Connect with us

ആണും പെണ്ണും തമ്മിലുള്ള വേർതിരിവാണ് നിങ്ങൾ കാണിക്കുന്നത്; ഞാൻ വന്നപ്പോൾ നിങ്ങൾ നിർത്തി; ഞാനൊരു സ്ത്രീയായത് കൊണ്ട് മാറ്റി നിർത്തുന്നു; ശോഭനയുടെ നീരസം കണ്ട് ആ കഥ പറഞ്ഞു; മോഹൻലാലിനെയും പ്രിയനെയും ഞെട്ടിച്ച് കഥ പറഞ്ഞ് മുകേഷ്!

News

ആണും പെണ്ണും തമ്മിലുള്ള വേർതിരിവാണ് നിങ്ങൾ കാണിക്കുന്നത്; ഞാൻ വന്നപ്പോൾ നിങ്ങൾ നിർത്തി; ഞാനൊരു സ്ത്രീയായത് കൊണ്ട് മാറ്റി നിർത്തുന്നു; ശോഭനയുടെ നീരസം കണ്ട് ആ കഥ പറഞ്ഞു; മോഹൻലാലിനെയും പ്രിയനെയും ഞെട്ടിച്ച് കഥ പറഞ്ഞ് മുകേഷ്!

ആണും പെണ്ണും തമ്മിലുള്ള വേർതിരിവാണ് നിങ്ങൾ കാണിക്കുന്നത്; ഞാൻ വന്നപ്പോൾ നിങ്ങൾ നിർത്തി; ഞാനൊരു സ്ത്രീയായത് കൊണ്ട് മാറ്റി നിർത്തുന്നു; ശോഭനയുടെ നീരസം കണ്ട് ആ കഥ പറഞ്ഞു; മോഹൻലാലിനെയും പ്രിയനെയും ഞെട്ടിച്ച് കഥ പറഞ്ഞ് മുകേഷ്!

ഒരുകാലത്ത് മലയാളികളുടെ സ്വന്തം താരങ്ങളായിരുന്നു മുകേഷും ജഗദീഷും സിദ്ധിക്കും ശോഭനയും മോഹൻലാലും മമ്മൂട്ടിയുമെല്ലാം…. ഇവർ മാത്രം മിന്നിമറഞ്ഞു നിന്ന സമയം നയൻറ്റീസ് കാലങ്ങളുടെ
പ്രത്യേക വൈബ് തന്നയായിരുന്നു.

ഇപ്പോഴിതാ, മലയാള സിനിമാ ലോകത്തെ പലവിധ കഥകൾ പങ്കുവെയ്ക്കുകയാണ് നടൻ മുകേഷ്, സുഹൃത്തുക്കളായ സഹതാരങ്ങളെക്കുറിച്ചുള്ള തമാശകളും ​ചിത്രീകരണത്തിനിടയിലെ വിശേഷങ്ങളുമെല്ലാം വളരെ മനോഹരമായി മുകേഷ് വിവരിക്കാറുണ്ട്.

നടന്റെ യൂട്യൂബ് ചാനലിൽ ഇത്തരം സംഭാഷണങ്ങൾ മുകേഷ് പതിവായി പങ്കു വെക്കാറുമുണ്ട്. ഇപ്പോഴിതാ പഴയ കാലത്ത് നടന്ന ഒരു സംഭവത്തെ പറ്റി മുകേഷ് പറഞ്ഞ കഥയാണ് ശ്രദ്ധ നേടുന്നത്. സംവിധായകൻ പ്രിയദർശൻ സംവിധാനം ചെയ്ത അമേരിക്കൻ ഷോയ്ക്കിടെ നടി ശോഭനയെ പറഞ്ഞു പറ്റിച്ച ഒരു സംഭവമാണ് മുകേഷ് വിവരിച്ചത്.

മുകേഷ്, മോഹൻലാൽ, പ്രിയദർശൻ എന്നിവർ ഒരു തമാശ പറഞ്ഞ് ചിരിക്കുന്നതിനിടെ അതുവഴി ശോഭന വന്നപ്പോഴാണ് സംഭവം നടന്നത്. സംഭവത്തെ പറ്റി മുകേഷ് പറയുന്നതിങ്ങനെ,

ഡാൻസിന്റെ വേഷത്തിലായിരുന്നു ശോഭന. എന്താണിത്ര ചിരിക്കാൻ നായകൻമാരെല്ലാം ഉണ്ടല്ലോ എന്നായി നടിയുടെ ചോദ്യം. ഏയ് ഒന്നുമില്ലെന്ന് ഞങ്ങൾ പറഞ്ഞു. ഞാൻ ചിരി കേട്ടിട്ടാണല്ലോ വരുന്നതെന്നായി ശോഭന. സത്യം പറഞ്ഞാൽ ശോഭനയുമായി പങ്കു വെക്കേണ്ട ഒരു തമശയ്ക്കായിരുന്നില്ല ഞങ്ങൾ ചിരിച്ചത്. ഞങ്ങളുടേതായിട്ടുള്ള ലോകത്തെ ഒരു കാര്യമായിരുന്നു. പക്ഷെ ശോഭന വിട്ടില്ല.

