Connect with us

അന്യൻ കാണുന്നതിൽ എന്താണ് കുഴപ്പം?; ഇപ്പോൾ അന്യൻ ആണല്ലോ വിഷയം; അന്യൻ 2 വന്നാലും ഇരുകയ്യും നീട്ടി സ്വീകരിക്കും; വൈറൽ ട്രോളിനിടയിൽ വൈറലാകുന്ന അന്യൻ സിനിമ!

News

അന്യൻ കാണുന്നതിൽ എന്താണ് കുഴപ്പം?; ഇപ്പോൾ അന്യൻ ആണല്ലോ വിഷയം; അന്യൻ 2 വന്നാലും ഇരുകയ്യും നീട്ടി സ്വീകരിക്കും; വൈറൽ ട്രോളിനിടയിൽ വൈറലാകുന്ന അന്യൻ സിനിമ!

അന്യൻ കാണുന്നതിൽ എന്താണ് കുഴപ്പം?; ഇപ്പോൾ അന്യൻ ആണല്ലോ വിഷയം; അന്യൻ 2 വന്നാലും ഇരുകയ്യും നീട്ടി സ്വീകരിക്കും; വൈറൽ ട്രോളിനിടയിൽ വൈറലാകുന്ന അന്യൻ സിനിമ!

അന്യൻ സിനിമയെ കുറിച്ചുള്ള ട്രോളുകൾ മാത്രമല്ല, സിനിമയെ സപ്പോർട്ട് ചെയ്‌തുകൊണ്ടുള്ള കുറിപ്പുകളും വൈറലാകുകയാണ്…
സംസാരവിഷയം Anniyan ആണല്ലോ. അതുകൊണ്ട് Anniyan സിനിമയിലേക്ക് ഒരു തിരിഞ്ഞുനോട്ടം….2005 ജൂൺ 17 ന് റിലീസ് ചെയ്ത ഒരു തമിഴ് സിനിമ. അത്‌ കാത്തിരുന്നത് എക്കാലത്തെയും ജനമനസ്സുകളിൽ ഇടം നേടിയെടുക്കാൻ കെൽപ്പുള്ള ഒരു സിനിമയായിരിക്കും എന്ന് ആരും ഓർത്തില്ല.

Vikram വിവിധ ഗേറ്റപ്പുകളിൽ എത്തിയ സിനിമ, S Shankar സംവിധാനം ചെയ്ത സിനിമ Harris Jayaraj ന്റെ Music അങ്ങനെ സിനിമയിലേക്ക് ആകർഷിക്കാൻ ഒരു പ്രേക്ഷകന് എന്താണോ വേണ്ടത് അതെല്ലാം അടിഞ്ഞുകൂടിയ സിനിമ. ഇപ്പോൾ അത്‌ വീണ്ടും കാണുമ്പോൾ ഇപ്പോഴും ആ സിനിമയും കാഴ്ച്ചയും കഥയും നിലനിന്ന് പോകുന്നു എന്നതാണ് സത്യം.

ഒരു ചെറിയ പോരായ്മ പോലും ഇല്ലാതെ എല്ലാം കൊണ്ടും നമ്മെ ഞെട്ടിച്ച, കാഴ്ച്ചയുടെ മറ്റൊരുലോകത്തേക്ക് കൂട്ടി കൊണ്ടുപോയ,സ്‌ക്രീനിൽ എല്ലാവരും തകർത്ത, പറയാൻ വാക്കുകൾ പോലും കിട്ടാതെ വരുന്ന ഒരു സിനിമ തന്നെയാണ് Anniyan.

Anniyan ന്റെ പിറവി Ambi യിലൂടെയായിരുന്നു. Ambi ഒരു ലോയർ ആണ് തന്റെ മുന്നിലുള്ള തെറ്റുകളെ ചൂണ്ടി കാണിക്കുന്ന ഒരു മനുഷ്യൻ. ഒരു കത്ത് പോസ്റ്റ്‌ ചെയ്തിട്ടായിരുന്നു അയ്യാളുടെ ജീവിതത്തിലേക്ക് അയ്യാൾ ഒരുദിവസം കാലെടുത്തു വെച്ചത്. ആ ഒരു ദിവസം നേരിടേണ്ടി വന്ന കാര്യങ്ങൾ.

ജനങ്ങൾ റോട്ടിൽ കാറി തുപ്പുന്നത്
ട്രാഫിക് റൂൾസ് പാലിക്കാത്തത്
മോശമായ വസ്തുക്കൾ വിൽക്കുന്നത്
ബസ്സിൽ പോകുമ്പോൾ സ്ത്രീകൾക്ക് മര്യാദ കൊടുക്കാത്തത്
വീട്ടുവാടക കൂട്ടി വേടിക്കുന്ന ആളുകൾ
കണ്മുന്നിൽ ഒരാൾ രക്തം വാർന്നു കിടന്നിട്ടും ഒരു വണ്ടിയും പോലും രക്ഷിക്കാൻ നിർത്തത്.
ഒരാൾ നിന്നിട്ടും പുതിയ വണ്ടി, കാർ രക്തം ആകും എന്ന് കരുതി അയാളും പോയത്.

