Malayalam
സിനിമാ റിലീസ് കാലത്തും, വിശേഷദിവസങ്ങളിലും അടിയും വഴക്കും മുരളി ഉണ്ടാക്കാറുണ്ട്; വെള്ളം മുരളിയെക്കുറിച്ച് അസിസ്റ്റന്റ് കമ്മീഷണറുടെ കുറിപ്പ്
സിനിമാ റിലീസ് കാലത്തും, വിശേഷദിവസങ്ങളിലും അടിയും വഴക്കും മുരളി ഉണ്ടാക്കാറുണ്ട്; വെള്ളം മുരളിയെക്കുറിച്ച് അസിസ്റ്റന്റ് കമ്മീഷണറുടെ കുറിപ്പ്
കോവിഡിന്റെ പശ്ചാത്തലത്തിൽ അടഞ്ഞ് കിടന്ന തിയേറ്ററുകൾ പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ‘വെള്ളം’ ത്തോടെയാണ് തുറന്നത്. ‘വെള്ളം മുരളി’ എന്ന ഇരട്ടപ്പേരില്‍ അറിയപ്പെട്ടിരുന്ന മുരളി കുന്നംപുറത്ത് എന്നയാളെയാണ് ജയസൂര്യ ചിത്രത്തിൽ അവതരിപ്പിച്ചത്. ഇപ്പോഴിതാ ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുമ്ബോള്‍ പഴയ ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് കണ്ണൂരിലെ അസ്സിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ പി.പി.സദാനന്ദന്.
സിനിമാ റിലീസ് കാലത്തും, വിശേഷദിവസങ്ങളിലും അടിയും വഴക്കും സൃഷ്ടിക്കുന്ന ആളായിരുന്നു മുരളിയെന്ന് പി.പി. സദാനന്ദന് പറയുന്നു. സിനിമാക്കഥയെ വെല്ലുന്ന ജീവിതമെന്ന് മുരളിയുടെ മാറ്റത്തിനൊപ്പം തോന്നിയിരുന്നുവെന്നും സദാനന്ദന് കുറിക്കുന്നു.
അസിസ്റ്റന്റ് കമ്മീഷണര്‍ പി.പി. സദാനന്ദന്റെ കുറിപ്പ്:
‘ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പോലീസുകാര്‍ക്ക് എപ്പോഴും ശല്യമുണ്ടാക്കുന്ന മുഴുക്കുടിയനായ ഒരു മുരളിയുണ്ടായിരുന്നു. അന്ന് ഞാന്‍ തളിപ്പറമ്ബ് എസ് ഐ ആയിരുന്നു. വീട്ടില്‍ നിന്നും സ്വര്‍ണ്ണവും അച്ഛന്റെ മേശയില്‍ നിന്നും പണവും ഒക്കെ എടുത്തുകൊണ്ടു പോയി മദ്യപിക്കും. സിനിമ തീയറ്ററായിരുന്നു അദ്ദേഹത്തിന്റെ പ്രധാന വിഹാര കേന്ദ്രം. മോഹന്‍ലാലിന്റെ കടുത്ത ആരാധകനായിരുന്നു. സിനിമ റിലീസ് ദിവസമൊക്കെ മുരളിയുടെ വക അടി പ്രതീക്ഷിക്കാം. ന്യൂ ഇയര്‍ പോലുള്ള വിശേഷ ദിവസങ്ങളില്‍ മുന്‍കൂട്ടി മുരളിയെ പിടിച്ചു വെയ്ക്കുമായിരുന്നു. ആ സമയത്തൊക്കെ അയാളുടെ അച്ഛന് തന്നെ പരാതിയായി വരുമായിരുന്നു. ശല്യം സഹിക്കാന്‍ വയ്യാതായപ്പോള്‍ എല്ലാ ദിവസവും പോലീസ് സ്റ്റേഷനില്‍ വന്ന് ഒപ്പിടാന്‍ ഞാന്‍ പറഞ്ഞു. അയാള്‍ സ്റ്റേഷനില്‍ വന്ന് ഒപ്പിടും. പിന്നീട് പോയി കുടിക്കും. ഒരു ദിവസം മുരളിയെ ഞാന്‍ ഉപദേശിക്കുവാന്‍ ശ്രമിച്ചു. അപ്പോള്‍ അയാളുടെ കണ്ണില്‍ നിന്നും കണ്ണുനീര് വരുന്നത് പോലെ തോന്നി. വളരെ നിരാശയോടെ അയാള്‍ എന്നോട് പറഞ്ഞു, ഇനി ഞാന്‍ നിങ്ങള്‍ക്ക് ഒരു ശല്യമാകില്ല. പിന്നീട് അയാളെക്കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല.
ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ കണ്ണൂരില്‍ ഡിവൈഎസ്പി ആയിരിക്കെ സുന്ദരനായ ഒരു ചെറുപ്പക്കാരന് എന്റെ ഓഫിസിലേയ്ക്ക് വന്നു. ‘ഞാന്‍ തളിപ്പറമ്ബുകാരന് മുരളിയാണ്, ഇപ്പോള്‍ ഇന്റര്‍നാഷണല്‍ ബിസിനസ്സ്കാരനാണ് ‘ അയാള്‍ പറഞ്ഞു. ഇന്നത്തെ നിലയില്‍ എത്തിയതിന്റെ കഥ മുഴുവന്‍ അയാള്‍ സമയമെടുത്ത് പറഞ്ഞു. കഥ മുഴുവന്‍ കേട്ടപ്പോള്‍ ഏതൊരു സിനിമാക്കഥയെയും വെല്ലുന്ന ഒരു കഥ അതില്‍ ഉണ്ടായിരുന്നു. പ്രതീക്ഷിച്ചപ്പോലെ ആ കഥ ‘വെള്ളം’ എന്ന പേരില്‍ സിനിമ ആയിരിക്കുന്നു. ‘
സംയുക്തമേനോനാണ് ചിത്രത്തിലെ നായിക. സിദ്ദിക്ക്, ഇന്ദ്രന്‍സ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, സ്നേഹ പലിയേരി, ഇടവേള ബാബു, ജോണി ആന്റണി, വെട്ടുക്കിളി പ്രകാശ്, നിര്‍മല്‍ പാലാഴി, സന്തോഷ് കീഴാറ്റൂര്‍, ഉണ്ണി ചെറുവത്തൂര്‍, ബാബു അന്നൂര്‍, മിഥുന്, സീനില്‍ സൈനുദ്ധീന്‍, മുഹമ്മദ് പേരാമ്ബ്ര, ശിവദാസ് മട്ടന്നൂര്‍, ജിന്‍സ് ഭാസ്കര്‍, അധീഷ് ദാമോദര്‍, ബേബി ശ്രീലക്ഷ്മി എന്നിവരാണ് പ്രധാനവേഷത്തിലെത്തുന്ന മറ്റ് താരങ്ങള്‍. റോബി വര്‍ഗ്ഗീസാണ് വെള്ളത്തിന്റെ ഛായാഗ്രാഹകന്‍. ബിജിത്ത് ബാലയാണ് എഡിറ്റര്‍. ഫ്രന്‍ഡ്ലി പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.
