News
സൂര്യ എന്ന നടൻ ഇന്ന് ആഘോഷോക്കപ്പെടുമ്പോൾ അഭിനയിക്കാൻ അറിയില്ല എന്ന് പറഞ്ഞ് മാറ്റിനിർത്തപ്പെട്ട ഒരു പഴയ കഥ കൂടി വായിക്കാം…; വിമര്‍ശനങ്ങളെ കാറ്റില്‍ പറത്തിയ സൂര്യ മികച്ച നടന്‍ തന്നെ!
സൂര്യ എന്ന നടൻ ഇന്ന് ആഘോഷോക്കപ്പെടുമ്പോൾ അഭിനയിക്കാൻ അറിയില്ല എന്ന് പറഞ്ഞ് മാറ്റിനിർത്തപ്പെട്ട ഒരു പഴയ കഥ കൂടി വായിക്കാം…; വിമര്‍ശനങ്ങളെ കാറ്റില്‍ പറത്തിയ സൂര്യ മികച്ച നടന്‍ തന്നെ!
തെന്നിന്ത്യ ഇന്നത്തെ ദിവസം ആഘോഷമാക്കിയിരിക്കുന്നത് സൂര്യയുടെ പിറന്നാള് മാത്രമല്ല, സൂര്യയ്ക്ക് കിട്ടിയ ദേശീയ അവാർഡ് നേട്ടം കൂടിയാണ്. തമിഴിലെ വലിയ ശക്തിതന്നെയാണ് സൂര്യ . സിനിമാകുടുംബത്തിലാണ് ജനിച്ചതെങ്കിലും നടനാവണമെന്നാഗ്രഹിച്ചയാളായിരുന്നില്ല സൂര്യ.
യാദൃശ്ചികമായാണ് സിനിമയിലെത്തിയത്. കഠിനാധ്വാനവും ആത്മസമര്‍പ്പണവുമൊക്കെയായി മുന്നേറുകയായിരുന്നു അദ്ദേഹം. തുടക്കകാലത്ത് അത്ര നല്ല അനുഭവങ്ങളിലൂടെയായിരുന്നില്ല അദ്ദേഹം കടന്നുപോയത്. ഡാന്‍സും റൊമാന്‍സുമൊന്നും വഴങ്ങിയിരുന്നില്ല. അച്ഛന്‍ അഭിനയിക്കാന്‍ പോവുന്നത് കണ്ടിട്ടുണ്ടെന്നല്ലാതെ ഒരിക്കല്‍ പോലും സെറ്റിലൊന്നും പോയിരുന്നില്ല.
ഇന്‍ഡസ്ട്രിയുമായി ഒരു ബന്ധവുമില്ലാതെ വളര്‍ന്നയാളാണ് താനെന്ന് സൂര്യ മുന്‍പ് പറഞ്ഞിരുന്നു. അഭിനയിക്കാനറിയില്ല, മുഖത്ത് എക്‌സ്പ്രഷന്‍ വരുന്നില്ല. ഇദ്ദേഹത്തിന് സിനിമാഭാവിയില്ല തുടങ്ങിയ വിമര്‍ശനങ്ങളായിരുന്നു ആദ്യകാലത്ത് കേട്ടത്. അന്നത്തെ വിമര്‍ശനങ്ങളെയെല്ലാം കാറ്റില്‍ പറത്തി മുന്നേറുകയായിരുന്നു സൂര്യ. സുരറൈ പോട്രുവിലൂടെ മികച്ച നടനായി ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുകയാണ് അദ്ദേഹം.
