Connect with us

ജൂഡ് ആൻ്റണിയുടെ സെറ്റിൽ മേക്കപ്പ് ആർട്ടിസ്റ്റിനുനേരെ ആക്രമണം; പ്രതി പിടിയിൽ!

Movies

ജൂഡ് ആൻ്റണിയുടെ സെറ്റിൽ മേക്കപ്പ് ആർട്ടിസ്റ്റിനുനേരെ ആക്രമണം; പ്രതി പിടിയിൽ!

ജൂഡ് ആൻ്റണിയുടെ സെറ്റിൽ മേക്കപ്പ് ആർട്ടിസ്റ്റിനുനേരെ ആക്രമണം; പ്രതി പിടിയിൽ!

വൈക്കത്ത് സംവിധായകൻ ജൂഡ് ആൻ്റണിയുടെ സിനിമാ സെറ്റിൽ മേക്കപ്പ് ആർട്ടിസ്റ്റിനെ ആക്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. കുലശേഖരമംഗലം ശാരദാമഠം ഭാഗത്ത് സപ്തസ്വര നിവാസില്‍ ധനുഷ് ഡാര്‍വിനെയാണ് (27) തലയോലപ്പറമ്ബ് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞദിവസം മണിശ്ശേരി ഭാഗത്തുള്ള സിനിമാ ഷൂട്ടിങ് സെറ്റിന്‍റെ മുന്‍വശം വെച്ചാണ് സംഭവം.

സിനിമ മേക്കപ് ആര്‍ട്ടിസ്റ്റ് കൂടിയായ മിഥുന്‍ജിത്ത് ജോലി കഴിഞ്ഞ് വരുമ്ബോള്‍ ധനുഷ് ഡാര്‍വിന്‍റെ നേതൃത്വത്തിലുള്ള സംഘം കമ്പി വടിയും മറ്റ് മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. ആക്രമണശേഷം പ്രതികള്‍ ഒളിവില്‍ പോയി. തുടര്‍ന്ന്, ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്‍റെ നേതൃത്വത്തില്‍ തിരച്ചില്‍ ശക്തമാക്കുകയും പിടികൂടുകയുമായിരുന്നു.

വൈക്കം ഡിവൈ.എസ്.പി എ.ജെ. തോമസ്, തലയോലപ്പറമ്ബ് എസ്.എച്ച്‌.ഒ കെ.എസ്. ജയന്‍, എസ്.ഐമാരായ ടി.ആര്‍. ദീപു, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഷാജിമോന്‍, സിനാജ് എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിക്ക് വൈക്കം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മറ്റ് കേസുകളും നിലവിലുണ്ട്. ഇയാളോടൊപ്പമുണ്ടായിരുന്ന മറ്റ് പ്രതികള്‍ക്കായി തിരച്ചില്‍ ശക്തമാക്കി.

Continue Reading
You may also like...

More in Movies

Trending

Recent

To Top