Connect with us

ദിലീപിന് പള്‍സര്‍ സുനി ശിക്ഷിക്കപ്പെട്ടാല്‍ മാത്രമെ ദിലീപ് ഇതില്‍ നിരപരാധിയും ബാക്കിയുള്ളവര്‍ കുറ്റക്കാരുമാണ് എന്നുള്ള സത്യം ലോകത്തോട് ചൂണ്ടിക്കാട്ടാന്‍ കഴിയൂ ; രാഹുൽ ഈശ്വർ പറയുന്നു !

News

ദിലീപിന് പള്‍സര്‍ സുനി ശിക്ഷിക്കപ്പെട്ടാല്‍ മാത്രമെ ദിലീപ് ഇതില്‍ നിരപരാധിയും ബാക്കിയുള്ളവര്‍ കുറ്റക്കാരുമാണ് എന്നുള്ള സത്യം ലോകത്തോട് ചൂണ്ടിക്കാട്ടാന്‍ കഴിയൂ ; രാഹുൽ ഈശ്വർ പറയുന്നു !

ദിലീപിന് പള്‍സര്‍ സുനി ശിക്ഷിക്കപ്പെട്ടാല്‍ മാത്രമെ ദിലീപ് ഇതില്‍ നിരപരാധിയും ബാക്കിയുള്ളവര്‍ കുറ്റക്കാരുമാണ് എന്നുള്ള സത്യം ലോകത്തോട് ചൂണ്ടിക്കാട്ടാന്‍ കഴിയൂ ; രാഹുൽ ഈശ്വർ പറയുന്നു !

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട പുറത്തു വരുന്ന വാർത്തകൾ കേരളത്തെ ഒന്നാകെ ഞെട്ടിക്കുന്നതാണ് .ഇപ്പോഴിതാ പള്‍സര്‍ സുനിയെ മാനസികാരോഗ്യ കേന്ദ്രത്തെ മാറ്റി എന്ന വാര്‍ത്തകളില്‍ ഗൂഢാലോചന സിദ്ധാന്തം ഉന്നയിക്കുന്നതില്‍ കഴമ്പില്ല എന്ന് രാഹുല്‍ ഈശ്വര്‍.പ്രമുഖ മാധ്യമത്തിന്റെ ചർച്ചയിൽ പങ്കെടുത്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. പള്‍സര്‍ സുനി ശിക്ഷിക്കപ്പെടേണ്ടത് ദിലീപിന്റെ ആവശ്യമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഈശ്വറിന്റെ വാക്കുകള്‍ ഇങ്ങനെ

ബേസിക്കലി ഐ പി സി 84 ലാണ് പ്രധാനമായും ഇത് വരുന്നത്. ആ 84 ലാണ് അണ്‍സൗണ്ട് മൈന്റിനെ കുറിച്ച് പറയുന്നത്. പക്ഷെ യഥാര്‍ത്ഥത്തില്‍ പള്‍സര്‍ സുനി ഈ ചെയ്തിരുന്ന കാലത്ത് പള്‍സര്‍ സുനിക്ക് അണ്‍സൗണ്ട് മൈന്റാണ് എന്നൊരു വാദഗതി എവിടെയും ഇല്ല. അതുകൊണ്ട് തന്നെ ഐ പി സി 84 ആ രീതിയില്‍ ആപ്ലിക്കബിള്‍ ആകാന്‍ യാതൊരു സാധ്യതയുമില്ല.പകരം ഇവിടെ നമ്മള്‍ പ്രധാനമായിട്ട് എടുക്കുന്നത് സി ആര്‍ പി സിയിലെ 328, 329 തുടങ്ങിയ കാര്യങ്ങളാണ്. അതായത് ബേസിക്കലി ലുനാറ്റിക് ആയ ഒരു വ്യക്തിയുടെ എങ്ങനെയാണ് ട്രയല്‍ സമയത്ത് ബിഹേവ് ചെയ്യേണ്ടത് എന്നുള്ളതാണ്. അതുകൊണ്ട് ഈ രീതിയില്‍ അതിനെ നിയമപരമായി വലിയ പ്രശ്‌നങ്ങളെന്നുമില്ല. രണ്ട് പള്‍സര്‍ സുനിയുടെ അമ്മ പറയുന്നത് വളരെ ജെനുവിന്‍ ആയിട്ടാണ് തോന്നുന്നത്.
കാര്യം ഏതെങ്കിലും ഒരു അമ്മയും ഇവര്‍ ഗൂഢാലോചന നടത്തിയാണ് ചെയ്തത് എങ്കില്‍ ഇവര്‍ മനോരോഗിയാണ് എന്നല്ലേ പറയൂ. അമ്മ സൗണ്ടണ്ട് വെരി ജെനുവിന്‍. പക്ഷെ ഇവിടെ പ്രശ്‌നം നമ്മള്‍ ഇവിടെ ഒരു ഗൂഢാലോചന സിദ്ധാന്തം ഒക്കെ ഉന്നയിക്കുന്നത് എത്രമാത്രം ശരിയല്ല. 99 സീറ്റോട് കൂടി ഭരിക്കുന്ന ഇരട്ടചങ്കനായ ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും ഭരിക്കുന്ന സമയത്ത് ദിലീപിന് എന്ത് ഇന്‍ഫ്‌ളൂവന്‍സ് ചെലുത്താന്‍ കഴിയും ജയിലില്‍ എന്നാണ് പറയുന്നത്.

