Connect with us

കൃത്യസമയത്ത് തന്നെ അമ്മ വന്നതിനാല്‍ വേറെ എവിടേയും പോവാതെ രക്ഷപ്പെട്ടു; അച്ഛന്‍ കൂടെയില്ലാത്തതാണ് എനിക്കിഷ്ടം; ശ്രീജിത് രവിയെന്ന അച്ഛനെക്കുറിച്ച് മകന്‍ പറയുന്നു!

News

കൃത്യസമയത്ത് തന്നെ അമ്മ വന്നതിനാല്‍ വേറെ എവിടേയും പോവാതെ രക്ഷപ്പെട്ടു; അച്ഛന്‍ കൂടെയില്ലാത്തതാണ് എനിക്കിഷ്ടം; ശ്രീജിത് രവിയെന്ന അച്ഛനെക്കുറിച്ച് മകന്‍ പറയുന്നു!

കൃത്യസമയത്ത് തന്നെ അമ്മ വന്നതിനാല്‍ വേറെ എവിടേയും പോവാതെ രക്ഷപ്പെട്ടു; അച്ഛന്‍ കൂടെയില്ലാത്തതാണ് എനിക്കിഷ്ടം; ശ്രീജിത് രവിയെന്ന അച്ഛനെക്കുറിച്ച് മകന്‍ പറയുന്നു!

പോക്‌സോ കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് നടന്‍ ശ്രീജിത്ത് രവിയെ കുറിച്ചുള്ള സംസാരങ്ങളാണ് സോഷ്യൽ മീഡിയയിൽ ഏറെയും. അടുത്തിടെ റിലീസ് ആയ പ്രകാശന്‍ പറക്കട്ടെ എന്ന സിനിമയിലൂടെയായി ശ്രീജിത്ത് രവിയുടെ മകനും അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. അച്ഛച്ഛനും അച്ഛനും പിന്നാലെയായെത്തിയ ഋതുണിന് മികച്ച പിന്തുണയാണ് മലയാള പ്രേക്ഷകരിൽ
നിന്നും ലഭിച്ചത്.

പ്രകാശന്‍ പറക്കട്ടെ എന്ന ചിത്രത്തിലൂടെയായാണ് ഋതുണ്‍ ബിഗ് സ്‌ക്രീനില്‍ അരങ്ങേറിയത്. കുടുംബസമേതമായി അഭിനയിച്ച ഷോര്‍ട്ട് ഫിലിമായിരുന്നു ഋതുണിന് ഗുണകരമായി മാറിയത്. അജു വര്‍ഗീസായിരുന്നു ഋതുണിനെ ചിത്രത്തിലേക്കായി നിര്‍ദേശിച്ചത്. അഭിനയ ജീവിതത്തെക്കുറിച്ചും തന്റെ ആഗ്രഹങ്ങളെക്കുറിച്ചുമെല്ലാം പറഞ്ഞുള്ള ഋതുണിന്റെ അഭിമുഖം സോഷ്യല്‍മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

നേരത്തെ ഷോര്‍ട്ട് ഫിലിമിലൊക്കെ അഭിനയിച്ചിട്ടുള്ളതിനാല്‍ ടെന്‍ഷനൊന്നുമില്ലായിരുന്നു. ലവ് ആക്ഷന്‍ ഡ്രാമയിലെ ഡയലോഗ് പറഞ്ഞും ഞാന്‍ കൈയ്യടി നേടിയിരുന്നു. ഷഹദ് ചേട്ടനും ധ്യാന്‍ ചേട്ടനും അജു ചേട്ടനുമെല്ലാം ആ ഡയലോഗ് കേട്ട് എന്നെ അഭിനന്ദിച്ചിരുന്നു. അച്ഛന് ഈ സിനിമയില്‍ ചെറിയ വേഷമാണ്. എന്റെ ക്യാരക്ടറാണ് നന്നായതെന്നും ഋതുണ്‍ പറയുന്നു.

എന്റെ കൊച്ചുമോന്‍ എന്ത് കാണിച്ചാലും എനിക്കിഷ്ടമാവും. സിനിമയുടെ പ്രിവ്യൂന് പോയപ്പോഴുള്ള അച്ഛച്ഛന്റെ കമന്റ് ഇതായിരുന്നു. സ്‌ക്രീനില്‍ മാത്രമല്ല റിയല്‍ ലൈഫിലും ഇത്തിരി കുറുമ്പുണ്ട് ഋതുണിന്. ലോക് ഡൗണായിരുന്നതിനാല്‍ കഴിഞ്ഞ വര്‍ഷം സ്‌കൂളില്‍ പോയിരുന്നില്ല. ഈ വര്‍ഷമാണ് ആദ്യമായി സ്‌കൂളിലേക്ക് പോയത്. അപ്പോഴാവട്ടെ നല്ലൊരു അബദ്ധം സംഭവിക്കുകയും ചെയ്തു.

അച്ഛന്‍ വൈകിട്ട് പിക്ക് ചെയ്യാന്‍ വരാമെന്ന് പറഞ്ഞിരുന്നു. അക്കാര്യം ഞാനോര്‍ത്തില്ല. എല്ലാവരും പോവുന്നത് പോലെ ഞാനും ബസില്‍ കയറാന്‍ പോയി. ബസ് ബോയ് ആണ് “ഞാനും” എന്നായിരുന്നു വിചാരിച്ചത്. ഞങ്ങളുടെ റൂട്ടിലേക്കുള്ള ബസിലായിരുന്നില്ല കയറിയത്. അതിനിടയിലാണ് അമ്മ സ്‌കൂളിലേക്ക് വന്നത്. കൃത്യസമയത്ത് തന്നെ അമ്മ വന്നതിനാല്‍ വേറെ എവിടേയും പോവാതെ രക്ഷപ്പെട്ടുവെന്നുമായിരുന്നു ഋതുണ്‍ പറഞ്ഞത്.

പ്രത്യേകിച്ച് ആശങ്കയൊന്നുമില്ലാതെയാണ് ക്യാമറയ്ക്ക് മുന്നില്‍ അഭിനയിച്ചത്. പല സീനുകളും കൈയ്യില്‍ നിന്ന് ഇട്ട് നാച്ചുറലായി അഭിനയിക്കുകയായിരുന്നു. ഗ്ലിസറിനില്ലാതെയാണ് കരഞ്ഞത്. മറ്റൊരാള്‍ കരയുന്നത് കണ്ടാല്‍ എനിക്കും പെട്ടെന്ന് തന്നെ സങ്കടം വരും. അച്ഛന്‍ സെറ്റില്‍ കൂടെയില്ലാതിരിക്കുന്നതാണ് എനിക്കിഷ്ടം. അതാവുമ്പോള്‍ കൈയ്യില്‍ നിന്നും സ്വന്തമായി എന്തേലും ഇടാമല്ലോയെന്നുമായിരുന്നു ഋതുണ്‍ പറഞ്ഞത്.

about sreejith ravi

Continue Reading
You may also like...

More in News

Trending

Recent

To Top