Connect with us

‘ഒരു പടത്തിന് വേണ്ടി ഒരാള്‍ക്ക് ഞാന്‍ അഡ്വാന്‍സ് കൊടുത്തു. അയാളെ എന്നെ പിന്നീട് വലിയ രീതിയില്‍ ചതിച്ചു. അഡ്വാന്‍സ് മേടിച്ച് കൂടെ നിന്നിട്ട് പിന്നീട് ചതിച്ചു. മലയാള സിനിമയിലെ പ്രമുഖനായ ഒരാളാണ്’; തുറന്ന് പറഞ്ഞ് ബാല

Malayalam

‘ഒരു പടത്തിന് വേണ്ടി ഒരാള്‍ക്ക് ഞാന്‍ അഡ്വാന്‍സ് കൊടുത്തു. അയാളെ എന്നെ പിന്നീട് വലിയ രീതിയില്‍ ചതിച്ചു. അഡ്വാന്‍സ് മേടിച്ച് കൂടെ നിന്നിട്ട് പിന്നീട് ചതിച്ചു. മലയാള സിനിമയിലെ പ്രമുഖനായ ഒരാളാണ്’; തുറന്ന് പറഞ്ഞ് ബാല

‘ഒരു പടത്തിന് വേണ്ടി ഒരാള്‍ക്ക് ഞാന്‍ അഡ്വാന്‍സ് കൊടുത്തു. അയാളെ എന്നെ പിന്നീട് വലിയ രീതിയില്‍ ചതിച്ചു. അഡ്വാന്‍സ് മേടിച്ച് കൂടെ നിന്നിട്ട് പിന്നീട് ചതിച്ചു. മലയാള സിനിമയിലെ പ്രമുഖനായ ഒരാളാണ്’; തുറന്ന് പറഞ്ഞ് ബാല

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരജോഡികളായിരുന്നു ഗായിക അമൃത സുരേഷും നടന്‍ ബാലയും. റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുന്ന ഇരുവരും 2010 ല്‍ വിവാഹിതരായി എങ്കിലും 2019 ല്‍ വേര്‍പിരിഞ്ഞിരുന്നു. തമിഴ് സിനിമയിലൂടെയാണ് ബാല വെള്ളിത്തിരയില്‍ എത്തിയത്. 2006ല്‍ ആയിരുന്നു കളഭം എന്ന സിനിമയിലൂടെ ബാല മലയാളത്തിലേക്ക് എത്തിയത്. കൂടുതലായും വില്ലന്‍ റോളിലാണ് ബാല തിളങ്ങിയിട്ടുള്ളത്. കളഭത്തിന് ശേഷം ഹരീന്ദ്രന്‍ ഒരു നിഷ്‌കളങ്കന്‍ എന്ന സിനിമയിലാണ് ബാല അഭിനയിച്ചത്. ബിഗ് ബി, ആയുധം, ബുള്ളറ്റ്, ചെമ്പട, പുതിയ മുഖം, അലക്‌സാണ്ടര്‍ ദി ഗ്രേറ്റ്, എന്ന് നിന്റെ മൊയ്തീന്‍ തുടങ്ങിയവയാണ് ബാലയുടേതായി റിലീസിനെത്തിയ പ്രധാന സിനിമകള്‍.

ആദ്യ സിനിമയില്‍ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടാന്‍ നടന് കഴിഞ്ഞിരുന്നു. അതിലൂടെയാണ് താരം നിരവധി നല്ല കഥാപാത്രങ്ങള്‍ ചെയ്തത്. കുറച്ച് നാളുകള്‍ക്ക് മുമ്പാണ് ബാല രണ്ടാമതും വിവാഹിതനാവുന്നത്. ക്രിക്കറ്റ് താരം ശ്രീശാന്ത് പങ്കുവെച്ച വീഡിയോയിലൂടെയാണ് ബാലയുടെ ഭാര്യയായ എലിസബത്ത് എന്ന എല്ലുവിനെ പരിചയപ്പെടുത്തിയത്. ഇരുവരുടെയും വിവാഹ റിസപ്ഷന്‍ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിരവധി പേരാണ് ആശംസകളുമായി എത്തിയത്.

