Malayalam
ബിഗ് ബോസ്സിൽ ആ ട്രെൻഡി ഗേൾ , സ്റ്റാർ മാജിക്കിലെ കോമഡി താരം, ആ രഹസ്യം പൊളിച്ചടുക്കി ശരത്! കണ്ണ് കൊണ്ട് കണ്ടതാ…
ബിഗ് ബോസ്സിൽ ആ ട്രെൻഡി ഗേൾ , സ്റ്റാർ മാജിക്കിലെ കോമഡി താരം, ആ രഹസ്യം പൊളിച്ചടുക്കി ശരത്! കണ്ണ് കൊണ്ട് കണ്ടതാ…
കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് മൂന്നാം സീസണ് ഫെബ്രുവരിയിൽ ആരംഭിക്കുകയാണ്. സംഗീത റിയാലിറ്റി ഷോയായ സ്റ്റാര്‍ സിംഗര്‍ സീസണ് 8 വേദിയില്‍ നടന് ടൊവിനോ തോമസാണ് ബിഗ് ബോസ് സീസണ് 3 ലോഗോ പുറത്തിറക്കിയത്. മൂന്നാം സീസണിനെ കുറിച്ച് സോഷ്യൽ മീഡിയയിലടക്കം നിരവധി ചർച്ചകളാണ് ഉയരുന്നത്. മൂന്നാം സീസണിലെ മത്സരാർത്ഥികൾ ആരെല്ലാ എത്തുമെന്ന ചർച്ചയും തകൃതിയായി നടക്കുന്നുണ്ട്. രശ്മി നായര്‍ മുതല്‍ ബോബി ചെമ്മണ്ണൂരിന്റെ പേരുകള്‍ വരെ ഇത്തവണത്തെ സീസണില്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. പല മത്സരാര്ഥികളും തങ്ങൾ ഷോയിലേക്ക് ഇല്ലെന്നും വ്യജവാർത്തകൾക്ക് എതിരെയും രംഗത്ത് എത്തിയിരുന്നു
ഇതിനിടയിൽ ആണ് നൂറു ശതമാനം ഇവരുണ്ടാകും എന്ന സൂചനയുമായി ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നു. ഹൈജാക്ക് ചെയ്തതോ, വെറുതെ പ്രെഡിക്ഷൻ നടത്തുന്നതോ അല്ല നൂറു ശതമാനം വിശ്വസിക്കാൻ പറ്റുന്ന കാര്യങ്ങൾ ആണ് താൻ പറയുന്നത് എന്ന അവകാശവാദവുമായിട്ടാണ് ശരത് പരമേശ്വരൻ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. ചാനലിലുള്ള സുഹൃത്ത് വലയം കൊണ്ടും, അല്ലാതെ ഉള്ള ബന്ധം കൊണ്ടും തനിക്ക് കിട്ടിയ വിവരങ്ങൾ ആണ് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടാം സീസണിലെ മത്സരാർത്ഥി രജിത് കുമാറിനെ ഏറ്റവും കൂടുതൽ പിന്തുണച്ച വ്ളോഗർ കൂടി ആയിരുന്നു ശരത്.
ശരത്തിന്റെ അഭിപ്രായത്തിൽ ഇത്തവണയും ബിഗ് ബോസ് വീട് സെറ്റ് ചെയ്തിരിക്കുന്നത് ചെന്നൈയിൽ ആണ്. ഒരുപാട് ജനകീയമാക്കാൻ ആണ് ഇത്തവണത്തെ സീസൺ ശ്രമിക്കുന്നത്. മാത്രമല്ല ഒരു ബോളിവുഡ് മാതൃകയിൽ ആകും ഇത്തവണ മലയാളം സീസൺ അണിയിച്ചൊരുക്കുക എന്നും മോഹൻലാലിന് സ്വതന്ത്രമായി തീരുമാനങ്ങൾ കൈക്കൊള്ളാം എന്നും, ചാനലിന്റെ ഇടപെടലുകൾ നടക്കില്ല എന്നും ശരത് പറയുന്നു.
ഇതിനകം തന്നെ ഒരു ബാച്ച് ചെന്നൈയിൽ എത്തിയിട്ടുണ്ട്, കഴിഞ്ഞ സീസണിലെ പോലെ 20 പേരുമായി ആകില്ല സീസൺ ആരംഭിക്കുക എന്നും മൂപ്പൻസ് വ്ളോഗിലൂടെ ശരത് തുറന്നുപറയുന്നു. മാത്രവുമല്ല ഒരു ബാച്ചിന്റെ ക്വാറന്റൈൻ ആരംഭിച്ചതായും, ഇനിയുള്ള ബാച്ച് അടുത്തമാസം ആദ്യത്തോടെ എത്തും. ഫെബ്രുവരി 16 ന് തുടങ്ങും. എന്തായാലും 20 ന് മുൻപേ ആരംഭിക്കും എന്നും ശരത് വ്യക്തമാക്കി.
