News
ഭക്ഷണം രണ്ട് നേരം, ഷട്ടില്‍ കളി; മേക്കോവറിനെ കുറിച്ച് അന്ന രാജന് പറയുന്നു
ഭക്ഷണം രണ്ട് നേരം, ഷട്ടില്‍ കളി; മേക്കോവറിനെ കുറിച്ച് അന്ന രാജന് പറയുന്നു
അങ്കമാലി ഡയറീസിലെ ലിച്ചിയായി എത്തി പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് അന്ന രാജന്. ഈയടുത്ത് ശരീരഭാരം കുറച്ച് പുത്തന്‍ മേക്കോവറിലാണ് താരം പ്രത്യക്ഷപ്പെട്ടത്. താരം പങ്കവെയ്ക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ലോക്ഡൗണ്‍ കാലത്ത് എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹിച്ചിരുന്നു. പുറത്തൊന്നും പോകതെ എന്‍ഗേജ് ചെയ്യിക്കുന്ന ഒന്നും ഉണ്ടായിരുന്നില്ല. അങ്ങനെയാണ് മേക്കോവറിനെ കുറിച്ച് ചിന്തിക്കുന്നത് എന്നാണ് അന്ന മനോരമ ഓണ്‍ലൈനോട് പ്രതികരിക്കുന്നത്. രണ്ടു നേരം മാത്രമാണ് ഭക്ഷണം കഴിച്ചിരുന്നത്. ഏറെ നേരം ഷട്ടിലും കളിച്ചിരുന്നു. പ്രതീക്ഷിച്ച അത്രയും ശരീരഭാരം കുറയ്ക്കാന്‍ സാധിച്ചു എന്നൊന്നും കരുതുന്നില്ലെങ്കിലും ഇപ്പോഴത്തെ മേക്കോവര്‍ തനിക്ക് പ്രിയപ്പെട്ടതാണെന്ന് താരം പറയുന്നു.
മേക്കോവറിന് ശേഷമുള്ള ഫോട്ടോഷൂട്ടുകള്‍ പുതുച്ചേരിയില്‍ വച്ചാണ് നടത്തിയത്. അയ്യപ്പനും കോശിയും ആണ് അന്നയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഇടുക്കി ബ്ലാസ്റ്റേഴ്സ്, തലനാരിഴ, രണ്ട് എന്നീ ചിത്രങ്ങളാണ് രേഷ്മയുടെതായി ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍.