അങ്ങനെ നിറയെ പ്രശ്നങ്ങൾ ഒരു ദിവസം അനുഭവിക്കേണ്ടി വന്ന Ambi അന്ന് രാത്രി തന്നെ താൻ അയച്ച കത്ത് വീണ്ടും കാണുകയും. അത്‌ നോക്കുകയും ചെയ്യുന്നു.അവിടുന്നാണ് Anniyan പിറവിയെടുക്കുന്നത്.
ശേഷം തെറ്റുകൾ ചെയ്ത എല്ലാവരെയും അവർ ചെയ്ത തെറ്റുകൾക്കനുസരിച്ചു അതിന്റെ ആഴം അനുസരിച്ചു കൊല്ലുന്നു.

തന്റെ ഉള്ളിൽ ഒതുക്കിയ പ്രേമം പുറത്ത് പറയാനാകാതെ വിഷമിച്ചിരിക്കുന്ന Ambi സ്നേഹം തുറന്ന് പറയുകയും അത്‌ നിരസിക്കുകയും ചെയ്യുന്നു.പിന്നീട് തന്റെ സ്നേഹം തുറന്ന് കാട്ടാൻ പുതിയൊരു വേഷം അണിഞ്ഞതാണ് Remo. തന്റെ നടക്കാതെ പോയ പ്രണയ സാക്ഷാൽക്കാരം Remo യിൽ Ambi തീർത്തു.
Ambi തെറ്റുകൾ ചൂണ്ടി കാണിച്ചുകൊണ്ടിരുന്നപ്പോൾ ആ തെറ്റുകൾക്ക് വിധി എഴുതാൻ Anniyan ഉടലെടുത്തു.
തന്റെ പ്രണയം പൂവണിയാൻ Remo യും Ambi യുടെ കൂടെ കൂടി.

Anniyan എന്ന സിനിമ നമുക്ക് കാണിച്ചു തന്നത്, തുറന്ന് തന്നത് വെറും സിനിമ മാത്രമായിരുന്നില്ല ആ സമയത്തെ ജീവിത ചുറ്റുപാടുകളെ, ഭരിക്കുന്ന ഭരണകൂടത്തിനെതിരെ, ജീവിക്കുന്ന ജനങ്ങൾക്കെതിരെ ശബ്ദം ഉയർത്തുന്ന ഒരു സിനിമയും കൂടിയായിരുന്നു. ഇന്നും സിനിമയുടെ Content നോക്കിയാൽ ഇപ്പോഴും Relate ചെയ്യപ്പെടാൻ കഴിയുന്നതുമാണ്. Story, Direction, Acting, Music, Background, Action, Camera അങ്ങനെ എല്ലാം സൂപ്പർ ആയിരുന്ന സിനിമ.

അഭിനയം കൊണ്ട് എല്ലാവരും തകർത്താടിയ സിനിമ, കഥ പറഞ്ഞ രീതി, 3 മണിക്കൂറിനടുത്ത് തീർത്ത വിസ്മയം. അങ്ങനെ പറഞ്ഞാലും പറഞ്ഞാലും തീരില്ല.ഒരുപാട് സീനുകൾ പ്രിയപ്പെട്ടതാണ്.
ഓർത്ത് വെക്കാൻ ഒരുപാട് കാര്യങ്ങൾ, ഡയലോഗ്, പാട്ടുകൾ തന്ന സിനിമയും കൂടിയാണ്. ഓരോ സീനും, ഷോട്ടുകളും മികച്ചു നിന്നു. കഥയും കഥ കൊണ്ടുപോയതും നമ്മളെ കൂട്ടിയായിരുന്നു.
അവരെ പോലെ നമ്മുടെ മുഖങ്ങൾക്കും ഭാവ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരുന്നു. അതിനിടയിൽ നല്ല പാട്ടുകളും, സിനിമയോടൊപ്പം Background ഉം കൂടെ കൂടി, ആക്ഷൻ രംഗങ്ങൾ എല്ലാം വൃത്തിക്ക് ചെയ്തു വെച്ചു.

ഒരുപാട് Message ജനങ്ങൾക്ക് കൊടുത്തുകൊണ്ടെ ഇരുന്നു. ക്രൈം ബ്രാഞ്ച് അന്വേഷിച്ചപ്പോൾ കൂടുതൽ മനോഹരമായി, കൂടെ ചിരിക്കാനും നമുക്ക് പല സ്ഥലങ്ങളിലും അവസരങ്ങൾ തന്നുകൊണ്ടേ ഇരുന്നു. അവസാനം മനസ്സ് 100 ശതമാനം സംതൃപ്തി ആയി. എനിക്ക് മാത്രമല്ല പലർക്കും ആയിട്ടുണ്ടാകും എന്ന് കരുതുന്നു.

മൂന്ന് വ്യത്യാസം കഥാപാത്രങ്ങളും Ambi യിൽ അവസാനിക്കുമ്പോൾ വീണ്ടും Anniyan ന്റെ പിറവിയിലൂടെ ആണ് സിനിമ അവസാനിക്കുന്നത്. വേണമെങ്കിൽ Anniyan 2 ആലോചിക്കാവുന്നതാണ് തീർച്ചയായും ഇരു കൈയും നീട്ടി സ്വീകരിക്കും എന്ന കാര്യത്തിൽ സംശയം ഇല്ല. അജയ് പള്ളിക്കരയാണ് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചത്.

about annyan

More in News

Trending

Recent

To Top