ഇത് വേർതിരിവാണ്. ആണും പെണ്ണും തമ്മിലുള്ള വേർതിരിവാണ് നിങ്ങൾ കാണിക്കുന്നത്. ഞാൻ വന്നപ്പോൾ നിങ്ങൾ നിർത്തിയതെന്താണ്. എന്നെ നിങ്ങൾ കൂട്ടത്തിൽ പെടുത്തുന്നില്ല. ഞാനൊരു സ്ത്രീയായത് കൊണ്ട് മാറ്റി നിർത്തുന്നു എന്നൊക്കെ ശോഭന പറഞ്ഞു. എങ്ങനെയെങ്കിലും ഞങ്ങൾ പറഞ്ഞ കോമഡി ശോഭനയ്ക്കറിയണമായിരുന്നു. മൂന്ന് പേരുടെയും മാനം പോവുന്ന കാര്യമാണ്. പറയരുതന്ന് പ്രിയദർശൻ ആംഗ്യം കാണിക്കുന്നുണ്ട്.

പക്ഷെ ഒരു കഥ പറഞ്ഞില്ലെങ്കിൽ ശോഭന വിഷമിക്കും എന്നെനിക്ക് മനസ്സിലായി. തന്നെ മാറ്റി നിർത്തിയല്ലോ എന്ന വിഷമം അവർക്കുണ്ടാവും. ശോഭന ഇത്രയും നാൾ നമ്മളോടൊപ്പം ജോലി ചെയ്തയാളാണ്. നമ്മളുടെ കുടുംബാം​ഗമല്ലേ പ്രിയാ എന്ന് ഞാൻ പറഞ്ഞു. അങ്ങനെ പറ മുകേഷ്, ഇവർക്ക് മനസ്സിലാവട്ടെയെന്ന് ശോഭനയും പ്രോത്സാഹിപ്പിച്ചു. ഒടുവിൽ ഇല്ലാത്ത ഒരു കഥ ഉണ്ടാക്കി പറയാൻ മുകേഷ് തീരുമാനിച്ചു.

ഞാൻ കഥ പറയാമെന്ന് ശോഭനയോട് പറഞ്ഞു. ലാലും പ്രിയനും ഞെട്ടി. ഇതൊരു സീരിയസ് കഥയാണ്. ഇടയ്ക്ക് എപ്പോഴോ ചിരിച്ച് പോയതാണെന്നും ഞാൻ പറഞ്ഞു. ഞാൻ ഒറ്റ മകനാണെന്നാണ് എല്ലാവരുടെയും വിചാരം. പക്ഷെ ശരിക്കും അങ്ങനെയല്ല. ഞങ്ങൾ രണ്ട് പേരാണ്. എന്റെ തൊട്ടു താഴെ ഒരനിയനുണ്ട്. പക്ഷെ അവൻ എന്നെ പോലെയല്ല. കുറച്ച് വഴക്കാളിയാണ്.

സ്കൂളിലും കോളേജിലും പോവാഞ്ഞ അവൻ ഒരു ദിവസം ഒന്നും പറയാതെ നാട് വിട്ട് പോയി. എന്നെ അന്വേഷിക്കേണ്ട എന്ന് എഴുതി വെക്കുകയും ചെയ്തു. ശോഭന കഥയിൽ മുഴുകി. മറ്റവർ രണ്ട് പേരും ഇതേത് കഥയെന്ന് ചോദിച്ച് നിൽപ്പായി.

എല്ലായിടത്തും ഇവനെ അന്വേഷിച്ചിട്ടും പരസ്യം കൊടുത്തിട്ടും ഒരു വിവരവും ലഭിച്ചില്ല. മിനിഞ്ഞാന്ന് ഇവിടെ വെച്ച് കാറിൽ നിന്നു വരെ അവനെ ഞാൻ കണ്ടു. 30 കൊല്ലമായി കാണാതിരുന്ന സഹോദരൻ ഫാമിലി സോംങ് പാടിയപ്പോഴാണ് തിരിച്ചറിഞ്ഞതെന്നും മുകേഷ് പറഞ്ഞു. എല്ലാം വിശ്വസിച്ച ശോഭന വളരെ വിഷമത്തോടെയാണ് പോയതെന്നും മുകേഷ് പറയുന്നു. ശോഭന പോയതോടെ തങ്ങൾ കൂട്ടച്ചിരി തുടങ്ങിയെന്നും മുകേഷ് പറയുന്നു…

about shobhana

More in News

Trending

Recent

To Top