ജോഷിയേട്ടനൊക്കെ ഗോകുലിനോട് കൂടുതൽ കരുണ കാണിക്കുന്നതായി എനിക്ക് തോന്നി. എൻറെയൊക്കെ ആരംഭകാലത്ത് ഷൂട്ടിങിനിടയിൽ എന്നെ വഴക്ക് പറഞ്ഞ് ഇല്ലാതാക്കി ഞാൻ സെറ്റിൽ നിന്ന് ഇറങ്ങിയോടിട്ടുണ്ട്.; സുരേഷ് ഗോപി പറയുന്നു !
മലയാളികളുടെ പ്രിയപ്പെട്ട നടന്മാരാണ് സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷ്. എല്ലാ താരപുത്രന്മാരേയുംപോലെ അച്ഛന്റെ വഴിയെ സിനിമയിലേക്കെത്തിയ താരപുത്രനാണ് സുരേഷ് ഗോപിയുടെ മൂത്ത മകനായ ഗോകുൽ സുരേഷ്. അച്ഛനെ പകർത്തിവെച്ചപോലെയാണ് രൂപത്തിലും ഭാവത്തിലും ഡയലോഗ് പറയുമ്പോഴുമെല്ലാം ഗോകുൽ സുരേഷ്.
സുരേഷ് ഗോപി എന്ന നടന്റെ ഏറ്റവും വലിയ ആരാധകനും മകനായ ഗോകുൽ തന്നെയാണ് എന്നതിൽ ഒരു സംശയവുമില്ല. ഇരുപത്തെട്ടുകാരനായ ഗോകുൽ 2016ൽ പുറത്തിറങ്ങിയ മുത്ത്ഗൗ എന്ന ചിത്രത്തിലൂടെയാണ് നായകനായി അഭിനയിച്ച് തുടങ്ങിയത്. ഗോകുൽ സുരേഷിന്റെ നായികയായത് അർത്തനയായിരുന്നുസിനിമ വലിയ വിജയം നേടിയില്ലെങ്കിലും പ്രകടനം കൊണ്ട് ഗോകുൽ മികച്ച് നിന്നു. മുത്ത്ഗൗവിന് ശേഷം മമ്മൂട്ടി നായകനായ മാസ്റ്റർപീസിൽ ഒരു ചെറിയ റോളിലും ഗോകുൽ അഭിനയിച്ചു. ഉണ്ണി മുകുന്ദൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഇരയായിരുന്നു ഗോകുലിന്റെ കരിയറിലെ മൂന്നാമത്തെ ചിത്രം.
പിന്നീട് പ്രണവ് മോഹൻലാൽ നായകനായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഗോകുൽ അഭിനയിച്ചു. ഉൾട്ടയാണ് ഗോകുൽ നായകനായി ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ ചിത്രം. ഇതുവരെ ഏഴ് സിനിമകളിൽ അഭിനയിച്ച ഗോകുൽ ആദ്യമായി അച്ഛൻ സുരേഷ് ഗോപിക്കൊപ്പം ആദ്യമായി അഭിനയിച്ച പാപ്പൻ റിലീസിന് തയ്യാറെടുക്കുകയാണ്.
അച്ഛനും മകനും ഒരുമിക്കുമ്പോഴുള്ള വിസ്മയം കാണാനാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്. ജോഷിയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. മകനൊപ്പം സിനിമ ചെയ്ത ശേഷം സുരേഷ് ഗോപി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. തനിക്ക് ലഭിച്ച വേഷം നന്നായി ഗോകുൽ ചെയ്തു. ജോഷിയേട്ടനൊക്കെ അവനോട് കൂടുതൽ കരുണ കാണിക്കുന്നതായി എനിക്ക് തോന്നി. എൻറെയൊക്കെ ആരംഭകാലത്ത് ഷൂട്ടിങിനിടയിൽ എന്നെ വഴക്ക് പറഞ്ഞ് ഇല്ലാതാക്കി ഞാൻ സെറ്റിൽ നിന്ന് ഇറങ്ങിയോടിട്ടുണ്ട്.’
ഗോകുലിനോട് തനിക്ക് അസൂയയുണ്ടെന്നാണ് സുരേഷ് ഗോപി പറയുന്നത്. ‘എനിക്ക് അച്ഛനെ പേടിയാണ് ബഹുമാനമാണെന്നൊക്കെയാണ് ഗോകുൽ നാട്ടുകരോടൊക്കെ പറഞ്ഞ് വെച്ചിരിക്കുന്നത്. പാപ്പൻ ഷൂട്ടിങ് കാണാൻ വന്ന നാട്ടുകാരുടെയെങ്കിലും മുമ്പിൽ അതൊന്ന് മാറ്റണമെന്ന് ഞാൻ തീരുമാനിച്ചതാണ്. ഏറെ ഇൻഡിപെൻഡായി പാപ്പനിൽ ഗോകുൽ പെർഫോം ചെയ്തിട്ടുണ്ട്.’
‘
ആ ഒരു ശാഠ്യക്കാരനെ ഗോകുലിന് മുന്നിലോ മറ്റ് താരങ്ങളുടെ മുന്നിലോ പാപ്പൻറെ സമയത്ത് എനിക്ക് കാണാൻ കഴിഞ്ഞില്ല. അതെനിക്ക് ഭയങ്കര അസൂയയുണ്ടാക്കി. അവരൊക്കെ ഏറെ ഭാഗ്യം ചെയ്തവരാണ്’ എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.
