Actress
നെറ്റിയില്‍ നിറഞ്ഞ് നില്ക്കുന്ന സിന്ദൂരവും താലിയും അണിഞ്ഞ് വീണ നായർ, നടി വിവാഹ മോചിതയായോ? സോഷ്യൽ മീഡിയയിൽ ചൂടൻ ചർച്ചയ്ക്കിടെ നടിയുടെ പോസ്റ്റ് ഞെട്ടിച്ചു
നെറ്റിയില്‍ നിറഞ്ഞ് നില്ക്കുന്ന സിന്ദൂരവും താലിയും അണിഞ്ഞ് വീണ നായർ, നടി വിവാഹ മോചിതയായോ? സോഷ്യൽ മീഡിയയിൽ ചൂടൻ ചർച്ചയ്ക്കിടെ നടിയുടെ പോസ്റ്റ് ഞെട്ടിച്ചു
മിനിസ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് വീണ നായര്‍. സീരിയലുകളില്‍ വില്ലത്തിയായും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചുമൊക്കെ വീണ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനിടയില്‍ വെള്ളിമൂങ്ങ എന്ന സിനിമയിലെ പഞ്ചായത്ത് പ്രസിഡന്റിന്റെ വേഷമാണ് നടിയ്ക്ക് ഏറ്റവും കൂടുതല്‍ ആരാധകരെ നേടി കൊടുത്തത്.
ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണില്‍ പങ്കെടുക്കാന്‍ വന്നതോട് കൂടിയാണ് വീണ നായരെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറംലോകം അറിയുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലും ചില യൂട്യബ് ചാനലുകളിലും നടി വിവാഹമോചിതയായി എന്നുള്ള വാർത്ത പുറത്തുവരുന്നുണ്ട്
എന്നാല്‍ ഇതുവരെ താരം വാര്‍ത്തകളോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
വീണ നായര്‍ വിവാഹ മോചിതയായി. മകനെ ഭര്‍ത്താവിന്റെ അടുത്താക്കി വീണ നാട്ടിലേക്ക് തിരിച്ചുവന്നു. ബിഗ്ഗ് ബോസില്‍ നടന്ന ചില സംഭവ വികാസങ്ങളുടെ അടിസ്ഥാനത്തിലാണ് വേര്‍പിരിയല്‍- എന്നൊക്കെ പറഞ്ഞുകൊണ്ട് ആണ് വിവാഹ മോചന വാര്‍ത്തകള്‍ പ്രചരിയ്ക്കുന്നത്. വീണയും ഭര്‍ത്താവ് ആര് ജെ അമനും തങ്ങളുടെ പേജില്‍ നിന്നും ഒരുമിച്ചുള്ള ഫോട്ടോകള്‍ എല്ലാം ഡിലീറ്റ് ചെയ്തു എന്നും പറയപ്പെടുന്നു.
എന്നാല്‍ സമീപകാലത്ത് ഇരുവരും ഒരുമിച്ചുള്ള ഫോട്ടോകള്‍ പങ്കുവച്ചിട്ടില്ല എന്നത് സത്യമാണ്. അതേ സമയം വീണ തന്റെ പേജില്‍ നിന്നും അമന് ഒപ്പമുള്ള ഫോട്ടോകള്‍ ഒന്നും ഡിലീറ്റ് ചെയ്തിട്ടില്ല. ഭര്‍ത്താവിനും മകനും ഒപ്പമുള്ള, അവരുടെ സന്തോഷ നിമിഷത്തില്‍ എടുത്ത ഫോട്ടോകള്‍ എല്ലാം ഇന്‍സ്റ്റഗ്രാമില്‍ തന്നെയുണ്ട്.
അതിനിടയില്‍ ആണ് വീണ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി എത്തിയിരിയ്ക്കുന്നത്. നെറ്റിയില്‍ നിറഞ്ഞ് നില്ക്കുന്ന സിന്ദൂരവും താലിയും അണിഞ്ഞുകൊണ്ടുള്ള ഒരു വീഡിയോ ആണ് പങ്കുവച്ചിരിയ്ക്കുന്നത്. ‘always happy’ എന്നാണ് ക്യാപ്ഷന്‍ നല്കിയിരിയ്ക്കുന്നത്.
വേര്‍പിരിഞ്ഞു എന്ന വാര്‍ത്ത സത്യമാണോ ചേച്ചീ എന്ന് ചോദിച്ചുകൊണ്ട് കുറേ പേര് കമന്റ് ബോക്സിലും എത്തിയിട്ടുണ്ട്. വീണയുടെ പ്രതികരണത്തിന് വേണ്ടി കാത്തിരിയ്ക്കുകയാണ് ആരാധകരും.