നമ്മള്‍ പിണറായി വിജയന്‍ സഖാവിനെ അപമാനിക്കുന്നത് പോലെ അല്ലേ. പിണറായി വിജയന്‍ എന്ന ശക്തനായ മുഖ്യമന്ത്രിയെ അപമാനിക്കുന്നത് പോലെ അല്ലേ. എനിക്ക് തോന്നുന്നു 40 മിനിറ്റുള്ള ശ്രീലേഖ മാഡത്തിന്റെ വീഡിയോ അപര്‍ണ കണ്ടിട്ടില്ല എന്ന്. അതില്‍ ഒരു നോര്‍ത്തിന്ത്യാക്കാരന് ഇതേ പോലെ പ്രശ്‌നം വന്നപ്പോള്‍ തന്റെ സ്വന്തം ഭര്‍ത്താവിനെ വിളിച്ച് അദ്ദേഹത്തെ ചികിത്സിപ്പിച്ച കാര്യം ഒക്കെ പറയുന്നുണ്ട്.ഒരുപാട് പേര്‍ക്ക് മാഡം സഹായം ചെയ്തിട്ടുണ്ട്. അതുകൊണ്ട് ശ്രീലേഖ മാഡം ജയിലില്‍ പോയി ഇതൊക്കെ ചെയ്തു എന്ന് പറഞ്ഞാല്‍ അതായത് ഒരു എക്‌സ് ഡി ജി പിയെ കുറിച്ച് അങ്ങനെ പറയുന്നത് എന്തെങ്കിലും അര്‍ത്ഥമുണ്ടോ. നമ്മുടെ നിയമസംവിധാനത്തെ ആദരണീയനായ മുഖ്യമന്ത്രിയെ ആഭ്യന്തരമന്ത്രി കൂടിയായ സി എമ്മിനെ ഒക്കെ അപമാനിക്കുന്നതിന് തുല്യമല്ലേ ദിലീപും ശ്രീലേഖ ഐ പി എസും ഒക്കെ ഏതെങ്കിലും സ്വാധീനം ചെലുത്തി എന്ന് പറയുന്നത്.

എനിക്ക് പെട്ടെന്ന് കേട്ടപ്പോള്‍ വിശ്വാസ്യത തോന്നിയില്ല. മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു എന്ന് പറഞ്ഞു. പക്ഷെ ഒരു കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. ഇന്ന് കേസ് പഠിക്കുന്ന ഏതൊരു വ്യക്തിക്കും അറിയാം ദിലീപിനെതിരെ കടുക് മണിയോളം പോലും തെളിവില്ല. ദിലീപിനെതിരെ ഉള്ള എല്ലാ കേസുകളും പൊളിഞ്ഞ് വീണ് കൊണ്ടിരിക്കുകയാണ്.

