Connect with us

നയൻ‌താര ആരോടെങ്കിലും സംസാരിക്കുന്നില്ലെങ്കിൽ കാരണം അതായിരിക്കും ; ലേഡി സൂപ്പർ സ്റ്റാറെക്കുറിച്ച് ശരണ്യ പൊൻവണ്ണൻ!

Movies

നയൻ‌താര ആരോടെങ്കിലും സംസാരിക്കുന്നില്ലെങ്കിൽ കാരണം അതായിരിക്കും ; ലേഡി സൂപ്പർ സ്റ്റാറെക്കുറിച്ച് ശരണ്യ പൊൻവണ്ണൻ!

നയൻ‌താര ആരോടെങ്കിലും സംസാരിക്കുന്നില്ലെങ്കിൽ കാരണം അതായിരിക്കും ; ലേഡി സൂപ്പർ സ്റ്റാറെക്കുറിച്ച് ശരണ്യ പൊൻവണ്ണൻ!

തെന്നിന്ത്യയിലെ സൂപ്പര്താരമാണ് നയൻതാര. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. ജയറാമായിരുന്നു ചിത്രത്തിലെ നായകന്‍. മികച്ച വിജയം നേടിയ ചിത്രത്തിലെ നയന്‍താരയുടെ വേഷം ഏറെ ശ്രദ്ധിപ്പപെട്ടു.തമിഴകത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്നറിയപ്പെടുന്ന നയൻസ് കഴിഞ്ഞ ദിവസം തന്റെ പ്രതിഫലവും കൂട്ടിയിരുന്നു. അഞ്ച് കോടിയിൽ നിന്നും പ്രതിഫലം എട്ട് കോടി രൂപയുടെയടുത്തായെന്നാണ് പുറത്തു വരുന്ന വിവരം.

നിലവിൽ തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയും നയൻതാരയാണ്. കഴിഞ്ഞ ദിവസം നയൻതാരയുടെ 75ാം ചിത്രവും പ്രഖ്യാപിച്ചു. സീ സ്റ്റുഡിയോസ് ഒരുക്കുന്ന പേരിട്ടിട്ടില്ലാത്ത ചിത്രത്തിലും‍ മുഴുനീള വേഷത്തിലാണ് നയൻതാര എത്തുന്നത്. ഇതിനിടെ നടൻ ഷാരൂഖ് ഖാനോടൊപ്പം അഭിനയിക്കുന്ന ജവാൻ എന്ന സിനിമയുടെ ചിത്രീകരണം നടന്നു വരികയാണ്.

സംവിധായകൻ വിഘ്നേശ് ശിവനുമായുള്ള വിവാഹ ശേഷം തായ്ലന്റിൽ ഹണിമൂൺ ആഘോഷിച്ച ശേഷം നടി നേരെ ജവാന്റെ ഷൂട്ടിനായി മുംബൈയിലേക്കാണ് തിരിച്ചത്. മികച്ച പ്രൊഫഷണലെന്ന് സിനിമാ രം​ഗത്ത് അറിയപ്പെടുന്ന നയൻതാര വിവാഹ ശേഷവും സിനിമാ അഭിനയം തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. സിനിമയിലെത്തിയിട്ട് 19 വർഷത്തോളമായെങ്കിലും അധികം അഭിമുഖങ്ങളിലോ പൊതുപരിപാടികളിലോ കാണാത്തതിനാൽ ആരാധകർക്ക് ഇപ്പോഴും നയൻതാര അടുത്തെത്തിപ്പെടാൻ പറ്റാത്ത ഒരു താരമാണ്.

തന്റെ വ്യക്തിപരമായ കാര്യങ്ങളെ പറ്റിയോ ഇഷ്ടാനിഷ്ടങ്ങളെ പറ്റിയോ നടി കൂടുതലായി സംസാരിക്കുന്നത് ആരും കേട്ടിരിക്കാൻ വഴിയില്ല. ലൈം ലൈറ്റിലെ മിന്നും താരമായിരിക്കെയും സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യമാണ് നടി നൽകുന്നത്. അതിനാൽ തന്നെ നടിയെ പറ്റിയുള്ള വിശേഷങ്ങൾ അറിയാൻ മിക്കവർക്കും വളരെ കൗതുകവുമാണ്.

