Connect with us

‘എന്തുകൊണ്ട് ജയറാമിനെ വെച്ച് സിനിമ എടുത്തില്ല?’ സംവിധായകന്‍ ഫാസിലിന്റെ മറുപടി ഞെട്ടിച്ചെന്ന് ജയറാം!

Malayalam

‘എന്തുകൊണ്ട് ജയറാമിനെ വെച്ച് സിനിമ എടുത്തില്ല?’ സംവിധായകന്‍ ഫാസിലിന്റെ മറുപടി ഞെട്ടിച്ചെന്ന് ജയറാം!

‘എന്തുകൊണ്ട് ജയറാമിനെ വെച്ച് സിനിമ എടുത്തില്ല?’ സംവിധായകന്‍ ഫാസിലിന്റെ മറുപടി ഞെട്ടിച്ചെന്ന് ജയറാം!

മലയാള കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ജയറാം. പത്മരാജന്‍ ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ ജയറാം ജനപ്രിയ നടന്‍ എന്ന പദവിയിലേയ്ക്ക് എത്താന് വളരെ കാലതാമസം വേണ്ടി വന്നില്ല. സത്യന്‍ അന്തിക്കാട്, കമല്‍ ചിത്രങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന ജയറാമിന്റെ പഴയ ചിത്രങ്ങള്‍ പോലും ഇന്നും പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചാ വിഷയമാണ്. ടിവി ചാനലുകളില്‍ വീണ്ടും വീണ്ടും കാണ്ടാലും അത് കണ്ട് ആസ്വദിക്കുന്നവരുമാണ്. എന്നാല്‍ ഇപ്പോഴിതാ ഹിറ്റ് സംവിധായകനായ ഫാസില്‍ തന്നെ വെച്ച് സിനിമ ചെയ്യാത്തതിനുള്ള കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ് ജയറാം. ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇതേകുറിച്ച് പറഞ്ഞത്.

ഞാന്‍ ഒരുപാടു കുടുംബ സിനിമകളിലെ നായകനായി അഭിനയിച്ചെങ്കിലും നിരവധി കുടുംബ ചിത്രങ്ങള്‍ എടുത്തു ഹിറ്റാക്കിയ ഫാസില്‍ എന്ന സംവിധായകന്റെ സിനിമയില്‍ എനിക്ക് അഭിനയിക്കാന്‍ സാധിച്ചിട്ടില്ല. ഒന്ന്, രണ്ടു തവണയൊക്കെ അത് നടക്കുമെന്ന് കരുതിയെങ്കിലും അത് കൈവിട്ടു പോയി. പക്ഷെ അദ്ദേഹത്തിന്റെ സിനിമകളില്‍ അഭിനയിച്ചില്ലെങ്കിലും എന്ത് കൊണ്ട് ജയറാമിനെ നായകനാക്കി സിനിമ ചെയ്യുന്നില്ല എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി മതി അദ്ദേഹത്തിന്റെ നൂറു സിനിമകളില്‍ അഭിനയിച്ചതിന് തുല്യമാണ്.

എന്ത് കൊണ്ട് ജയറാമിനെ നായകനാക്കി സിനിമ ചെയ്യുന്നില്ല? എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്. കമലും, സത്യന്‍ അന്തിക്കാടുമൊക്കെ പറഞ്ഞത്രേ ഒരു സിനിമ ജയറാമിനെ വച്ച് ചെയ്താല്‍ എല്ലാ സിനിമയും ജയറാമിനെവെച്ച് തന്നെ ചെയ്യാന്‍ തോന്നുമെന്ന് അത് കൊണ്ടാണ് താന്‍ ചെയ്യാത്തതെന്ന് അദ്ദേഹം പറഞ്ഞു. ഫാസില്‍ സാര്‍ അങ്ങനെ പറഞ്ഞത് എന്നിലെ നടനെ സംബന്ധിച്ച് വലിയ അംഗീകാരമാണ്. ജയറാം അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.

മമ്മൂട്ടിക്കും മോഹന്‍ലാലിനും സുരേഷ് ഗോപിക്കുമെല്ലാം നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് ഫാസില്‍. എന്നാല്‍ ജയറാമിനെ വെച്ച് ഫാസില്‍ സിനിമ ഒന്നും ചെയ്തിട്ടില്ല. കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനാണ് ഫാസില്‍. എന്നിട്ടും ജനപ്രിയതാരമായിരുന്ന ജയറാമിന് അദ്ദേഹം ഒരു വേഷം നല്‍കിയിട്ടില്ല എന്നതില്‍ പ്രേക്ഷകര്‍ക്ക് നിരാശയുണ്ടായിരുന്നു. മലയാളത്തിലെ പോലെ തന്നെ തെലുങ്കിലും സജീവമാണ് ജയറാം. ലോക്ക് ഡൗണിന് ശേഷം സിനിമയില്‍ സജീവമായിരിക്കുകയാണ് താരം.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top