News
വിനോദ വ്യവസായത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ നികുതി അടച്ച വ്യക്തി; അനുമോദിച്ച് ആദായനികുതി വകുപ്പ്
വിനോദ വ്യവസായത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ നികുതി അടച്ച വ്യക്തി; അനുമോദിച്ച് ആദായനികുതി വകുപ്പ്
ബോളിവുഡില്‍ നിരവധി ആരാധകരുള്ള നടനാണ് അക്ഷയ് കുമാര്‍. ഇപ്പോള്‍ നടനെ തേടി ആദായനികുതി വകുപ്പിന്റെ അനുമോദനം എത്തിയിരിക്കുകയാണ്. വിനോദ വ്യവസായത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ നികുതി അടച്ച വ്യക്തിയായി അക്ഷയ് കുമാര്‍ തിരഞ്ഞെടുക്കപ്പെട്ടു.
കൃത്യമായി വലിയ തുക നികുതി അടയ്ക്കുന്നതിനാല്‍ താരത്തിനെ അഭിനന്ദിച്ച് ആദായനികുതി വകുപ്പ് ബഹുമതി പത്രം നല്കി. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഏറ്റവും ഉയര്‍ന്ന നികുതിദായകന് എന്ന പദവി അക്ഷയ് കുമാര്‍ നിലനിര്‍ത്തുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ടിനു ദേശായിക്കൊപ്പമുള്ള തന്റെ വരാനിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കില്‍ യുകെയിലാണ് താരമിപ്പോള്‍. അതിനാല്‍ നടന് വേണ്ടി അദ്ദേഹത്തിന്റെ ടീം ബഹുമതി പത്രം ഏറ്റുവാങ്ങി.
ഏറ്റവും അവസാനമായി അക്ഷയ് കുമാറിന്റെ പുറത്തിറങ്ങിയ ചിത്രം സാമ്രാട്ട് പൃഥ്വിരാജ് ആണ്. വലിയ പ്രതീക്ഷയിലെത്തിയ ബിഗ് ബജറ്റ് ചിത്രം തിയറ്ററുകളില്‍ പരാജയമായിരുന്നു.
രക്ഷാബന്ധനാണ് ഉടനെ റിലീസിനൊരുങ്ങിയിരിക്കുന്ന അക്ഷയ്കുമാര്‍ ചിത്രം. രക്ഷാബന്ധന് ആഘോഷത്തോടനുബന്ധിച്ച് 2022 ഓഗസ്റ്റ് 11നാണ് ചിത്രം പുറത്തിറങ്ങുന്നത്. സഹോദര സ്നേഹത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ നാല് സഹോദരിമാരുടെ സഹോദരനായാണ് അക്ഷയ് കുമാര്‍ അഭിനയിക്കുന്നത്. ആനന്ദ് എല്‍. റായ്