എന്നാല്‍ ഒരു കൂട്ടര്‍ വിമര്‍ശനവുമായും രംഗത്തെത്തിയിരുന്നു. ഇവര്‍ക്കെല്ലാം തക്കതായ മറുപടിയും താരം നല്‍കിയുന്നു. ബാലയുടെ രണ്ടാം വിവാഹവും ആദ്യ വിവാഹവുമെല്ലാം സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ചര്‍ച്ചയാകാറുണ്ട്. അമൃതയോ ബാലയോ സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കുന്ന ഓരോ പോസ്റ്റുകളും വാര്‍ത്തയില്‍ നിറയാറുണ്ട്.

ഇപ്പോള്‍ ബാല മലയാള സിനിമയിലെ സൂപ്പര്‍സ്റ്റാറുകളായ മോഹന്‍ലാലിനേയും മമ്മൂട്ടിയേയും കുറിച്ചും തനിക്ക് സിനിമാ മേഖലയില്‍ നിന്ന് ഉണ്ടായ ചതിയെ കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണിപ്പോള്‍. ‘ഞാന്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ ഫാനാണ്.’ ‘പക്ഷെ മോഹന്‍ലാല്‍ സാറിനെപ്പോലെ മറ്റൊരു നടനെ ഞാന്‍ കണ്ടിട്ടില്ല. അദ്ദേഹത്തില്‍ ഒരുപാട് കാര്യങ്ങള്‍ ഞാന്‍ പഠിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.’

‘ആരാധന കൊണ്ട് മാത്രം പുകഴ്ത്തി പറയുന്നില്ല. മോഹന്‍ലാല്‍ സാറിന് റിഹേഴ്‌സലിന്റെ ആവശ്യമില്ല. പക്ഷെ അദ്ദേഹം തന്റെ കൂടെ അഭിനയിക്കുന്നവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാകാന്‍ വേണ്ടി റിഹേഴ്‌സല്‍ ചെയ്യാറുണ്ട്. മമ്മൂക്കയുടെ കൈയ്യില്‍ നിന്ന് ഡിസിപ്ലിന്‍ എന്ന കാര്യമാണ് ഞാന്‍ പഠിച്ചിട്ടുള്ളത്. സങ്കടം വിധിയാണ്.”ഹാപ്പിനസ് നമ്മള്‍ കണ്ടെത്തണം. അത് നമ്മുടെ കടമയാണ്. എന്നോടൊപ്പം ഇരിക്കുന്നവര്‍ എപ്പോഴും സന്തോഷത്തോടെ ഇരിക്കാന്‍ വേണ്ടത് ചെയ്യാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്.’

‘ജീവിതത്തില്‍ എന്നെ തകര്‍ത്ത് കളഞ്ഞ സംഭവം ഉണ്ടായിട്ടുണ്ട്. പക്ഷെ ആരാണ് അതില്‍ ഉള്‍പ്പെട്ട വ്യക്തിയെന്ന് പറയാന്‍ ഞാന്‍ ആഗ്രിഹക്കുന്നില്ല.’ ‘ഒരു പടത്തിന് വേണ്ടി ഒരാള്‍ക്ക് ഞാന്‍ അഡ്വാന്‍സ് കൊടുത്തു. അയാളെ എന്നെ പിന്നീട് വലിയ രീതിയില്‍ ചതിച്ചു. അഡ്വാന്‍സ് മേടിച്ച് കൂടെ നിന്നിട്ട് പിന്നീട് ചതിച്ചു. മലയാള സിനിമയിലെ പ്രമുഖനായ ഒരാളാണ്’ എന്നും ബാല പറഞ്ഞു. ഇതിന് പിന്നാലെ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. പാവം ബാല, ആരാണ് ആ വ്യക്തിയെന്ന് പറയൂ…, എന്തിനാണ് മറച്ചുവെയ്ക്കുന്നത് മുഖം മൂടി വലിച്ചുകീറു, ഇനിയും കാത്തിരിക്കാന്‍ വയ്യ എന്നു തുടങ്ങി നിരവധി കമന്റുകളാണ് എത്തുന്നത്.

