Malayalam
ബാലചന്ദ്ര കുമാറിന് പുറമെ ദിലീപിന്റെ സഹോദരന്‍ അനൂപ്, കാവ്യാ മാധ്യവന്‍, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരും സാക്ഷി പട്ടികയില്‍; അന്വേഷണം പൂര്‍ത്തീകരിക്കാന്‍ ഒരുങ്ങുന്നത് ദിലീപിന്റെ അഭിഭാഷകര്‍ ഉള്‍പ്പടെ പലരേയും ചോദ്യം ചെയ്യാതെ
ബാലചന്ദ്ര കുമാറിന് പുറമെ ദിലീപിന്റെ സഹോദരന്‍ അനൂപ്, കാവ്യാ മാധ്യവന്‍, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരും സാക്ഷി പട്ടികയില്‍; അന്വേഷണം പൂര്‍ത്തീകരിക്കാന്‍ ഒരുങ്ങുന്നത് ദിലീപിന്റെ അഭിഭാഷകര്‍ ഉള്‍പ്പടെ പലരേയും ചോദ്യം ചെയ്യാതെ
നടി ആക്രമിക്കപ്പെട്ട കേസ് കടന്നു പോകുന്നത് നിര്‍ണായക വഴിത്തിരിവിലൂടെയാണ്. ഓരോ ദിവസവും കൂടുതല്‍ വിവരങ്ങളാണ് പുറത്തെത്തുന്നത്. ഇപ്പോഴിതാ കേസിലെ അനുബന്ധ കുറ്റപത്രം ഹൈക്കോടതി നിര്‍ദേശിച്ച ജൂലൈ 22 ന് തന്നെ സമര്‍പ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് അന്വേഷണ സംഘം. അന്വേഷണം ഏകദേശം പൂര്‍ത്തീകരിച്ചെന്നും അതിനാല്‍ തന്നെ 22 ന് മുമ്പ് തുടരന്വേഷണം പൂര്‍ത്തിയാക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ വീണ്ടും അപ്പീല്‍ നല്‍കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയത് ഒഴികെയുള്ള കാര്യങ്ങളില്‍ കേസിലെ തുടരന്വേഷണം അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായി പ്രോസിക്യൂഷന്‍ വിചാരണ കോടതിയെ അറിയിക്കും എന്നും വിവരമുണ്ട്. തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന ദിലീപിന്റെ അഭിഭാഷകര്‍ ഉള്‍പ്പടെ പലരേയും ചോദ്യം ചെയ്യാതെയാണ് കേസ് അന്വേഷണം പൂര്‍ത്തീകരിക്കാന്‍ ഒരുങ്ങുന്നത്. കാവ്യാ മാധവനെ വീണ്ടും ചേദ്യം ചെയ്‌തേക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും പിന്നീട് അതുണ്ടായില്ല.
നേരത്തെ അന്വേഷണം അവസാനിപ്പിക്കാന്‍ ശ്രമമുണ്ടായപ്പോള്‍ അതിജീവിത മുഖ്യമന്ത്രിയെ നേരില്‍ കാണുകയും പിന്നീട് അന്വേഷണ സംഘം കോടതിയില്‍ കൂടുതല്‍ സമയം ആവശ്യപ്പെടുകയുമായിരുന്നു. തുടരന്വേഷണ റിപ്പോര്‍ട്ട് 22 ന് തന്നെ സമര്‍പ്പിക്കുന്നതോടെ, നിര്‍ത്തിവെച്ചിരിക്കുന്ന വിചാരണ നടപടികളും ഉടന്‍ പുനരാരംഭിക്കും. ദിലീപിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താനും സാധ്യതയുണ്ട്. അനുബന്ധ കുറ്റപത്രത്തില്‍ ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്തിനെ മാത്രമാണ് പ്രതിയായി ചേര്‍ത്തിട്ടുള്ളത് എന്നതാണ് സൂചന.
നടിയെ അക്രമിച്ച ദൃശ്യങ്ങള്‍ 2017 നവംബറില്‍ ദിലീപിന് ലഭിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ശരത്താണ് ഈ ദൃശ്യങ്ങള്‍ ദിലീപിന്റെ ആലുവയിലെ പത്മസരോവരം എന്ന വീട്ടിലേക്ക് കൊണ്ടുവന്ന് കൈമാറിയത്. ഈ ദൃശ്യങ്ങള്‍ നശിപ്പിച്ചു, അല്ലെങ്കില്‍ മനപൂര്‍വ്വം മറച്ച് പിടിക്കുന്നുവെന്നാണ് കണ്ടെത്തല്‍. ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടിലേയ്ക്ക് എത്തിയെന്ന കാര്യത്തില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ സാക്ഷിയാണ്. കൂടാതെ കേസിന് ബലം നല്‍കാന്‍ മറ്റ് ഡിജിറ്റല്‍ തെളിവുകളും അന്വേഷ സംഘം കണ്ടെത്തിയിട്ടുണ്ട്.
