News
‘ഗെയിം ഓഫ് ത്രോണ്‍സ്’ ആരാധകരെ ആവേശത്തിലാഴ്ത്തി പുതിയ വാര്‍ത്ത; ‘ഹൗസ് ഓഫ് ദി ഡ്രാഗണ്‍’ എത്തുന്നു
‘ഗെയിം ഓഫ് ത്രോണ്‍സ്’ ആരാധകരെ ആവേശത്തിലാഴ്ത്തി പുതിയ വാര്‍ത്ത; ‘ഹൗസ് ഓഫ് ദി ഡ്രാഗണ്‍’ എത്തുന്നു
ലോകമെമ്പാടും നിരവധി ആരാധകരുള്ള അമേരിക്കന്‍ ഫാന്റസി ഡ്രാമ സീരീസാണ് ‘ഗെയിം ഓഫ് ത്രോണ്‍സ്’. ജോര്‍ജ്ജ് ആര് ആര് മാര്ട്ടിന് എഴുതി 1996 ല്‍ പുറത്തുവന്ന ‘എ സോങ്ങ് ഓഫ് ഫയര്‍ ആന്‍ഡ് ഐസ്’ എന്ന പേരിലുള്ള ഫാന്റസി നോവല്‍ സീരീസിലെ ആദ്യ നോവലിന്റെ പേരാണ് ‘ഗെയിം ഓഫ് ത്രോണ്‍സ്’.
2011ലാണ് പുസ്തകത്തിന് ദൃശ്യഭാഷ നല്കി ‘എച്ച്ബിഒ’ സംപ്രേക്ഷണം ചെയ്തത്. 2019 ലെ അതിന്റെ എട്ടാമത്തെ സീസണോടെ സീരീസ് പര്യവസാനിച്ചിരുന്നു. സീരീസ് അവസാനിച്ചതിന് പിന്നാലെ സീരീസിന്റെ പ്രീക്വില്‍ ‘ഹൗസ് ഓഫ് ദി ഡ്രാഗണ്‍’ എത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.
സീരിസ് ഓഗസ്റ്റ് 21 ന് എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാലിപ്പോഴിതാ ഏത് പ്ലാറ്റ്ഫോമില്‍ എത്തുമെന്ന് അറിയിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഓഗസ്റ്റ് 21ന് തന്നെയാണ് ഹൗസ് ഓഫ് ദി ഡ്രാഗണ്‍ റിലീസിന് എത്തുന്നത്. ഇന്ത്യന്‍ ആരാധകര്‍ക്ക് ഹോട്ട്സ്റ്റാറില്‍ സീരിസ് കാണാനാകും. ഓഗസ്റ്റ് 22 മുതല്‍ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിംഗ് ആരംഭിക്കും.
ആദ്യ സീസണില്‍ പത്ത് എപ്പിസോഡുകള്‍ ആയിരിക്കും ഉണ്ടാകുക. ഗെയിം ഓഫ് ത്രോണ്‍സിന് 200 വര്‍ഷം മുമ്പ് നടക്കുന്ന സംഭവങ്ങളാണ് ഹൗസ് ഓഫ് ദി ഡ്രാഗണില്‍ പറയുന്നത്. ഗെയിം ഓഫ് ത്രോണ്‍സ് സീരീസിലെ ആരാധകരുടെ പ്രിയപ്പെട്ട കഥാപാത്രം ‘ജോണ്‍ സ്നോയെ’ കേന്ദ്രീകരിച്ച് സ്പിന്‍ഓഫ് സീരീസും ഒരുങ്ങുന്നുണ്ട്. സീരീസില്‍ ജോണ്‍ സ്നോയെ അവതരിപ്പിച്ച നടന് കിറ്റ് ഹാരിംഗ്ടണ്‍ തന്നെ സ്പിന്‍ ഓഫിലും അഭിനയിക്കും.