ഇത്തവണ നടൻ നോബി മാർക്കോസും കിടിലൻ ഫിറോസും ഉറപ്പായും ഉണ്ടാകും. അവർ ഇവിടെ നിന്നും ഫ്ളൈ ചെയ്തുകഴിഞ്ഞു എന്ന് തുടങ്ങിയ വാദങ്ങൾ മുതൽ ശരത് പറയുന്നുണ്ട്. മാത്രവുമല്ല താനും ബിഗ് ബോസിൽ ഉണ്ടാകുമോ എന്നാ കാര്യത്തിൽ ഇത് വരെ വിളി വന്നിട്ടില്ല, വന്നാലുള്ള തീരുമാനം അറിയിക്കാം എന്നും ശരത് അറിയിച്ചു. താൻ പറയുന്ന കാര്യങ്ങൾ വിശ്വസിക്കാവുന്നന്നതാണ്. പിന്നെ ചാനൽ സ്ട്രാറ്റജി പ്രകാരം രഹസ്യ സ്വഭാവം പാലിക്കേണ്ടതുള്ളതുകൊണ്ട് പറയുന്നത് എല്ലാം നടക്കണം എന്നില്ല എന്നും ശരത് വീഡിയോയിലൂടെ പറയുന്നുണ്ട്. എങ്കിലും നോബിയുടെയും ഫിറോസിന്റെയും കാര്യം ശരിയാണ്, അല്ലെങ്കിൽ ഓടിച്ചിട്ട് തല്ലിക്കൊ എന്നും ശരത് പറയുന്നു. സീസൺ മൂന്നിൽ നോബിയും ഫിറോസും ധന്യ നാഥും ഉറപ്പായും ഉണ്ടാകും എന്നാണ് ശരത്തിന്റെ വാദം. അഭിനയത്തിലും മോഡലിംഗിലും ഒരേപോലെ ശ്രദ്ധ പതിപ്പിച്ച ധന്യ സോഷ്യൽ മീഡിയയിൽ ഫോട്ടോഷൂട്ടിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ട്രെൻഡി അപ്ഡേറ്റർ എന്ന് സ്വയം വിളിക്കുന്ന ധന്യ അടുത്തിടെ നടത്തിയ ഫോട്ടോഷൂട്ട് അൽപ്പം വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു.
കോവിഡ് വ്യാപനം രൂക്ഷമായതോടെ രണ്ടാം സീസണ് പകുതിയ്ക്ക് വെച്ച് നിര്‍ത്തേണ്ടി വന്നത്. ഇതിനിടയില്‍ പുതിയ സീസണില്‍ തങ്ങളുടെ അഭിപ്രായത്തില്‍ ആരൊക്കെ ഉണ്ടാകണം എന്ന് കഴിഞ്ഞ സീസണ് മത്സരാര്‍ത്ഥികള്‍ പ്രതികരിച്ചിരുന്നു. രജിത് കുമാറിന്റെ പ്രതികരണത്തില്‍ നടി മായാ വിശ്വനാഥ്, നടന് മനോജ് കുമാര്‍, മൂപ്പന് വ്ളോഗര്‍ ശരത് പരമേശ്വരന്, മല്ലു ടോക്സ് ഫെയിം രേവതി എന്നിവര്‍ ഉണ്ടാകണം എന്നാണ് മാധ്യമത്തോട് അദ്ദേഹം പ്രതികരിച്ചത്, ഇവര്‍ക്ക് എല്ലാവര്ക്കും ഒരു സാമൂഹിക പ്രതിബദ്ധത ഉണ്ട് എന്നും അദ്ദേഹം പറയുന്നു.
ഫുക്രുവിന്റെ അഭിപ്രായത്തില്‍, വ്ളോഗര്‍ അര്‍ജുനും വിക്കി തഗ്ഗും വിവേക് പൂന്തിയില്‍ ബാലചന്ദ്രനും ഉണ്ടാകണം എന്നാണ് അഭിപ്രായം. അതേസമയം രേഷ്മയുടെ അഭിപ്രായത്തില്‍ നടന് മനോജ് കുമാറും ഭാര്യ ബീന ആന്റണിയും ആണ് ഉള്ളത്. ആര്യയുടെ അഭിപ്രായത്തിലാകട്ടെ മനോജ് കുമാറും ജയശങ്കറും ഉണ്ടാകണം.
അതേസമയം വ്യത്യസ്ത അഭിപ്രായം ആണ് പവന് ജിനോ തോമസ് പങ്കിട്ടത്. നടന് സന്തോഷ് പണ്ഡിറ്റ്, പിസി ജോര്‍ജ്, ബോബി ചെമ്മണ്ണൂര്‍ എന്നിവര്‍ ഉണ്ടായാല്‍ നല്ലതാകും എന്നാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്.
