Malayalam
ജഡ്ജിയമ്മാവന് കോവിലിലും ലോകത്തുള്ള എല്ലാ കോവിലിലും പോയി നഖം മുതല്‍ തല വരെ ചരട് ജപിച്ചു കെട്ടുന്ന ആളുകളൊക്കെ ജ്യോതിഷിയും മന്ത്രവാദികളുമൊക്കെ ഇരിക്കുന്ന ഇടത്തേക്ക് പോവുമല്ലോ; ഇതിന്റെ എല്ലാം ഉറവിടം ചെമ്പാണ്, ചെമ്പ്,ബിജെപിയിലെ ആരും ഒന്നും സംസാരിച്ച് കണ്ടില്ലെന്ന് ബൈജു കൊട്ടാരക്കര
ജഡ്ജിയമ്മാവന് കോവിലിലും ലോകത്തുള്ള എല്ലാ കോവിലിലും പോയി നഖം മുതല്‍ തല വരെ ചരട് ജപിച്ചു കെട്ടുന്ന ആളുകളൊക്കെ ജ്യോതിഷിയും മന്ത്രവാദികളുമൊക്കെ ഇരിക്കുന്ന ഇടത്തേക്ക് പോവുമല്ലോ; ഇതിന്റെ എല്ലാം ഉറവിടം ചെമ്പാണ്, ചെമ്പ്,ബിജെപിയിലെ ആരും ഒന്നും സംസാരിച്ച് കണ്ടില്ലെന്ന് ബൈജു കൊട്ടാരക്കര
നടി ആക്രമിക്കപ്പെട്ട കേസില്‍ ഓരോ ദിവസവും മലയാളികളെ ഒന്നടങ്കം ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്തെത്തുന്നത്. ഇപ്പോഴിതാ ഈ കേസില്‍ ബി ജെ പി നേതൃത്വം പ്രതികരണം നടത്താത്ത് പാര്‍ട്ടി നേതാവും ദിലീപും തമ്മിലുള്ള ഇടപെടലുകളുടെ പശ്ചാത്തലത്തിലാണോയെന്ന് ചോദിക്കുകയാണ് സംവിധായകന് ബൈജു കൊട്ടാരക്കര. അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു പ്രതികരണം.
രാഷ്ട്രീയക്കാര്‍ക്ക് പങ്കുള്ളതായി നേരത്തെ തന്നെ പലപ്പോഴായും തെളിഞ്ഞിരുന്നു. ഇപ്പോഴിതാ ഉല്ലാസ് ബാബുവിന്റെ ബന്ധവും പുറത്ത് വന്നിരിക്കുകയാണ്. ബിജെപിയുടെ സംസ്ഥാന സമിതി അംഗമാണ്. നേരത്തെ ജില്ലാ ഭാരവാഹി ആയിരുന്നുവെന്നും ബൈജു കൊട്ടാരക്കര അഭിപ്പായപ്പെടുന്നു.
ദിലീപിന്റെ ആത്മാര്‍ത്ഥ സുഹൃത്തുമാണ്. വലപ്പാടുള്ള ദിനേശന് എന്ന സ്വാമി വഴിയാണ് ഇരുവരും ആത്മാര്‍ത്ഥ സുഹൃത്തുക്കളാവുന്നത്. അല്ലെങ്കിലും ജഡ്ജിയമ്മാവന് കോവിലിലും ലോകത്തുള്ള എല്ലാ കോവിലിലും പോയി നഖം മുതല്‍ തലവരെ ചരട് ജപിച്ചു കെട്ടുന്ന ആളുകളൊക്കെ ജ്യോതിഷിയും മന്ത്രവാദികളുമൊക്കെ ഇരിക്കുന്ന ഇടത്തേക്ക് പോവുമല്ലോ. അങ്ങനെ കിട്ടിയ ഒരു കമ്പനിയില്‍ നിന്നാണ് ഉല്ലാസ് എന്ന ബിജെപിയുടെ സംസ്ഥാന സമിതി അംഗത്തെ പരിചയപ്പെടുന്നതെന്നും ബൈജു കൊട്ടാരക്കര പറയുന്നു.
അവര്‍ തമ്മില്‍ വലിയ ബന്ധത്തിലാവുന്നു. ഒന്ന് മലയാള സിനിമയിലെ ജനപ്രിയ നടനും മറ്റൊന്ന് ബി ജി പിയുടെ ജില്ലാ ഭാരവാഹിയാണ്. ആ ബന്ധം വഴി അഡ്വക്കറ്റ് സന്തോഷിനെ പരിചയപ്പെടുന്നു. ഇവിടെയാണ് ഈ സംഭവത്തിന്റെ കുരുക്കുകള്‍ അഴിയുന്നത്. തൃശൂര്‍ പാവറട്ടിയില്‍ നേരത്തെ എക്സൈസിന്റെ ഒരു കസ്റ്റഡി മരണക്കേസ് ഉണ്ടായതായി എല്ലാവര്ക്കും അറിയാം. അവിടുത്തെ സര്‍ക്കിള്‍ ജിജോ അതില്‍ ഉള്‍പ്പെട്ടിരുന്നു.
