Malayalam
‘അടി കൊണ്ടോന്റെ ചിരി കണ്ടോളി’; അതിലൊരു തല്ല് തനിക്ക് യഥാര്‍ഥത്തില്‍ കിട്ടിയതാണ്; വീഡിയോയുമായി ടൊവിനോ തോമസ്
‘അടി കൊണ്ടോന്റെ ചിരി കണ്ടോളി’; അതിലൊരു തല്ല് തനിക്ക് യഥാര്‍ഥത്തില്‍ കിട്ടിയതാണ്; വീഡിയോയുമായി ടൊവിനോ തോമസ്
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കെറെ പ്രിയങ്കരനായ താരമാണ് ടൊവിനോ. കഴിഞ്ഞ ദിവസമാണ് ടൊവിനോ നായകനായ തല്ലുമാല ട്രെയിലര്‍ പുറത്തിറങ്ങിയത്. ഇപ്പോഴിതാ തല്ലുമായെത്തിയ തല്ലുമാലയിലെ തല്ല് ഒറിജിനലെന്ന് പറയുകയാണ് ടൊവിനോ. നായകനായ ടൊവിനോ തല്ലു കൊടുക്കുന്നതും തല്ലുമേടിക്കുന്നതും ട്രെയിലറില്‍ കാണാം.
അതിലൊരു തല്ല് തനിക്ക് യഥാര്‍ഥത്തില്‍ കിട്ടിയതാണെന്ന് പറയുകയാണ് ടൊവിനോ. തല്ലു കിട്ടുന്ന വീഡിയോ നടന് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. തല്ലുകിട്ടുന്ന റിയാക്ഷന് ക്യാമറയില്‍ ക്ലോസപ്പില്‍ പകര്‍ത്തുന്നതിന്റെ ഭാഗമായി അണിയറക്കാരില്‍ ഒരാള്‍ ടൊവിനോയുടെ മുഖത്ത് യഥാര്‍ഥത്തില്‍ തല്ലുന്നതിന്റെ വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്.
‘അടി കൊണ്ടോന്റെ ചിരി കണ്ടോളി’ എന്ന അടിക്കുറിപ്പോടെയാണ് ടൊവിനോ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. താരങ്ങളടക്കം നിരവധി പേരാണ് വീഡിയോക്ക് കമന്റുകളുമായെത്തിയത്. എക്സലന്റ് എന്നായിരുന്നു നടന് ലുക്മാന് അവറാന്റെ പ്രതികരണം.
ഇതിപ്പോ അനക്ക് പുതിയ കാര്യമൊന്നും അല്ലല്ലോ എന്നാണ് സംയുക്താ മേനോന്റെ കമന്റ്. സിനിമയുടെ സംവിധായകന് ഖാലിദ് റഹ്മാന് പറഞ്ഞത് റിയലിസ്റ്റിക് ആക്റ്റിങ് എന്നായിരുന്നു. ആക്ഷനും മാസും കോമഡിയും നിറഞ്ഞ കംപ്ലീറ്റ് എന്റര്ടെയ്നര് ആകും ചിത്രമെന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന.