ഈ പുരസ്‌കാരം സൂര്യ ശരിക്കും അര്‍ഹിക്കുന്നത് തന്നെയാണെന്നാണ് മലയാളികൾ അടക്കം എല്ലാ സിനിമാ പ്രേമികൾക്കും പറയാനുള്ളത്. ചിത്രത്തിലെ കഥാപാത്രത്തെ അത്രയും മനോഹരമായാണ് അദ്ദേഹം അവതരിപ്പിച്ചത്. സൂര്യയുടെ ഡെഡിക്കേഷന്‍ അത്ഭുതപ്പെടുത്തിയെന്ന് സഹതാരങ്ങളെല്ലാം പറഞ്ഞിരുന്നു.
ഡെക്കാന്‍ എയര്‍ലൈന്‍സ് സ്ഥാപകനായ ജിആര്‍ ഗോപിനാഥന്റെ ജീവിതകഥ പറഞ്ഞ ചിത്രമായിരുന്നു സുരറൈ പോട്രു. 47ാം പിറന്നാളിന്റെ തലേദിവസമായിരുന്നു സൂര്യയ്ക്ക് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചത്. ഇത്തവണത്തെ പിറന്നാള്‍ എന്തായാലും കളറാണെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.
ബിരുദപഠനം കഴിഞ്ഞ് ഒരു ഗാര്‍മെന്റ് ഫാക്ടറിയില്‍ സൂര്യ ജോലി ചെയ്തിരുന്നു. വീട്ടിലെ സാമ്പത്തികസ്ഥിതി മോശമായിരുന്ന സമയമായിരുന്നു അത്. കണക്ക് പറഞ്ഞ് പ്രതിഫലം വാങ്ങുന്നയാളായിരുന്നില്ല അച്ഛന്‍. സമ്പാദിക്കുന്നതിലുമേറെ മറ്റുള്ളവരെ സഹായിക്കാനായിരുന്നു അദ്ദേഹത്തിന് താല്‍പര്യം.
അച്ഛനെ വിളിക്കാനായി എയര്‍പോര്‍ട്ടില്‍ പോയപ്പോഴാണ് സൂര്യയോട് സംവിധായകന്‍ വസന്ത് അഭിനയിക്കുന്നോ എന്ന് ചോദിച്ചത്. അജിത്ത് പിന്‍മാറിയതോടെയായിരുന്നു ആ ചിത്രത്തിലേക്ക് സൂര്യയെ കാസ്റ്റ് ചെയ്തത്. അഭിനയിക്കാന്‍ അവസരം കിട്ടിയെന്ന് പറഞ്ഞപ്പോള്‍ കൂട്ടുകാര്‍ കളിയാക്കിയതോടെയാണ് വാശിയായത്. കുറവുകളെ മറികടക്കാനുള്ള അവസരമാണിത് മനസിലാക്കിയായിരുന്നു ആ ചിത്രം. ഏഴ് വര്‍ഷത്തിന് ശേഷമായാണ് അഭിനയസാധ്യതയുള്ള കഥാപാത്രം കിട്ടിയത്. നന്ദയായിരുന്നു ആദ്യം ശ്രദ്ധിക്കപ്പെട്ടത്.
ആരാധകരെ സുഹൃത്തുക്കളെപ്പോലെ കാണുന്നയാളാണ് സൂര്യ. ആരാധകരുടെ ക്ഷേമം തിരക്കാനും സഹായങ്ങള്‍ ചെയ്യാനുമായി താരം നേരിട്ടെത്താറുണ്ട്. അഗരം ഫൗണ്ടേഷനിലൂടെയായി വിദ്യാര്‍ത്ഥികള്‍ക്ക് പഠനസൗകര്യങ്ങളും നല്‍കുന്നുണ്ട് അദ്ദേഹം. തിരക്കുകള്‍ക്കിടയിലും കുടുംബത്തേയും അദ്ദേഹം തന്നോട് ചേര്‍ത്തുനിര്‍ത്തുന്നുണ്ട്. മികച്ച ഭര്‍ത്താവും അച്ഛനുമാണ് സൂര്യയെന്നായിരുന്നു ജ്യോതിക പറഞ്ഞത്.
about suriya
