന്നെ അച്ഛനത് വെട്ടി. പഠിത്തത്തിന് ശേഷം നോക്കാമെന്നായിരുന്നു അച്ഛന്റെ അഭിപ്രായം. മുല്ല എന്ന ചിത്രത്തില്‍ അഭിനയിക്കാനുള്ള ചാന്‍സുമായി ദിലീപങ്കിള്‍ നേരിട്ട് വിളിക്കുകയാണ് ചെയ്തത്. ഇല്ലെന്ന് പറഞ്ഞേക്കാന്‍ അച്ഛന് പറഞ്ഞു. അങ്ങനെ തന്നെ പറയുകയും ചെയ്തു.
പിന്നീട് ഒരു മാഗസിനില്‍ ദിലീപും മീര നന്ദനും കെട്ടിപ്പിടിച്ച് നില്ക്കുന്ന ഫോട്ടോ കണ്ടപ്പോള്‍ ഇത് ഞാന്‍ ചെയ്യേണ്ടതായിരുന്നെന്ന് പറഞ്ഞു. അതുശരി കെട്ടിപ്പിടിക്കാന്‍ വേണ്ടിയാണോന്നാണ് അച്ഛന് ചോദിച്ചതെന്നും’ വൈഷ്ണവി പറയുന്നു.ഒന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെ എന്നെ ബോര്ഡിങ്ങില് കൊണ്ട് പോയി തള്ളി. ആ കാലയളവില്‍ അച്ഛനോടും അമ്മയോടുമുള്ള അറ്റാച്ചമെന്റ് വരെ നഷ്ടപ്പെട്ടത് പോലെ തോന്നി. അച്ഛന് വളരെ ജോളിയായിരുന്നു. അമ്മയെക്കാളും അച്ഛനാണ് ജോളി. അച്ഛന് ഉണ്ടെങ്കില്‍ നല്ല രസമാണ്. അമ്മ കുറച്ച് ദേഷ്യം പ്രകടിപ്പിക്കും.
തന്റെ ജീവിതത്തിലെ പല പ്രതിസന്ധികളിലും ആദ്യം സംസാരിക്കുന്നത് അച്ഛനോട് ആയിരുന്നു. ഇപ്പോള്‍ കോണ്ടാക്ട് ഒന്നുമില്ലെന്ന് വൈഷ്ണവി സൂചിപ്പിച്ചുഡിഗ്രിയ്ക്ക് പഠിക്കുന്ന സമയം മുതലാണ് അച്ഛന് അകന്ന് തുടങ്ങിയത്. ഇപ്പോഴും അച്ഛന്റെ മകള്‍ തന്നെയാണ് ഞാന്‍. അമ്മ കൂടെയുള്ളത് കൊണ്ട് മുന്നോട്ട് പോയി. അച്ഛന് മാറി നിന്നത് മുതല്‍ എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ നിന്നും മോശം പ്രതികരണമാണ് ഉണ്ടായത്. ബോഡി ഷെയിമിങ്ങ് പോലെ അവര്‍ എന്നെ കളിയാക്കാനും പതുക്കെ അവഗണിക്കാനും തുടങ്ങി. എന്റെ കാരണം കൊണ്ടാണ് അച്ഛന് പോയതെന്ന് വരെ മറ്റുള്ളവരിലേക്ക് എത്തിക്കാനും അവര്‍ ശ്രമിച്ചു.’
മാനസികമായി കുറേ തകര്‍ന്ന് പോയെങ്കിലും അമ്മയുടെ പിന്തുണയോടെ തിരിച്ച് വരാന്‍ സാധിച്ചു. അമ്മയുടെ വീട്ടുകാരുടെ പിന്തുണ എല്ലായിപ്പോഴും ഉണ്ടായിരുന്നു. പിന്നെ അച്ഛന്റെ ഇളയ അനിയത്തിയാണ് അവിടുന്ന് പിന്തുണ തന്ന് കൂടെ ഉണ്ടായിരുന്നതെന്നും വൈഷ്ണവി പറയുന്നു. അതേ സമയം അമ്മയ്ക്ക് ക്യാന്‍സര്‍ വന്നതിന് ശേഷമാണ് അച്ഛന് പോയതെന്ന വാര്‍ത്തകളെ താരപുത്രി നിഷേധിച്ചു. അച്ഛന് പോയി കുറച്ച് കഴിഞ്ഞതിന് ശേഷമാണ് അമ്മയ്ക്ക് രോഗം സ്ഥിരികരിക്കുന്നതെന്നാണ് വൈഷ്ണി വ്യക്തമാക്കുന്നത്.
