Malayalam
ഇങ്ങനെ ഒറ്റയടിക്ക് ആള്‍മാറാട്ടം നടത്താന്‍ പറ്റുവോ സക്കീര്‍ ഭായിക്ക്.. പക്ഷെ എനിക്ക് പറ്റും
ഇങ്ങനെ ഒറ്റയടിക്ക് ആള്‍മാറാട്ടം നടത്താന്‍ പറ്റുവോ സക്കീര്‍ ഭായിക്ക്.. പക്ഷെ എനിക്ക് പറ്റും
പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധേയയായ താരമാണ് മറീന മൈക്കിള്‍ കുരിശിങ്കല്‍. സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന സിനിമയിലൂടെ എത്തിയ മറീന പിന്നീട് മലയാളസിനിമാ സീരിയല്‍ രംഗത്ത് നിലയുറപ്പിക്കുകയായിരുന്നു. പിന്നീട് ഇങ്ങോട്ട് മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ താരത്തിന് സാധിച്ചു.
മോഡേണ്‍ ലുക്കില്‍ ഫോട്ടോഷൂട്ടുകള്‍ പുങ്കുവയ്ക്കുന്ന മറീന കഴിഞ്ഞദിവസം പങ്കുവച്ച ഗ്രാമീണ ലുക്കിലുള്ള ചിത്രമാണിപ്പോള്‍ വൈറലായിരിക്കുന്നത്. ‘ഇങ്ങനെ ഒറ്റയടിക്ക് ആള്‍മാറാട്ടം നടത്താന്‍ പറ്റുവോ സക്കീര്‍ ഭായിക്ക്.. പക്ഷെ എനിക്ക് പറ്റും.’ എന്ന ക്യാപ്ഷനോടെ പങ്കുവച്ച ചിത്രത്തിന് മറീനയൊരു കില്ലാടിതന്നെയെന്നാണ് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്. ആള്‍ക്കാര്‍ക്ക് ലുക്ക് മാറ്റാന്‍ പറ്റും.. പക്ഷെ ഇത്ര വേഗത്തില്‍ മാറ്റാന്‍ മറീനയ്‌ക്കേ സാധിക്കു എന്നെല്ലാമാണ് ആരാധകര്‍ പറയുന്നത്.
കോഴിക്കോട് തിരുവണ്ണൂര്‍ സ്വദേശിനിയായ മറീന മൈക്കിള്‍ ഹരം, അമര്‍ അക്ബര്‍ അന്തോണി, മുംബൈ ടാക്‌സി, ഹാപ്പി വെഡിങ്ങ്, ചങ്ക്സ്, ഇര, നാം, പെങ്ങളില, വികൃതി, കുമ്പാരീസ് തുടങ്ങിയ സിനിമകളുടേയും ഭാഗമായിട്ടുണ്ട്