എന്നാല്‍ അന്ന് അദ്ദേഹത്തിനെതിരെ ഒരു സസ്പെന്ഷന് പോലും ഇല്ലാതെ സ്ഥലം മാറ്റം മാത്രം കൊടുത്ത് സര്‍ക്കാര്‍ ഊരിക്കൊടുത്തു. അതിന് രണ്ട് കാരണങ്ങളുണ്ട്. ഈ ജിജോ എന്ന് പറയുന്ന ആള് സിപിഎമ്മിന്റെ തൃശൂര്‍ ജില്ലാ സെക്രട്ടറിയുടെ മരുമകനാണ്. ആ കേസുമായി ബന്ധപ്പെട്ടാണ് അഡ്വ. സന്തോഷ് വഴിയാണ് ആത്മബന്ധം സ്ഥാപിച്ചതെന്നാണ് പറയുന്നത്. വിചാരണക്കോടതിയെ എങ്ങനെയങ്കിലും സ്വാധീനിക്കാന്‍ ശ്രമിച്ച് നടന്നിരുന്ന ഇവര്‍ ഒരു ആത്മബന്ധത്തെക്കുറിച്ച് പറയുന്ന ഒരു ഓഡിയോ ആണ് പുറത്ത് വന്നിരുന്നത്.
തേടിയ വള്ളി കാലില്‍ ചുറ്റി, നമ്മള് വിചാരിച്ച പോലെ കാര്യങ്ങള്‍ നടന്നാല്‍ എല്ലാം ഒക്കെയാണ് എന്നുള്ള രീതിയിലാണ് ഉല്ലാസ് ദിലീപിനെ വിളിക്കുന്ന ഓഡിയോ പുറത്ത് വന്നത്. അതിന് പിന്നാലെ മറ്റൊരു ഓഡിയോയും പുറത്ത് വന്നിരുന്നു. ഇക്കാര്യത്തില്‍ ഇടനില നിന്ന ആളാണ് ഉല്ലാസ് ബാബു. കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ശബ്ദസാമ്പിള്‍ പൊലീസ് എടുത്തിരുന്നു. അത് ശരിയായി വരുന്നുവെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളെന്നും ബൈജു കൊട്ടാരക്കര പറയുന്നു.
ഇവിടെ പറയുന്ന സന്തോഷ് എന്ന് പറയുന്നത് പാവറട്ടി കേസിലെ ഒന്നാം പ്രതിയുടെ വക്കീലായിരുന്നു. എല്ലാ കാര്യങ്ങളും അറിയാവുന്ന അദ്ദേഹം ഒരു ആത്മബന്ധം സ്ഥാപിച്ചുവെന്നാണ് ഈ ഓഡിയോയില്‍ പറയുന്നത്. വളരെ വിദഗ്ധമായിട്ടാണ് ദിലീപും ഉല്ലാസ് ബാബുവും ചാറ്റ് ചെയ്തിട്ടുള്ളത്. ഇതിനായ് അവര്‍ ഉപയോഗിച്ചത് ബോട്ടിം എന്ന സോഫ്റ്റ്ഫെയര്‍ ഉപയോഗിച്ചാണ്. ദിലീപിന്റെ ഫോണില്‍ നടത്തിയ പരിശോധനയില്‍ നിന്നാണ് ഇത് കണ്ടുപിടിക്കുന്നത്.
ഈ ഫയലുകളെല്ലാം ഡിലീറ്റ് ചെയ്യാനായിരുന്നു സായി ശങ്കറിനോട് ആവശ്യപ്പെട്ടത്. അദ്ദേഹം അത് സ്ഥിരീകരിച്ചിട്ടുമുണ്ട്. സായ് ശങ്കറിന് കൊടുത്ത പേരുകളില്‍ ഉല്ലാസും ഉണ്ടായിരുന്നു. രാഷ്ട്രീയ പാര്‍ട്ടി നേതാക്കളൊക്കെ ഈ കേസില്‍ ചിലരെയൊക്കെ രക്ഷിക്കാന്‍ തുനിഞ്ഞിറങ്ങിയതിന്റെ കാരണം ഇപ്പോള്‍ എല്ലാവര്ക്കും മനസിലായി കാണും. കാരണം ഇതിന്റെ എല്ലാം ഉറവിടം ചെമ്പാണ്, ചെമ്പ്.
ഉല്ലാസ് ബാബുവിന്റെ ചാറ്റും ദിലീപിന്റെ മറുപടിയുമൊക്കെ കാണുമ്പോള്‍ എന്തോ എവിടെയൊക്കെയോ നന്നായി മണക്കുന്നതായി തോന്നും. ഈ കേസില്‍ നിന്ന് ഊരിപ്പോരാനുള്ള എല്ലാ ശ്രമവും അവര്‍ നടത്തി. അതില്‍ ഈ ഉല്ലാസിന്റെ പങ്ക് എന്താണ് എന്നാണ് അറിയേണ്ടത്. ബിജെപിയുടെ കേരളത്തിലെ അധ്യക്ഷന്റെ വലം കൈ ആണ് ഈ ഉല്ലാസ് ബാബു എന്നും പറയപ്പെടുന്നു. അതുകൊണ്ടാണ്, ഈ കേസ് വന്നതില്‍ പിന്നെ ബിജെപിയിലെ ആരും ഒന്നും സംസാരിച്ച് കണ്ടില്ലെന്നും ബൈജു കൊട്ടാരക്കര വ്യക്തമാക്കുന്നു.
