Connect with us

കുറച്ച് ദിലീപിന്റെ കയ്യിലിരുപ്പും ഉണ്ട്. ആവശ്യത്തിലധികം പണം വന്ന് കൂടുമ്പോള്‍ ഒരു അഹങ്കാരം ഉണ്ടാവുമല്ലോ. പാവപ്പെട്ട ഒരുപാട് നിര്‍മ്മാതാക്കളുടെ ശാപം ദിലീപിന് ഉണ്ട്; മര്യാദക്ക് പ്രശ്‌നങ്ങള്‍ പരിഹരിച്ച് മഞ്ജുവാര്യറും മക്കളും ദിലീപുമായിട്ട് അങ്ങ് പോവേണ്ടതായിരുന്നുവെന്ന് നിര്‍മാതാവ്

Malayalam

കുറച്ച് ദിലീപിന്റെ കയ്യിലിരുപ്പും ഉണ്ട്. ആവശ്യത്തിലധികം പണം വന്ന് കൂടുമ്പോള്‍ ഒരു അഹങ്കാരം ഉണ്ടാവുമല്ലോ. പാവപ്പെട്ട ഒരുപാട് നിര്‍മ്മാതാക്കളുടെ ശാപം ദിലീപിന് ഉണ്ട്; മര്യാദക്ക് പ്രശ്‌നങ്ങള്‍ പരിഹരിച്ച് മഞ്ജുവാര്യറും മക്കളും ദിലീപുമായിട്ട് അങ്ങ് പോവേണ്ടതായിരുന്നുവെന്ന് നിര്‍മാതാവ്

കുറച്ച് ദിലീപിന്റെ കയ്യിലിരുപ്പും ഉണ്ട്. ആവശ്യത്തിലധികം പണം വന്ന് കൂടുമ്പോള്‍ ഒരു അഹങ്കാരം ഉണ്ടാവുമല്ലോ. പാവപ്പെട്ട ഒരുപാട് നിര്‍മ്മാതാക്കളുടെ ശാപം ദിലീപിന് ഉണ്ട്; മര്യാദക്ക് പ്രശ്‌നങ്ങള്‍ പരിഹരിച്ച് മഞ്ജുവാര്യറും മക്കളും ദിലീപുമായിട്ട് അങ്ങ് പോവേണ്ടതായിരുന്നുവെന്ന് നിര്‍മാതാവ്

പാവപ്പെട്ട ഒരുപാട് നിര്‍മ്മാതാക്കളുടെ ശാപമുള്ള നടനാണ് ദിലീപെന്ന് നിര്‍മ്മാതാവ് തൈക്കാട് ചന്ദ്രന്‍. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരയായ നടിയും ദിലീപും തമ്മില്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് ഉണ്ടായിരുന്നുവെന്നാണ് പറയുന്നത്. ഇതിനിടയില്‍ മഞ്ജു വാര്യറുമായി എന്തോ ഒരു തര്‍ക്കം വീട്ടില്‍ ഉണ്ടാവുകയും അതില്‍ കാവ്യയുമായുള്ള ബന്ധം അതിജീവിതയാണ് വിളിച്ച് പറഞ്ഞ് കൊടുത്തതെന്നുമാണ് സിനിമ രംഗത്തുള്ള ആളുകള്‍ പൊതുവെ പറയുന്നത്.

അങ്ങനെ ഒരു വിഷയം ഉണ്ടാവുകയും അത് രൂക്ഷമാവുകയും ചെയ്തപ്പോള്‍ എന്നാല്‍ കാവ്യാമാധവന്‍ തന്നെ എന്റെ ഭാര്യയായി ഇരിക്കട്ടേയെന്ന തീരുമാനം ദിലീപ് ഉറച്ചെടുത്തുവെന്നും തൈക്കാട് ചന്ദ്രന്‍ വ്യക്തമാക്കുന്നു. പ്രശ്‌നത്തെ വഷളാക്കി കളഞ്ഞു. മര്യാദക്ക് പ്രശ്‌നങ്ങള്‍ പരിഹരിച്ച് മഞ്ജുവാര്യറും മക്കളും ദിലീപുമായിട്ട് അങ്ങ് പോവേണ്ടതായിരുന്നു. ദിലീപ് വേറെ വഴിക്ക് പോയപ്പോള്‍ മഞ്ജു വാര്യറും പാര്‍ട്ടിയും അവരെ മുറുകെ പിടിച്ചു. അങ്ങനെ വന്നപ്പോള്‍ സംഗതി രണ്ട് കഥാപാത്രമായിപ്പോയി. അതോടെ ദിലീപിന് വാശി കയറി.