നേരത്തെ മിനി മാഡം പറഞ്ഞതില്‍ ഒരു കാര്യം സത്യമാണ്. സത്യത്തെ ഒരു കാലത്തും മൂടി വെക്കാന്‍ കഴിയില്ല. അത് ഇടക്കിടക്ക് വെളിയില്‍ വരും. ആ വെളിയില്‍ വരുന്നത് ജസ്റ്റിസ് ഗോപിനാഥിന്റെ വിധിയിലൂടേയും ജസ്റ്റിസ് സിയാദ് റഹ്മാന്റെ വിധിയിലൂടേയും ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ നിരീക്ഷണങ്ങളിലൂടെയൊക്കെയാണ്.അപ്പോള്‍ കോടതിയില്‍ സ്ഥിരം തിരിച്ചടി നേരിടുന്നത് ആര്‍ക്കാണ് എന്ന് എല്ലാവര്‍ക്കും അറിയാം. മാത്രമല്ല ബഹുമാനപ്പെട്ട ഹൈക്കോടതി ഒരു വാക്ക് കൂടി പറയുകയുണ്ടായി. നിങ്ങള്‍ ഉത്തരവദിത്തത്തോട് കൂടി ആരോപണങ്ങള്‍ ഉന്നയിക്കണം.

അപ്പോള്‍ സ്ഥിരം കേസില്‍ തോല്‍ക്കുന്ന ആള്‍ക്കാര്‍ക്ക് ഇനി ഒരു ഫേസ് സേവറിനായിട്ട് പള്‍സര്‍ സുനിക്ക് മാനസികാരോഗ്യത്തിന്റെ പ്രശ്‌നങ്ങളുണ്ട് എന്ന് പറയുന്നതാണോ എന്നറിയില്ല.നേരത്തെ നമ്മള്‍ കണ്ടത് പോലെ വാട്‌സാപ്പിലെ ദിലീപിനെ മോശമാക്കാന്‍ വേണ്ടി ചില ആള്‍ക്കാര്‍ ഗൂഢാലോചന നടത്ത എന്നൊക്കെ പറയുന്ന ചില കാര്യം കണ്ടു. മിക്കവാറും പൊലീസുകാരും ബൈജു പൗലോസും തന്നെ ഉണ്ടാക്കിയതായിരിക്കും. അവസാനം എന്തെങ്കിലും ഡ്രാമ വേണം. എന്തായാലും കേസ് തോല്‍ക്കാന്‍ പോവുകയാണ്.നമ്മള്‍ ഈ സ്‌കൂളിലും കോളേജിലും ഒക്കെ കണ്ടിട്ടില്ലേ. എന്തായാലും കലോത്സവത്തില്‍ തോല്‍ക്കുമ്പോള്‍ ചില ആള്‍ക്കാര്‍ നാടകം കാണിച്ച് അവര്‍ പോയതിന് പിന്നില്‍ അന്താരാഷ്ട്ര ശക്തികളാണ് എന്ന് പറഞ്ഞ് സി ഐ എ ഇടപെടലാണ് എന്ന് പറയുന്ന രീതിയില്‍ ഉള്ള ചില ആള്‍ക്കാരാണ്.

ഇത് കൊണ്ടെന്നും വലിയ കാര്യമില്ല.ഈ ഡ്രാമ കൊണ്ടൊന്നും ആര്‍ക്കും രക്ഷപ്പെടാന്‍ കഴിയില്ല. പള്‍സര്‍ സുനി ശിക്ഷിക്കപ്പെടേണ്ട ഏറ്റവും ആവശ്യമുള്ള ഒരാള്‍ ദിലീപാണ്. ദിലീപിന് പള്‍സര്‍ സുനി ശിക്ഷിക്കപ്പെട്ടാല്‍ മാത്രമെ ദിലീപ് ഇതില്‍ നിരപരാധിയും ബാക്കിയുള്ളവര്‍ കുറ്റക്കാരുമാണ് എന്നുള്ള സത്യം ലോകത്തോട് ചൂണ്ടിക്കാട്ടാന്‍ കഴിയൂ. ദിലീപ് ഈ കേസിലേക്ക് വരുന്നത് 3 മാസം കഴിഞ്ഞാണ്.അതിന് മുന്‍പെ ഈ കേസില്‍ പെട്ടവരെയെല്ലാം അറസ്റ്റ് ചെയ്തിട്ടുണ്ട്. അവരെ പ്രതി ചേര്‍ത്തിട്ടുണ്ട്. അതുകൊണ്ട് ദിലീപിന് പള്‍സര്‍ സുനിയോട് സോഫ്റ്റ് കോര്‍ണറിന്റെ ഒരു ആവശ്യവും ഇല്ല. പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ ബന്ധമുണ്ട് എന്ന് സ്ഥാപിക്കാന്‍ ഒരു കാരണവശാലും കഴിഞ്ഞിട്ടുമില്ല. പള്‍സര്‍ സുനിയുടെ അമ്മയുടെ അക്കൗണ്ടിലേക്ക് ഒരു ലക്ഷം ഒക്കെ ഇട്ടു എന്ന് പറയുന്നത് വളരെ ഫീബിള്‍ കാര്യങ്ങളാണ്.കാര്യം അതൊക്കെ ഞാന്‍ ക്രോസ് ചെക്ക് ചെയ്തു. ദിലീപിന്റെ ഫിലിം കമ്പനിയില്‍ നിന്ന് എടുത്ത ആ രേഖക്ക് ഒക്കെ കൃത്യമായ കണക്കുണ്ട്.

