Malayalam
ധനുഷ്, പവന്‍ കല്യാണ്‍, പൃഥ്വിരാജ് ഇവര്‍ മൂന്ന് പേരും തമ്മില്‍ ചില സാമ്യതകളുണ്ട്; തുറന്ന് പറഞ്ഞ് സംയുക്ത മേനോന്‍
ധനുഷ്, പവന്‍ കല്യാണ്‍, പൃഥ്വിരാജ് ഇവര്‍ മൂന്ന് പേരും തമ്മില്‍ ചില സാമ്യതകളുണ്ട്; തുറന്ന് പറഞ്ഞ് സംയുക്ത മേനോന്‍
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായി മാറി. നടിയാണ് സംയുക്ത മേനോന്‍. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ധനുഷ്, പവന്‍ കല്യാണ്‍, പൃഥ്വിരാജ് ഇവര്‍ മൂന്ന് പേരും തമ്മില്‍ സാമ്യതകളുണ്ടെന്ന്് പറയുകയാണ് സംയുക്ത മേനോന്‍. മറ്റുള്ള താരങ്ങളെ അപേക്ഷിച്ച് പൃഥ്വിരാജിന് എന്തെങ്കിലും വിത്യസ്തയുണ്ടോ എന്ന ചോദ്യത്തിനാണ് നടി മറുപടി നല്‍കിയത്.
താനിക്കൊപ്പം വര്‍ക്ക് ചെയ്തിട്ടുള്ള എല്ലാ നടന്‍മാര്‍ക്കും അവരവരുടേതായ, വിത്യസ്തതയും പ്രേത്യകതയുണ്ട്. ധനുഷ്, പവന്‍ കല്യാണ്‍, പൃഥ്വിരാജ് ഇവര്‍ മൂന്ന് പേരും തമ്മില്‍ എനിക്ക് സാമ്യതകള്‍ തോന്നിയിട്ടുണ്ട്. മൂന്ന് പേര്‍ക്കും സിനിമ അത്രമേല്‍ പ്രിയപ്പെട്ടതാണെന്നും സംയുക്ത പറഞ്ഞു.
മാത്രമല്ല മൂന്നാളും സിനിമ സംവിധാനം ചെയ്തിട്ടുണ്ട്, നിര്‍മ്മിക്കുന്നുണ്ട്, അഭിനയിക്കുന്നുമുണ്ടെന്നും സംയുക്ത കൂട്ടിച്ചേര്‍ത്തു. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കിയ കടുവയാണ് സംയുക്തയുടെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
ചിത്രത്തില്‍ പൃഥ്വിരാജിന്റെ ഭാര്യയായ എല്‍സ എന്ന കഥാപാത്രത്തെയാണ് സംയുക്ത അവതരിപ്പിച്ചത്. മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും സുപ്രിയ മേനോനും ചേര്‍ന്നാണ് കടുവ നിര്‍മിച്ചത്.
