Connect with us

നടന്‍ രാം ചരണിന്റെ ഭാര്യ കോവിഡ് വാക്സിന്‍ സ്വീകരിച്ചു

News

നടന്‍ രാം ചരണിന്റെ ഭാര്യ കോവിഡ് വാക്സിന്‍ സ്വീകരിച്ചു

നടന്‍ രാം ചരണിന്റെ ഭാര്യ കോവിഡ് വാക്സിന്‍ സ്വീകരിച്ചു

നടന്‍ രാം ചരണിന്റെ ഭാര്യ ഉപാസന കാമിനേനി കോവിഡ് 19 പ്രതിരോധ വാക്സിന്‍ സ്വീകരിച്ചു. തന്റെ ഇന്‍സ്റ്റാഗ്രാം വഴി ഉപാസന തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. വാക്സിന്‍ സ്വീകരിച്ചതില്‍ അഭിമാനിക്കുന്നുവെന്നും ചിത്രം പങ്കുവെച്ചുകൊണ്ട് താരപത്നി കുറിച്ചു.

വാക്സിന്‍ സ്വീകരിച്ചതില്‍ എനിക്ക് വളരെയധികം അഭിമാനം തോന്നുന്നു. 2020 നമുക്കേകിയ ആഘാതം മറികടക്കാന്‍ പോസറ്റീവായുള്ള ഒരു കുതിപ്പാണ് ഇത്. വാക്സിന്‍ എടുക്കാന്‍ മുന്നോട്ട് വരാന്‍ കോവിഡിനെതിരേയുള്ള പോരാട്ടത്തില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഞാന്‍ പ്രോത്സാഹനം നല്‍കുകയാണ്. ദയവായി മടിച്ച്‌ നില്‍ക്കരുത്. ഇത് തീര്‍ത്തും സുരക്ഷിതമാണ്. നമ്മുടെ സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ച്ച വയ്ക്കുന്നത്. ഒറ്റക്കെട്ടായി രാജ്യം ഈ മഹാമാരിക്കെതിരേ പോരാടണം. ഞാന്‍ പ്രായോ​ഗികമായി ആശുപത്രിയിലാണ് താമസിക്കുന്നത്. ഇത് ഇപ്പോള്‍ എന്റെ ക്ഷേത്രമാണ്. സുരക്ഷിതരായിരിക്കാം രാജ്യത്തെ നമുക്ക് സഹായിക്കാം’. വാക്സിന്‍ എടുക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ച്‌ ഉപാസന കുറിച്ചു.

More in News

Trending

Recent

To Top