Connect with us

കല്യാണം കഴിക്കുന്നുണ്ടെങ്കില്‍ ഇയാളെ മാത്രമേ കഴിക്കൂ എന്നൊക്കെ പറഞ്ഞ് വീട്ടില്‍ പ്രശ്‌നമുണ്ടാക്കി, പക്ഷെ …. പഴയ കല ഓർമ്മ പങ്കുവെച്ച് ചിത്ര അയ്യർ !

Actress

കല്യാണം കഴിക്കുന്നുണ്ടെങ്കില്‍ ഇയാളെ മാത്രമേ കഴിക്കൂ എന്നൊക്കെ പറഞ്ഞ് വീട്ടില്‍ പ്രശ്‌നമുണ്ടാക്കി, പക്ഷെ …. പഴയ കല ഓർമ്മ പങ്കുവെച്ച് ചിത്ര അയ്യർ !

കല്യാണം കഴിക്കുന്നുണ്ടെങ്കില്‍ ഇയാളെ മാത്രമേ കഴിക്കൂ എന്നൊക്കെ പറഞ്ഞ് വീട്ടില്‍ പ്രശ്‌നമുണ്ടാക്കി, പക്ഷെ …. പഴയ കല ഓർമ്മ പങ്കുവെച്ച് ചിത്ര അയ്യർ !

വിവാഹത്തിന് മുന്‍പ് ഒരു ബാന്റ് ഉണ്ടായിരുന്നെങ്കിലും, അതൊക്കെ പോയി വിവാഹ ശേഷം വേറെ ഒരു ബാന്റ് സ്ഥാപിച്ചു. അതിനൊപ്പം കുറേ ഏറെ സ്റ്റേജ് ഷോകളും ചെയ്തു. അങ്ങനെ പോയ ഒരു വിദേശ ഷോയില്‍ നിന്ന എന്നെ കാശ് തരാതെ പറ്റിച്ചു. അതോടെ എനിക്ക് ഭയങ്കര വിഷമം ആയി. കാശുമില്ല, എനിക്കൊപ്പം വന്ന ആള്‍ക്കാര്‍ക്ക് എല്ലാം പ്രതിഫലം കൊടുക്കണം, എന്ത് ചെയ്യണം എന്ന് അറിയാതെ ഇനി സംഗീതവും വേണ്ട ഒന്നും വേണ്ട എന്ന തീരുമാനത്തിലെത്തി.

ആ സമയത്ത് ആണ് ഭര്‍ത്താവ് തന്റെ സിനിമയിലെ ചില സുഹൃത്തുക്കള്‍ വഴി എ ആര്‍ റഹ്‌മാന കാണാനുള്ള അവസരം ഉണ്ടാക്കി തന്നത്. വീട്ടില്‍ വച്ച് തന്നെ ഞങ്ങളുടെ ബാന്റിനെ വച്ച് ചില പാട്ടുകള്‍ പാടി കാസറ്റില്‍ റെക്കോഡ് ചെയ്ത് എ ആര്‍ റഹ്‌മാനെ കാണാന്‍ പോയി. അന്ന് തന്നെ അദ്ദേഹത്തിന്റെ സംഗീത സംവിധാനത്തില്‍ തെന്നാലി എന്ന ചിത്രത്തില്‍ ഹരിഹരന്‍ സാറിനൊപ്പം പാടാന്‍ അവസരം ലഭിച്ചു. അതാണ് കരിയറിലെ ഏറ്റവും വലിയ ഭാഗം. അതുവരെ ചില സിനിമകളില്‍ പാടിയിട്ടുണ്ട് എങ്കിലും പിന്നണി ഗായിക എന്ന നിലയില്‍ അറിയപ്പെട്ടത് അതിന് ശേഷമാണ്.

അതിന് ശേഷം മലയാളത്തിലും തമിഴിലുമായി ധാരാളം അവസരം കിട്ടി. എ ആര്‍ റഹ്‌മാന് ഒപ്പം തന്നെ അഞ്ച് പാ്ട്ടുകള്‍ പാടാന്‍ സാധിച്ചു. ബോയ്‌സ് എന്ന ചിത്രത്തിലെ പാട്ട് എല്ലാം ഹിറ്റ് ആയി. കല്യാണം കഴിഞ്ഞ് കുട്ടികള്‍ ഒക്കെയായി, മുപ്പത്തിനാലാം വയസ്സിലാണ് ശരിയ്ക്കും കരിയര്‍ ആരംഭിയ്ക്കുന്നത്. മലയാളത്തില്‍ കരിയര്‍ ബ്രേക്ക് ആയത് ക്രോണിക് ബാച്ചിലറിലെ ‘ചുണ്ടത്തെ ചെത്തിപ്പൂ’ ആണ്. സ്വപ്‌നക്കൂടിലെ ‘ഇഷ്ടമല്ലടാ’ എന്ന പാട്ടൊക്കെ ചിത്ര അയ്യരുടേതാണ്.

ചെറുപ്പം മുതലേ അഭിനയത്തോട് താത്പര്യമുണ്ടായിരുന്ന ചിത്ര അയ്യര്‍, ലെനിന്‍ രാജേന്ദ്രന്‍ സംവിധാനംചെയ്ത രാത്രി മഴ എന്ന സിനിമയിലൂടെയാണ് സിനിമയിലേക്ക് അരങ്ങേറിയത്. തുടര്‍ന്ന് മകരമഞ്ഞ്, ഉന്നം, അരികെ, ബി ടെക്, തുടങ്ങി ജനഗണമന വരെ അഭിനയിച്ചു. അതിനിടയില്‍ കുങ്കുമപ്പൂവ് അടക്കമുള്ള സീരിയലുകളിലും സാന്നിധ്യം അറിയിച്ചിരുന്നു. മലയാളത്തിലെ ഏറ്റവും ആദ്യത്തെ സംഗീത റിയാലിറ്റി ഷോ ആയ സപ്തസ്വരങ്ങളുടെ അവതാരകയും ചിത്ര അയ്യര്‍ തന്നെ.

ഇത്തരത്തില്‍ തന്റെ കരിയറിനെ കുറിച്ച് പറയുന്നതിന് ഇടയില്‍ കൊളേജ് കാലത്തെ ഒരു സീരിയസ് പ്രണയത്തെ കുറിച്ച് ശ്രീകണ്ഠന്‍ നായര്‍ ചോദിച്ചു. വളരെ സീരിയസ് ആയിരുന്നു ആ ബന്ധം. പക്ഷെ വേറെ വേറെ മതം ആയിരുന്നു. കല്യാണം കഴിക്കുന്നുണ്ടെങ്കില്‍ ഇയാളെ മാത്രമേ കഴിക്കൂ എന്നൊക്കെ പറഞ്ഞ് വീട്ടില്‍ പ്രശ്‌നമുണ്ടാക്കി. പക്ഷെ നടന്നില്ല. ഇല്ല എന്ന് ഉറപ്പായപ്പോള്‍ രണ്ട് പേരും പരസ്പര സമ്മതത്തോടെ പിരിയുകയായിരുന്നു. അതുകൊണ്ട് അത്ര വലിയ ഹൃദയം തകരുന്ന വേദന ഒന്നും ഉണ്ടായിരുന്നില്ല- ചിത്ര അയ്യര്‍ പറഞ്ഞു.’

Continue Reading
You may also like...

More in Actress

Trending

Recent

To Top