News
എന്നെ പോലെരാള്‍ക്ക് ഇതുപോലൊരു ഭാര്യയെ കിട്ടിയോ?; അതിന് മുന്‍പും പിന്‍പും ഉള്ളത് അവിടെ നില്ക്കട്ടേ, അത് പറഞ്ഞ് കഴിഞ്ഞാല്‍ കുടുംബവഴക്ക് ആയി പോവും; ശ്രീജിത്ത് രവിയുടെ വാക്കുകൾ !
എന്നെ പോലെരാള്‍ക്ക് ഇതുപോലൊരു ഭാര്യയെ കിട്ടിയോ?; അതിന് മുന്‍പും പിന്‍പും ഉള്ളത് അവിടെ നില്ക്കട്ടേ, അത് പറഞ്ഞ് കഴിഞ്ഞാല്‍ കുടുംബവഴക്ക് ആയി പോവും; ശ്രീജിത്ത് രവിയുടെ വാക്കുകൾ !
മലയാളികളുടെ മനസ്സിൽ നിറഞ്ഞ് നിൽക്കുന്ന നടൻ ആണ് നടന് ടിജി രവി. അച്ഛനൊപ്പം അദ്ദേഹത്തിന്റെ മകനും നടനുമായ ശ്രീജിത്ത് രവിയും വില്ലന്‍ വേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനാണ്. തുടക്ക കാലത്ത് കിടിലന്‍ വില്ലനായിരുന്നെങ്കില്‍ പിന്നീട് അഭിനയ പ്രധാന്യമുള്ള വേഷങ്ങളിലേക്ക് എത്തി. അതേ സമയം തന്റെ പ്രണയ വിവാഹത്തെ കുറിച്ച് ശ്രീജിത്ത് പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്.
എംജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ പങ്കുടെത്ത് സംസാരിക്കുകയായിരുന്നു ശ്രീജിത്ത് രവി. അവതാരകന്റെ ചോദ്യത്തിന് മറുപടി പറയവേയാണ് ഭാര്യ സജിതയെ പരിചയപ്പെട്ട് വിവാഹം കഴിച്ചതിനെ കുറിച്ച് നടന് പറഞ്ഞത്.
പ്രണയവിവാഹമാണോ, അതിന് മുന്‍പും പിന്‍പും പ്രണയം ഉണ്ടായിട്ടുണ്ടോ എന്നാണ് ശ്രീജിത്ത് രവിയോട് വന്ന ചോദ്യം.
‘തന്റേത് പ്രണയവിവാഹമായിരുന്നു. അതിന് മുന്‍പും പിന്‍പും ഉള്ളത് അവിടെ നില്ക്കട്ടേ, അത് പറഞ്ഞ് കഴിഞ്ഞാല്‍ കുടുംബവഴക്ക് ആയി പോവും. മാത്രമല്ല ആ ചോദ്യത്തിന് എന്നെ പോലെരാള്‍ക്ക് അതുപോലൊരു കുട്ടിയെ എങ്ങനെ കിട്ടി എന്നൊരു അതിശയോക്തി ഇല്ലേ എന്നും’ നടന് തിരിച്ച് ചോദിക്കുന്നു.
തന്നെയൊക്കെ ആരെങ്കിലും പ്രണയിക്കുമോ എന്നൊരു ധ്വനി ആ ചോദ്യത്തിലുണ്ട്. പക്ഷേ എനിക്കും അതൊരു അത്ഭുതമായിരുന്നുവെന്നാണ് പ്രണയവിവാഹത്തെ കുറിച്ച് ശ്രീജിത്ത് രവി പറയുന്നത്. ഭാര്യ സജിതയുമായിട്ടുള്ള കല്യാണാലോചന വന്നതിനെ പറ്റി.. ‘എനിക്ക് ഇരുപത്തിയെട്ട് ഇരുപത്തിയെന്‍പത് വയസുള്ളപ്പോള്‍ വീട്ടില്‍ കല്യാണാലോചന ശക്തമായിരിക്കുകയാണ്. അങ്ങനെ ഒരു കല്യാണ വീട്ടില്‍ വച്ച് സജിതയെ കണ്ടു.
ഈ കുട്ടി കൊള്ളാമല്ലോ, അതിനെ ഒന്ന് ആലോചിച്ചാലോ എന്ന് അമ്മയോട് പറഞ്ഞു. അമ്മ അന്വേഷിച്ചിട്ട് പറഞ്ഞു അത് പത്തിലോ പ്ലസ്ടുവിലോ പഠിക്കുന്ന കുട്ടിയാണെന്ന്. പ്രായം ചെറുതായത് കൊണ്ട് ആ ആലോചനയെ വിട്ടു. പക്ഷേ അത് തെറ്റാണെന്ന് പിന്നീട് മനസിലായി’.
‘സജിത പാലക്കാട് മേഴ്സി കോളേജില്‍ പഠിക്കുകയായിരുന്നു. കോളേജിലെ പരിപാടിയുമായി ബന്ധപ്പെട്ട് എന്നെ വിളിച്ചു. അങ്ങനെ ഫോണ്‍ വഴിയാണ് പരിചയപ്പെടുന്നത്. അകന്ന ബന്ധുക്കളായത് കൊണ്ട് മുന്‍പ് കണ്ടിട്ടുണ്ട്. പക്ഷേ ഇയാളാണ് വിളിക്കുന്നതെന്ന് അറിഞ്ഞില്ല.
പിന്നെ കിളിനാദം പോലൊരു ശബ്ദം കേട്ടാല്‍ നമ്മള് വിടില്ലല്ലോ, അങ്ങനെ ആ സംസാരം പതിയെ ഇഷ്ടമായി.ഒരു ഹോസ്പിറ്റല്‍ പരിസരത്ത് വച്ചാണ് ഞങ്ങള്‍ വീണ്ടും കാണുന്നത്. പിന്നെ വീട്ടുകാര്‍ അറിയാതെ ഞങ്ങള്‍ പലപ്പോഴും കണ്ടിട്ടുണ്ട്. അച്ഛനും അമ്മയും പ്രണയിച്ച് വിവാഹം കഴിച്ചവര്‍ ആയത് കൊണ്ട് എന്റെ വീട്ടില്‍ പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നു. ഗുരുവായൂര്‍ വച്ച് കല്യാണം നടത്തിയെന്നും ശ്രീജിത്ത് രവി പറഞ്ഞു.
about sreejith