ഇരയായ പെണ്‍കുട്ടിയാണ് ഇതിന് പുറകില്‍ നില്‍ക്കുന്നതെന്ന് ദിലീപ് കരുതി. അങ്ങനെയാണ് ഇതൊക്കെ ഉണ്ടായതെന്നാണ് സിനിമാ മേഖലയിലുള്‍പ്പടെ പറയുന്നതെന്നും അദ്ദേഹം പറയുന്നു. കുറച്ച് ദിലീപിന്റെ കയ്യിലിരുപ്പും ഉണ്ട്. ആവശ്യത്തിലധികം പണം വന്ന് കൂടുമ്പോള്‍ ഒരു അഹങ്കാരം ഉണ്ടാവുമല്ലോ. പാവപ്പെട്ട ഒരുപാട് നിര്‍മ്മാതാക്കളുടെ ശാപം ദിലീപിന് ഉണ്ട്. ഇപ്പം തന്നെ സനലിന്റെ ഒരു പടം ഉണ്ട്. അദ്ദേഹം കിടന്ന് നരകിക്കുകയാണ്. ഹീറോ ആരായിരുന്നാലും നിര്‍മ്മാതാവിന്റെ വേദന അവര്‍ ഒന്ന് മനസ്സിലാക്കണം. സനല്‍ ഇപ്പോള്‍ കിടന്ന് ഓടുകയാണ്.

പടം പൂര്‍ത്തിയാക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. ദിലീപിന് പഴയ സത്യന്‍ മാസ്റ്ററുടേയും നസീറിന്റേയുമൊക്കെ ഒരു രീതിയാണെങ്കില്‍ പടം പുറത്തിറങ്ങും. എന്നാല്‍ അതൊന്നും ഇല്ലാലോ. എന്നാല്‍ മോഹന്‍ലാല്‍,മമ്മൂട്ടി, ദുല്‍ഖര്‍, പൃഥിരാജ്, കുഞ്ചാക്കോ ബോബന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരൊക്കെ നിര്‍മ്മാതാക്കളോട് മനസാക്ഷിയുള്ളവരാണെന്നാണ് പറയുന്നത്. രണ്ട് ലക്ഷം രൂപയ്ക്ക് ദിനേശ് പണിക്കരെ പിടിച്ച് അകത്തിടേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ. അദ്ദേഹമൊക്കെ എത്ര നല്ല പടം എടുത്ത ആളാണ്.

നിലവിലെ കേസ് എന്തെങ്കിലുമാവാതെ ദിലീപിനെ വെച്ച് പടം എടുക്കാന്‍ പൈസ ഉള്ളവര്‍ ആരും മുന്‍പോട്ട് വരില്ല. അല്ലെങ്കില്‍ പടം പാതിയില്‍ കിടക്കും. ഡിങ്കന്‍ അതിന് ഒരു ഉദാഹരണമാണ്. ആദ്യം തന്നെ ദിലീപ് കിട്ടേണ്ട പണം വാങ്ങിക്കും. കൊടുക്കേണ്ടത് രണ്ട് കോടിയാണെങ്കില്‍ 1.45 കോടി രൂപ ആദ്യം തന്നെ വാങ്ങിക്കും എന്നാണ് പറയപ്പെടുന്നത്. ഇത് ശരിയാണെന്ന് എനിക്ക് അറിയില്ല. അതിനോടെ തന്നെ ദിലീപിന് കിട്ടേണ്ട പടം അദ്ദേഹത്തിന് കിട്ടിയിരിക്കുമെന്നും തൈക്കാട് ചന്ദ്രന്‍ വ്യക്തമാക്കുന്നു.

മീടു ആരോപണങ്ങള്‍ ഇപ്പോള്‍ സിനിമാ മേഖലയില്‍ ഉയര്‍ന്ന് വരുന്ന കാര്യമാണ്. ഈ പ്രവണതയുമായി മുമ്പോട്ട് പോകുന്നത് ശരിയല്ല. ആരുടെ പേരില്‍ വേണമെങ്കിലും അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ പറഞ്ഞ് പരത്താം. ഒരു സ്ത്രീക്ക് എന്ത് വേണമെങ്കിലും പറയാം എന്നതാണ് സ്ഥിതി. നിയമവ്യവസ്ഥ അങ്ങനെ ആയിപ്പോയി.

വിജയ് ബാബുവിനെ പോലെ എത്ര പാവങ്ങള്‍ സിനിമയ്ക്ക് അകത്തുണ്ട്. അദ്ദേഹത്തിന് മാത്രമേ ഈ നിയമം ഉള്ളോ. ഇവിടെയുള്ള സൂപ്പര്‍ സ്റ്റാറുകളൊക്കെ പതിവൃതന്മാരാണോയെന്നും തൈക്കാട് ചന്ദ്രന്‍ ചോദിക്കുന്നു. എന്തെങ്കിലും തെറ്റ് വിജയ് ബാബു അനുഭവിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ ശിക്ഷ അദ്ദേഹം അനുഭവിച്ചിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

അതേസമയം, കേസിലെ തുടരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെ അനുബന്ധ കുറ്റപത്രം തയ്യാറാക്കി െ്രെകംബ്രാഞ്ച്. 1500 ഓളം പേജ് വരുന്ന കുറ്റപത്രം വെള്ളിയാഴ്ച അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കും. കേസ് വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ വീണ്ടും പരിഗണിക്കും.

നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്നായിരുന്നു ജനുവരിയില്‍ കേസില്‍ െ്രെകംബ്രാഞ്ച് തുടരന്വേഷണം ആരംഭിച്ചത്. നിശ്ചിത ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും മൂന്ന് തവണയായി െ്രെകംബ്രാഞ്ച് സംഘം അധിക സമയം തേടുകയായിരുന്നു. ഏറ്റവും ഒടുവിലായി ഈ മാസം 15 നായിരുന്നു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചത്.

More in Malayalam

Trending

Recent

To Top