Connect with us

അടിപൊളിയാണ്, തിയേറ്ററില്‍ ആദ്യമായിട്ടാണ് സിനിമ കാണുന്നത്; ഒടുവില്‍ സാക്ഷാല്‍ ജോസ് കുരുവിനാക്കുന്നേല്‍ കടുവ കാണാന്‍ തിയേറ്ററിലെത്തി

Malayalam

അടിപൊളിയാണ്, തിയേറ്ററില്‍ ആദ്യമായിട്ടാണ് സിനിമ കാണുന്നത്; ഒടുവില്‍ സാക്ഷാല്‍ ജോസ് കുരുവിനാക്കുന്നേല്‍ കടുവ കാണാന്‍ തിയേറ്ററിലെത്തി

അടിപൊളിയാണ്, തിയേറ്ററില്‍ ആദ്യമായിട്ടാണ് സിനിമ കാണുന്നത്; ഒടുവില്‍ സാക്ഷാല്‍ ജോസ് കുരുവിനാക്കുന്നേല്‍ കടുവ കാണാന്‍ തിയേറ്ററിലെത്തി

ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് ഷാജി കൈലാസ്- പൃഥ്വിരാജ് ചിത്രമായ കടുവ തിയേറ്ററുകളിലെത്തിയത്. തന്റെ ജീവിതവുമായി ബന്ധമുണ്ടെന്നാരോപിച്ച് കോട്ടയം സ്വദേശിയായ ജോസ് കുരുവിനാക്കുന്നേല്‍ കോടതിയെ സമീപിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഒടുവില്‍ ഇക്കഴിഞ്ഞ ഏഴാം തീയതി റിലീസായ ചിത്രത്തെ ഒരു സന്തോഷ വാര്‍ത്ത തേടിയെത്തിയിരിക്കുകയാണ്.

ജോസ് കുരുവിനാക്കുന്നേല്‍ കടുവ കാണാന്‍ തിയേറ്ററിലെത്തിയിരുന്നു. ഈരാറ്റുപേട്ടയിലെ സൂര്യ തിയേറ്റര്‍ സമുച്ചയത്തിലാണ് ജോസ് കുരുവിനാക്കുന്നേലും ഭാര്യ മറിയാമ്മയും എത്തിയത്. ബിജു പുളിക്കക്കണ്ടം എന്നയാളാണ് തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ വിവരം പങ്കുവെച്ചത്.

ചിത്രം കാണാന്‍ ജോസ് കുരുവിനാക്കുന്നേല്‍ എത്തുന്നതിന്റെ വീഡിയോ പൃഥ്വിരാജിന്റെ ഒഫീഷ്യല്‍ നെറ്റ് വര്‍ക്ക് ആയ പൊഫാക്റ്റിയോ വീഡിയോ ആയി പുറത്തിറക്കിയിട്ടുണ്ട്. അടിപൊളിയാണെന്നും തിയേറ്ററില്‍ ആദ്യമായിട്ടാണ് സിനിമ കാണുന്നതെന്ന് അദ്ദേഹം പറയുന്നതും വീഡിയോയിലുണ്ട്.

പൃഥ്വിരാജ് ചിത്രമായ ‘കടുവ’ തനിക്കും കുടുംബത്തിനും അപകീര്‍ത്തിയുണ്ടാക്കുന്നതാണെന്ന് ആരോപിച്ചാണ് ജോസ് കുരുവിനാക്കുന്നേല്‍ പരാതി നല്‍കിയത്. ഈ പരാതിയില്‍ സിനിമ കണ്ട് തീരുമാനം എടുക്കാന്‍ ഹൈക്കോടതി സെന്‍സര്‍ ബോര്‍ഡിന് നിര്‍ദേശം നല്‍കിയിരുന്നു. ജോസ് നല്‍കിയ പരാതിയില്‍ സെന്‍സര്‍ ബോര്‍ഡ് തീരുമാനം എടുക്കാത്തതിനെ തുടര്‍ന്നാണ് ഹര്‍ജി നല്‍കിയത്.

കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍ എന്ന പേരിലാണ് താന്‍ അറിയപ്പെടുന്നതെന്നും സിനിമയില്‍ കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന പേരിലാണ് നായകനെ അവതരിപ്പിച്ചിട്ടുള്ളതെന്നുമാണ് ഹര്‍ജിക്കാരന്‍ പറഞ്ഞത്. ഒരു ഐ.പി.എസ്. ഓഫീസറുമായി താന്‍ നടത്തിയ നിയമയുദ്ധം അക്കാലത്ത് മാധ്യമങ്ങളിലുള്‍പ്പെടെ വന്നിരുന്നു. ഇതേ വിഷയത്തില്‍ സിനിമ ചെയ്യാമെന്ന് വ്യക്തമാക്കി രഞ്ജി പണിക്കര്‍ ഒരിക്കല്‍ വന്നിരുന്നു. മോഹന്‍ലാലിനെയോ സുരേഷ് ഗോപിയെയോ നായകനാക്കി സിനിമ ചെയ്യാമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഇതു നടന്നില്ല.

ഇതിനുശേഷമാണ് ജിനു വര്‍ഗീസ് എബ്രഹാം കടുവ എന്ന പേരില്‍ സിനിമ ഒരുക്കുന്നതെന്നും ഇതു തന്റെ സ്വകാര്യതയിലുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. അതേസമയം സിനിമ വിജയകരമായി തിയേറ്ററുകളില്‍ തുടരുകയാണ്. വിവേക് ഒബ്‌റോയി, സംയുക്താ മേനോന്‍, സീമ, അലന്‍സിയര്‍, അര്‍ജുന്‍ അശോകന്‍, കലാഭവന്‍ ഷാജോണ്‍, സുരേഷ് കൃഷ്ണ തുടങ്ങിയവരാണ് പ്രധാനവേഷങ്ങളിലെത്തിയത്.

More in Malayalam

Trending

Recent

To Top