അതേസമയം, ബാലയുടെ മുന്‍ ഭാര്യ അമൃത സുരേഷ് ഇപ്പോള്‍ സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായി പ്രണയത്തിലാണ്. അടുത്തിടെയാണ് ഇരുവരും പ്രണയം പരസ്യപ്പെടുത്തിയത്. അമൃത ഗോപി സുന്ദറുമായുള്ള പ്രണയം പരസ്യപ്പെടുത്തിയ ശേഷം ബാല പങ്കുവെച്ച വീഡിയോ വൈറലായിരുന്നു.

‘ഒരു ചെറിയ കാര്യം പറയാനുണ്ട്. അവനവന്‍ ചെയ്യുന്ന തെറ്റിന് ശിക്ഷ കിട്ടും. നല്ലത് ചെയ്താല്‍ നല്ലത് നടക്കും. ചീത്ത ചെയ്താല്‍ ചീത്തയേ കിട്ടുള്ളൂ. ഇന്ന് രാവിലെ കുറച്ച് പേര്‍ വിളിക്കുന്നു. അതന്റെ ലൈഫ് അല്ല. ഇതെന്റെ വൈഫാണ്. ഞാന്‍ നന്നായി ഇപ്പോള്‍ ജീവിക്കുന്നു. അവര്‍ അങ്ങനെ പോവുകയാണെങ്കില്‍ അങ്ങനെ പോകട്ടെ. എനിക്ക് അഭിപ്രായമില്ല. അവരും നന്നായി ഇരിക്കട്ടെ. ഞാന്‍ പ്രാര്‍ഥിക്കാം’ എന്നും ബാല പറഞ്ഞു.

അടുത്തിടെ താരം ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ജീവിതത്തില്‍ ഉണ്ടായ പ്രശ്‌നങ്ങളെപ്പറ്റി തുറന്ന് സംസാരിക്കുകയുണ്ടായി. ചില മാധ്യമങ്ങള്‍ തങ്ങളുടെ മനസ്സ് വേദനിപ്പിച്ചുവെന്നും വ്യക്തിപരമായി ഒരുപാട് ഉപദ്രവിച്ചെന്നും താരം വ്യക്തമാക്കിയിരുന്നു. അത് എന്തിനാണെന്ന് മനസിലായിട്ടില്ല എന്നും താന്‍ അവരോട് ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും താരം പറയുകയുണ്ടായി. എന്തുകൊണ്ടാണ് ചില മാധ്യമങ്ങള്‍ ഇങ്ങനെ ചെയ്യുന്നത്. ഞാനും ഭാര്യയും പിരിഞ്ഞുപോയെന്നും ബാല ഒറ്റക്കാണെന്നുമൊക്കെ.. കേള്‍ക്കാന്‍ നല്ല രസമായിരിക്കും അല്ലെ… ഇതൊന്നും സത്യമല്ല. എന്തുവേണമെങ്കിലും പറയാമോ?’ തന്നെപ്പറ്റി ചില മാധ്യമങ്ങള്‍ കെട്ടുകഥകള്‍ ഉണ്ടാക്കിയതിനെപ്പറ്റി ബാല പറയുകയായിരുന്നു.

ഈ കാരണങ്ങള്‍ കൊണ്ടെല്ലാം തന്നെ തന്റെ ഭാര്യ ഇപ്പോള്‍ മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ അങ്ങനെ പ്രത്യക്ഷപെടാറില്ലെന്നും അവര്‍ ഒരു ഡോക്ടര്‍ ആണെന്നും തന്നെപോലെ സിനിമ താരം അല്ലെന്നും അതുകൊണ്ട് തന്നെ അവരുടെ മനസ്സ് വേദനിപ്പിക്കാന്‍ തനിക്ക് ആഗ്രഹമില്ലെന്നും വ്യക്തമാക്കിയിരുന്നു. മാധ്യമങ്ങള്‍ തന്നെയാണ് തന്നെ വളര്‍ത്തിയതെന്നും 99 മാധ്യമങ്ങള്‍ ഒരാളെ വളര്‍ത്തുകയാണെങ്കില്‍ ഒരൊറ്റ മാധ്യമം മതി ഒരാളെ നശിപ്പിക്കാനെന്നും ബാല അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

More in Malayalam

Trending

Recent

To Top