Connect with us

നടി മെറീന കുരിശിങ്കലിന് വന്ന മാറ്റം കണ്ടോ? വൈറൽ ചിത്രങ്ങൾ കാണാം

Social Media

നടി മെറീന കുരിശിങ്കലിന് വന്ന മാറ്റം കണ്ടോ? വൈറൽ ചിത്രങ്ങൾ കാണാം

നടി മെറീന കുരിശിങ്കലിന് വന്ന മാറ്റം കണ്ടോ? വൈറൽ ചിത്രങ്ങൾ കാണാം

മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് മെറീന മൈക്കിൾ കുരിശിങ്കൽ. നായികയായും സഹനടിയായുമൊക്കെ മലയാളത്തിൽ തിളങ്ങുകയാണ് നടി. മോഡലിംഗ് രംഗത്തു നിന്നുമാണ് താരം സിനിമയിലേക്ക് എത്തിയത്.

സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം പങ്കുവെച്ചിരിക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാവുന്നു. ഒരു സീരിസ് പോലെയാണ് ചിത്രങ്ങൾ പങ്കിട്ടത്. നടിയുടെ മാറ്റം കണ്ട് അക്ഷരാർത്ഥത്തിൽ കണ്ണ് മിഴിച്ചിരിക്കുകയാണ് ആരാധകർ. കടും ചുവപ്പ് നിറത്തിലെ സിൽവർ ബോഡർ വരുന്ന സാരിയാണ് നടി ധരിച്ചിരിക്കുന്നത്. ചുവന്ന വട്ടപ്പൊട്ടുംമുടിയുടെ ഒരു വശത്തായി പൂവും ചൂടിയിട്ടുണ്ട്. നടിയുടെ കേർളി ഹെയർ എടുത്ത് പറയേണ്ടിയിരിക്കുന്നു. ആദ്യ നോട്ടത്തിൽ തന്നെ നടിയുടെ കേർളി ഹെയർ ശ്രദ്ധിക്കപ്പെടാറുണ്ട്. എന്നാൽ ഇത്തവണ സ്ട്രൈറ്റ് ഹെയറാണ് നടി ഈ ലുക്കിൽ കൊണ്ടുവന്നിരിക്കുന്നത്.

നാഷാ മേക്കോവറാണ് മെറീനയുടെ ഈ മേക്കോവറിന് പിന്നിൽ പ്രവർത്തിച്ചത്. അനാർക്കലി വെഡിങ് ഫോട്ടോഗ്രാഫിയാണ് ചിത്രങ്ങൾ പകർത്തിയത്. കമന്റുകളിലൂടെ സ്നേഹം അറിയിച്ച് ആരാധകരും എത്തിയിട്ടുണ്ട്.

അതോടൊപ്പം തന്നെ മറ്റൊരു ഫോട്ടോഷൂട്ടും നടി നൽകിയിട്ടുണ്ട്. വെള്ള നിറത്തിലുള്ള സൽവാറാണ് നടി ധരിച്ചിരിക്കുന്നത്. സിൽവർ കളറിലെ ആന്റിക്ക് ആഭരണങ്ങളാണ് ധരിച്ചിരിക്കുന്നത്. വ്യത്യസ്ത രീതിയിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന നിരവധി ചിത്രങ്ങളാണ് കാണാൻ സാധിക്കുന്നത്. ഏതായാലും എല്ലാ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്

സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിലേക്ക് എത്തിയത്. ഈ ചിത്രത്തിന്റെ തമിഴ് റീമേക്കായ വായ്മൂടി പേശുവിലും അഭിനയിച്ചു. പിന്നീട് ഹരം, അമർ അക്ബർ അന്തോണി, മുംബൈ ടാക്സി, ഹാപ്പി വെഡിങ്ങ്, ചങ്ക്‌സ്, ഇര, നാം, പെങ്ങളില, വികൃതി, കുമ്പാരീസ് തുടങ്ങിയ സിനിമകളുടെ ഭാഗമാവുകയും ചെയ്തു. എബി എന്ന സിനിമയിലാണ് മറീന ആദ്യമായി നായികയായി അഭിനയിച്ചത്. ചങ്ക്‌സ് എന്ന സിനിമയിൽ 100 കിലോമീറ്ററിലധികം വേഗതയിൽ ബുള്ളറ്റ് പറത്തുന്ന ഒരു ടോംബോയ്‌ ക്യാരക്ടർ പ്രേക്ഷക സ്വീകാര്യത കിട്ടിയതാണ്.

More in Social Media

Trending

Recent

To Top