ആ കഥാപാത്രം മോഹന്‍ലാല്‍ ചെയ്യുന്നതാണ് നല്ലതെന്ന തീരുമാനത്തിലെത്തി, എന്നാല്‍ മുടക്കിയ പണത്തിന്റെ പകുതി പോലും തിരിച്ച് ലഭിച്ചിരുന്നില്ല; തുറന്ന് പറഞ്ഞ് പ്രൊഡ്യൂസര്‍ ഗിരീഷ് ലാല്‍

മോഹന്‍ലാലിനെ പ്രധാന കഥാപാത്രമാക്കി സലാം ബാപ്പു പാലപ്പെട്ടി സംവിധാനം ചെയ്ത ചിത്രമായിരുന്നു റെഡ് വൈന്‍. ബിഗ് ബജറ്റില്‍ ചെയ്ത ചിത്രത്തിന് പക്ഷേ പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചിരുന്നില്ല. ചിത്രത്തില്‍ ഇന്ദ്രജിത്തിന് പകരം മോഹന്‍ലാല്‍ വരാന്‍ ഇടയായ സാഹചര്യവും തുടര്‍ന്ന് നിര്‍മ്മാണ ചിലവ് കൂടിയതിനെക്കുറിച്ചുമെല്ലാം മനസ്സ് തുറന്നിരിക്കുകയാണ് പ്രൊഡ്യൂസര്‍ ഗിരീഷ് ലാല്‍.
പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തില്‍ വേണം സിനിമ എടുക്കാന്‍. അ കാര്യത്തില്‍ റെഡ് വൈന്‍ പരാജയപ്പെട്ടിരുന്നു. നാടക നടനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനുമായ അനൂപ് എന്ന ചെറുപ്പക്കാരന്റെ അപ്രതീക്ഷിതമായ ദുരൂഹമരണവും രമേഷ് വാസുദേവന്‍ എന്ന എ സി പിയുടെ കേസന്വേഷണവുമാണ് ചിത്രത്തിലെ പ്രധാന പ്രമേയം.
രമേശ് വാസുദേവനായി ആദ്യം ഉദ്ദേശിച്ചിരുന്നത് ഇന്ദ്രജിത്തിനെയാണ് അസമയത്ത് അദ്ദേഹത്തിന് മറ്റ് സിനിമകളുടെ തിരക്ക് ഉണ്ടായിരുന്നതിനാല്‍ ആ കഥാപാത്രം മോഹന്‍ലാല്‍ ചെയ്യുന്നതാണ് നല്ലതെന്ന തീരുമാനത്തിലെത്തുകയായിരുന്നു അങ്ങനെയാണ് മോഹന്‍ലാലിനെ ആ കഥാപാത്രം ഏല്പിച്ചത്.
അഞ്ച് കോടി രൂപയാണ് അന്ന് ചിത്രത്തിന് ചിലവായത്. പക്ഷേ അതിന്റെ പകുതി പോലും തിരിച്ച് ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രേക്ഷകന്റെ മനസ്സ് അറിഞ്ഞുവേണം സിനിമ എടുക്കാന്‍ എന്ന് അന്ന് താന്‍ പഠിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...