പള്‍സര്‍ സുനി ശിക്ഷിക്കപ്പെടണം എന്നുള്ളത് ദിലീപിന്റേ കൂടി ആവശ്യമാണ്. ദിലീപും അതിജീവിതയും പല കാര്യങ്ങളിലും ഉടക്കിയിട്ടുണ്ടെങ്കിലും പിന്നീട് സുഹൃത്തുക്കളായിരുന്നു.ദിലീപ് ആദ്യം തന്നെ നിലപാട് എടുത്തത് പോലെ അമ്മയുടെ യോഗത്തില്‍ ഇതിന്റെ പിന്നിലുള്ള ആള്‍ക്കാരെ കണ്ടെത്തി ശിക്ഷിക്കേണ്ടത് നമ്മുടെ പൊതുസമൂഹത്തിന്റെ ആവശ്യമാണ്. പിന്നീട് അകല്‍ച്ചയുണ്ടായി. ഇതൊക്കെ എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. വ്യക്തിപരമായ കാര്യമാണ്. ദിലീപും കാവ്യ മാധവനും തമ്മില്‍ ബന്ധമുണ്ടായി. അത് ആദ്യ ഭാര്യയായ മഞ്ജു വാര്യര്‍ അറിഞ്ഞു.അതിന്റെ പേരിലുള്ള ക്രാഷുകള്‍ ഉണ്ടായി.

അതിജീവിത കൂടുതല്‍ സപ്പോര്‍ട്ട് ചെയ്തത് മഞ്ജു വാര്യരെയാണ്. ഭാഗ്യലക്ഷ്മി ചേച്ചി വെളിപ്പെടുത്തിയത് പോലെ മഞ്ജു വാര്യരോട് ആദ്യം ഇത് പറഞ്ഞത് കാവ്യയുടെ അമ്മയാണ്. അതുകൊണ്ട് ദിലീപിന് അതിജീവിതയോട് ദേഷ്യം തോന്നേണ്ട ഒരു കാര്യവുമില്ല. വളരെ ഇന്റിമേറ്റ് ആയി നിന്ന സര്‍ക്കിളില്‍ പിന്നീടുണ്ടായ പൊട്ടിത്തെറിയോ പരസ്പര സ്‌നേഹക്കുറവോ നീരസമോ ഒക്കെയാണ് നമ്മള്‍ കാണുന്നത്.അതുകൊണ്ട് ഒരു കാരണവശാലും ദിലീപിനെ പോലെ കേരള ഫിലിം ഇന്‍ഡസ്ട്രിയില്‍ സൂപ്പര്‍സ്റ്റാറുകള്‍ കഴിഞ്ഞാല്‍ മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി കഴിഞ്ഞാല്‍ നില്‍ക്കുന്ന ഒരു വ്യക്തിക്ക് ഇങ്ങനെ ചെയ്യേണ്ട ആവശ്യമില്ല. പള്‍സര്‍ സുനി എന്ത് പറഞ്ഞാലും എന്ത് ക്രെഡിബിലിറ്റിയാണ്. കാര്യം നമ്മുടെ സ്വപ്‌ന എന്തൊക്കെ പറയുന്നു.

ആരെങ്കിലും സീരിയസായിട്ട് എടുക്കുന്നുണ്ടോ. ഈ ബൈജു പൗലോസിന് എന്താണ് പണി. ഇതയാള്‍ കണ്ടുപിടിക്കേണ്ടേ. കോടതിക്ക് വേറെ അന്വേഷണ മെക്കാനിസം ഉണ്ടോ. ഇത് ആരുടെ വിവോ ഫോണിലാണ് ഇട്ടത് എന്ന് കണ്ടുപിടിക്കാനുള്ള ഉത്തരവാദിത്തം ആര്‍ക്കാണ്.

More in News

Trending

Recent

To Top