ബാലചന്ദ്ര കുമാറിന് പുറമെ ദിലീപിന്റെ സഹോദരന്‍ അനൂപ്, കാവ്യാ മാധ്യവന്‍, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരും സാക്ഷി പട്ടികയിലുണ്ടാവും. നേരത്തെ വിസ്തരിച്ചതാണെങ്കിലും പല സാക്ഷികളേയും വീണ്ടും വിസ്തരിക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടായിരത്തിലേറെ പേജുള്ള അനുബന്ധ റിപ്പോര്‍ട്ടാണ് അന്വേഷണ തയ്യാറാക്കിയിരിക്കുന്നത്. ഇതിന്റെ പകര്‍പ്പ് എടുക്കുന്ന ജോലിയും കഴിഞ്ഞ ദിവസത്തോടെ ആരംഭിച്ച് കഴിഞ്ഞു.
കോടതിയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കേസിലെ എല്ലാ പ്രതികള്‍ക്കും നല്‍കേണ്ടതുണ്ട്. കേസില്‍ കൂടുതല്‍ അന്വേഷണം വേണ്ടെന്നാണ് സര്‍ക്കാറിന്റേയും നിലപാട്. അതേസമയം കേസിന്റെ വിചാരണ ഉടന്‍ പുനരാരംഭിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കേസില്‍ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായി കഴിഞ്ഞ ദിവസം അഡ്വ അജകുമാറിനെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. നേരത്തേ കേസില്‍ രണ്ട് സെപ്ഷ്യല്‍ പ്രോസിക്യൂട്ടര്‍മാര്‍ രാജിവെച്ചിരുന്നു. തുടര്‍ന്ന് അതിജീവിതയ്ക്ക് വിശ്വാസമുള്ളയാളെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിക്കാമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു.
അതേസമയം നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയ സംഭവത്തില്‍ െ്രെകംബ്രാഞ്ച് അന്വേഷണം നടത്തും. കോടതിയിലിരിക്കെ മൂന്ന് തവണ ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയതായി ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. വിചാരണ കോടതിയിലിരിക്കെ വിവോ ഫോണ്‍ ഉപയോഗിച്ചാണ് മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ കണ്ടത് എന്നും ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
കേസിലെ ഏറ്റവും സുപ്രധാന തെളിവാണ് നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍. ഇവ വിവിധ കോടതികളുടെ സേഫ് കസ്റ്റഡിയില്‍ ആയിരുന്നു സൂക്ഷിച്ചത്. ഇവയാണ് അനധികൃതമായി ആക്‌സസ് ചെയ്തുവെന്ന കണ്ടെത്തിയത്. വിചാരണ കോടതിയില്‍ വെച്ച് 2021 ജൂലൈ 19ന് പകല്‍ 12.19 നും 12.54 നും ഇടയിലാണ് വിവോ ഫോണില്‍ മെമ്മറി കാര്‍ഡ് ഉപയോഗിച്ചത്.ഈ സമയം മെസേജിംഗ് ആപ്പുകള്‍ ഫോണില്‍ പ്രവര്‍ത്തിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ട്രൂ കോളറും ഈ സമയത്ത് പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്. കാര്‍!ഡ് തുറന്ന് കാണുന്നതിനിടയില്‍ ഫോണിലേക്ക് ഒരു കോള്‍ വരികയായിരുന്നു. ഇതോടെയാണ് ഫോണിലെ ട്രൂ കോളര്‍ ആപ്പ് ആക്ടീവായത്. മെമ്മറി കാര്‍ഡ് തുറന്ന് ഒരു മിനിറ്റിന് ശേഷമായിരുന്നു ഇത്.
ഫോണില്‍ ജിയോ സിം ആയിരുന്നു ഉപയോഗിച്ചിരുന്നത്. ഫോണ്‍ വന്ന സമയത്ത് വിചാരണ കോടതിയുടെ പരിധിയിലുള്ള ജിയോ ടവറിന് കീഴില്‍ നടന്ന സംശയമുള്ള ഫോണ്‍ വിളികളും ഫോണ്‍ നമ്പറും പരിശോധിച്ചാല്‍ കാര്‍ഡ് തുറന്ന ആളെ കണ്ടെത്താനായേക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.