ഇപ്പോൾ നയൻതാരയെ പറ്റി തമിഴകത്തെ മുതിർന്ന നടി ശരണ്യ പൊൻവണ്ണൻ പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്. നയൻ‌താര സിനിമയിൽ നേടിയെടുത്ത വിജയം അത്ഭുതകരമാണെന്നാണ് ഇവർ പറയുന്നത്. ഞാനവരേക്കാൾ മുതിർന്ന നടിയായിട്ട് പോലും എനിക്കവരോട് വലിയ ബഹുമാനമുണ്ട്. നായികമാർക്ക് പ്രാധാന്യമില്ലാത്ത സിനിമാ രം​ഗത്ത് നയൻതാരയെ പോലൊരാൾ ഈ സ്ഥാനത്തേക്ക് വന്നെങ്കിൽ അത് വലിയ കഴിവാണ്. അതിന് വേണ്ടി അവർ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്നും ശരണ്യ പൊൻവണ്ണൻ പറഞ്ഞു.

നയൻതാരയുടെ സ്വഭാവ രീതികളും വ്യത്യസ്തമാണെന്ന് ഇവർ പറയുന്നു. ‘ഒരു നടിയെന്ന ഭാവമൊന്നും അവർക്കില്ല. അവൾ വളരെ സിംപിളാണ്. ആളുകളെ നന്നായി മനസ്സിലാക്കും. അവൾ ആരോടെങ്കിലും സംസാരിക്കുന്നില്ലെങ്കിൽ അയാൾ വളരെ മോശപ്പെട്ടയാളെന്ന് നിങ്ങൾ മനസ്സിലാക്കണം. കാരണം നയൻതാര നല്ല വ്യക്തിയാണ്. അതൊന്നും സഹിക്കാൻ അവൾക്ക് പറ്റില്ല. എതിരാളിയോട് ഇടപെടാൻ അവർക്കറിയില്ല. ഞാൻ മാറി നിന്നേക്കാം എന്നാണ് പറയുക’നയൻസിന്റെ ഈ സ്വഭാവം തനിക്ക് വളരെ ഇഷ്ടമാണെന്നും തന്റെ മകളെ പോലെയാണ് നടിയെ താൻ കാണുന്നതെന്നും ശരണ്യ പറഞ്ഞു. 2018 ൽ പുറത്തിറങ്ങിയ കൊലമാവ് കോകില എന്ന ചിത്രത്തിൽ നയൻതാരയ്ക്കൊപ്പം ശരണ്യ പൊൻവണ്ണനും പ്രധാന വേഷത്തിലെത്തിയിരുന്നു. ഈ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാ​ഗമായി നൽകിയ അഭിമുഖത്തിലാണ് ശരണ്യ നയൻതാരയെ പറ്റി ഇക്കാര്യം പറഞ്ഞത്.

‘അത് എനിക്ക് അത്ഭുതമായിരുന്നു. കാരണം അവരുടെ സ്ഥാനം വെച്ച് അവർക്ക് അധികാരത്തോടെ ഇടപെടാം. പക്ഷെ അവർ അങ്ങനെയല്ല. വളരെ സാധാരണക്കാരിയാണ്. ഇത്തരത്തിലുള്ള ആൾക്കാരെ അവൾ മാറ്റി നിർത്തും. അങ്ങനെ മാറ്റി നിർത്തുന്നത് അഹങ്കാരത്തിനാലാണെന്ന് തോന്നും. പക്ഷെ അഹങ്കാരമല്ല. അവരോട് ഇടപെടാൻ അവർക്ക് പറ്റാത്തതിലാണ്,’ ശരണ്യ പൊൻവണ്ണൻ പറഞ്ഞു

More in Movies

Trending

Recent

To Top