Connect with us

ഞാന്‍ ചിരിയടക്കാന്‍ പാടുപെട്ട് തള്ളേന്ന് വിളിച്ച് ആദ്യമായി തലയറഞ്ഞ് ചിരിച്ചത് അമ്മയുടെ മിമിക്രി കണ്ടാണ്; തനിക്കും സഹോദരനും മിമിക്രി കിട്ടിയത് അമ്മയില്‍ നിന്നുമാണെന്ന് സുരാജ് വെഞ്ഞാറമ്മൂട്

Malayalam

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സുരാജ് വെഞ്ഞാറമൂട്. മിമിക്രി വേദികല്‍ലൂടെ സിനിമയിലെത്തി ഇന്ന് മികച്ച, വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് തിളങ്ങി നില്‍ക്കുകയാണ് താരം. ഇപ്പോഴിതാ മിമിക്രിയിലേക്ക് താന്‍ വന്നത് എങ്ങനെയെന്ന് പറയുകയാണ് സുരാജ് വെഞ്ഞാറമൂട്. അമ്മയില്‍ നിന്നുമാണ് തനിക്കും സഹോദരന്‍ സജിയ്ക്കും മിമിക്രി കിട്ടിയതെന്നാണ് സുരാജ് പറയുന്നത്.

എനിക്കും അണ്ണനും മിമിക്രി കിട്ടിയത് ഞങ്ങളുടെ അമ്മയില്‍ നിന്നാണ്. വിലാസിനിനയമ്മ എന്നാണ് പേര്. സിനിമാതാരങ്ങളെയൊന്നുമല്ല അമ്മ അനുകരിക്കുന്നത്. ബന്ധുക്കളേയും അയല്‍ക്കാരേയുമാണ്. ഞാന്‍ ചിരിയടക്കാന്‍ പാടുപെട്ട് തള്ളേന്ന് വിളിച്ച് ആദ്യമായി തലയറഞ്ഞ് ചിരിച്ചത് അമ്മയുടെ മിമിക്രി കണ്ടാണ്. പക്ഷെ അച്ഛന്‍ വാസുദേവന്‍ നായര്‍ നേരെ എതിര്‍വശമാണ്. ഒരു പട്ടാളക്കാരന്‍ ഒരിക്കലും ചിരിച്ചൂടാ എന്നൊരു നിര്‍ബന്ധം ഉള്ള പോലെയായിരുന്നു.

അമ്മയുടെ മിമിക്രി അടുക്കളയില്‍ ഒതുങ്ങി. പക്ഷെ ഞങ്ങള്‍ മിമിക്രിയുമായി പുറത്തുചാടി. അണ്ണന്‍ പട്ടാളത്തില്‍ ചേര്‍ന്നെങ്കിലും അണ്ണന്റെ പങ്ക് മിമിക്രി കൂടി ഞാന്‍ എടുത്തു. അന്നൊക്കെ പത്താം ക്ലാസ് കഴിഞ്ഞാല്‍ ഏതെങ്കിലും സ്‌പോര്‍ട്‌സ് ആന്റ് ആര്‍ട്‌സ് ക്ലബ്ബില്‍ അംഗമാകും. വെഞ്ഞാറമൂട്ടില്‍ അമേച്വര്‍ നാടസംഘങ്ങള്‍ ധാരളമുണ്ടായിരുന്നു. ഉത്സവങ്ങള്‍, നാടകമത്സരങ്ങള്‍ അങ്ങനെ എന്നും പൂര പ്രതീതിയാണ്.

അത് കണ്ട് വളര്‍ന്നാണ് എനിക്കും സ്‌റ്റേജില്‍ കയറണമെന്ന മോഹം തുടങ്ങിയത്. ഒരുപാട് ഉത്സവങ്ങളുണ്ടായിരുന്നുവെങ്കിലും മാണിക്കല്‍ ശിവക്ഷേത്രത്തിലെ ഉത്സവം പ്രധാനമാണ്. അന്ന് അവിടെ എല്ലാ കൊല്ലവും സാംബശിവന്റെ കഥാപ്രസംഗം ഉണ്ടായിരുന്നു. അത് കേട്ടാണ് ഞാന്‍ അദ്ദേഹത്തെ അനുകരിക്കാന്‍ തുടങ്ങിയത്.

അതേസമയം പത്താം വളവാണ് സുരാജിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. അച്ചാറു വരുത്തിയ വിന, റോയ്, ഹിഗ്വിറ്റ തുടങ്ങിയവയാണ് സുരാജിന്റെ വരാനിരിക്കുന്ന സിനിമകള്‍. നേരത്തെ പുറത്തിറങ്ങിയ ജന ഗണ മനയില്‍ വില്ലന്‍ വേഷത്തിലെത്തി സുരാജ് കയ്യടി നേടിയിരുന്നു. സുരാജിന്റെ സിനിമകളെ ഏറെ പ്രതീക്ഷയോടെയാണ് സിനിമാ പ്രേമികള്‍ കാണുന്നത്. അതേസമയം സീരിയസ് റോളുകളില്‍ നിന്നും കോമഡയിലേക്ക് മടങ്ങുന്നതിനെക്കുറിച്ചും സുരാജ് ഈയ്യടുത്ത് സൂചന നല്‍കിയിരുന്നു.

More in Malayalam

Trending

Recent

To Top