Connect with us

മൂന്ന് തവണ അനധികൃതമായി ആക്‌സസ് ചെയ്തു, ഒരിക്കലും ഉപയോഗിക്കാന്‍ പാടില്ലാത്ത ഡിവൈസില്‍ ഉപയോഗിച്ചു..കോടതിക്കുളളില്‍ നിന്ന് സഹായം ലഭിച്ചു, അരമണിക്കൂര്‍ ഇത് വെച്ച് ചെയ്തത് ദിലീപ് തകർന്നടിയുന്നു

News

മൂന്ന് തവണ അനധികൃതമായി ആക്‌സസ് ചെയ്തു, ഒരിക്കലും ഉപയോഗിക്കാന്‍ പാടില്ലാത്ത ഡിവൈസില്‍ ഉപയോഗിച്ചു..കോടതിക്കുളളില്‍ നിന്ന് സഹായം ലഭിച്ചു, അരമണിക്കൂര്‍ ഇത് വെച്ച് ചെയ്തത് ദിലീപ് തകർന്നടിയുന്നു

മൂന്ന് തവണ അനധികൃതമായി ആക്‌സസ് ചെയ്തു, ഒരിക്കലും ഉപയോഗിക്കാന്‍ പാടില്ലാത്ത ഡിവൈസില്‍ ഉപയോഗിച്ചു..കോടതിക്കുളളില്‍ നിന്ന് സഹായം ലഭിച്ചു, അരമണിക്കൂര്‍ ഇത് വെച്ച് ചെയ്തത് ദിലീപ് തകർന്നടിയുന്നു

നടിയെ ആക്രമിച്ച അന്വേഷണത്തിന്റെ അവസാന ഘട്ടത്തിൽ മുൻ ഡിജിപി ആർ ശ്രീലേഖയുടെ ആരോപണങ്ങളും മെമ്മറി കാർഡ് സംബന്ധിച്ച ഫോറൻസിക് പരിശോധനാ ഫലവുമെല്ലാം വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. അതിനിടെ അന്വേഷണ സംഘത്തെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടൻ പ്രകാശ് ബാരെ. ഒരു ചാനൽ ചർച്ചയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം

പ്രകാശ് ബാരെയുടെ വാക്കുകള്‍ ഇങ്ങനെ

‘നടക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നത്. ഇത് എവിടെ ചെന്ന് അവസാനിക്കും എന്ന് എങ്ങനെ പറയാന്‍ സാധിക്കും. കോടതിയില്‍ ഭദ്രമായി ഏല്‍പ്പിച്ച സാധനം മൂന്ന് തവണ എടുത്ത് നോക്കിയിരിക്കുന്നു. അതില്‍ രണ്ട് തവണ രാത്രിയാണ്. അനധികൃതമായ ഉപകരണത്തില്‍ ഉപയോഗിക്കുന്നു. എന്നിട്ടും ഒന്നും സംഭവിക്കുന്നില്ല. ഭാഗ്യത്തിനാണ് ഈ കണ്ടെത്തലുകള്‍ ഉണ്ടായത്’.

‘ഫയലുകളുടെ ഹാഷ് വാല്യു മാറിയിട്ടില്ല. അത് കൊണ്ട് ദൃശ്യത്തില്‍ കൃത്രിമത്വം വരുത്തിയിട്ടില്ലെന്ന് കരുതുന്നു. സംഭവിച്ചിരിക്കാവുന്നത് മെമ്മറി കാര്‍ഡ് ആക്‌സസ് ചെയ്യുകയും ലീക്ക് ചെയ്യുകയും ചെയ്തിരിക്കുന്നു. ലീക്ക് ചെയ്തത് ആരുടെയൊക്കെ കയ്യിലാണോ ഉളളത്, എന്ത് സംഭവിക്കുമെന്ന് പറയാനാകില്ല. ഏതെങ്കിലും തരത്തില്‍ ആളുകളുടെ കയ്യിലേക്ക് ദൃശ്യങ്ങള്‍ എത്തിയാല്‍ കോടതിക്ക് എന്ത് സമാധാനമാണ് പറയാനാവുക?’.

‘എങ്ങനെ മൂന്ന് തവണ അനധികൃതമായി ആക്‌സസ് ചെയ്തു, ആര് ചെയ്തു, ഏത് ഉപകരണത്തില്‍ ചെയ്തു, എപ്പോള്‍ ചെയ്തു, ലീക്ക് ചെയ്തിട്ടുണ്ടോ എന്നുളള ഒരുപാട് ചോദ്യങ്ങളുണ്ട്. മൂന്നാഴ്ചയാണ് അന്വേഷണ സംഘം ചോദിക്കുന്നത്. ഇതിന്റെ ഗൗരവം മനസ്സിലാക്കാതെ എല്ലാവരും കൂടിയുളള ഒത്തുകളിയാണോ എന്നാണിപ്പോള്‍ സംശയം തോന്നുന്നത്. സത്യത്തിനും നീതിക്കും ഒപ്പമുളള അന്വേഷണ സംഘത്തിന്റെ യാത്ര ആയിരുന്നു കണ്ട് കൊണ്ടിരുന്നത്. ഇപ്പോഴതില്‍ സംശയമുണ്ട്’.

‘റിപ്പോര്‍ട്ട് തയ്യാറായി എന്നും മൂന്നാഴ്ചയേ വേണ്ടൂ എന്നും അന്വേഷണ സംഘത്തിന് എങ്ങനെ ആണ് പറയാന്‍ സാധിക്കുക. ഇത് അന്വേഷണത്തിന്റെ തുടക്കം മാത്രമാണ്. കോടതിയുടെ വിശ്വാസം നിലനിര്‍ത്താന്‍ വേണ്ടി ഒരു അന്വേഷണം വേണം എന്നുളള കാര്യം ഉറപ്പാണ്. അത് വളരെ ദൂരവ്യാപകമായ പ്രതിഫലനമുണ്ടാക്കും. ഇത് ഓകെയാണ് എന്ന രീതിയില്‍ അംഗീകരിച്ചാല്‍ വളരെ മോശം കീഴ്വഴക്കമായിരിക്കും’.

‘മെമ്മറി കാര്‍ഡ് ആക്‌സസ് ചെയ്തു എന്നുളളത് ഈ കേസില്‍ വളരെ അധികം ഇംപാക്ട് ഉണ്ടാക്കുന്ന കാര്യമാണ്. ആര്‍ക്കും എങ്ങനേയും ഉപയോഗിക്കാം എന്ന് പറഞ്ഞ് വെച്ചിരിക്കുന്ന കാര്യങ്ങളല്ല അത്. വളരെ സെന്‍സിറ്റീവ് ഡാറ്റയാണ് അതിലുളളത്. അത് ആരുടെ ഉത്തരവാദിത്തമാണ്. ആരുടെയെങ്കിലും കയ്യില്‍ നിന്ന് ദൃശ്യങ്ങള്‍ പുറത്ത് വന്നാല്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകും എന്ന തരത്തില്‍ ഇപ്പോള്‍ തന്നെ നിയമപരമായി നീങ്ങേണ്ടത് അത്യാവശ്യമാണ്’.

‘രാഷ്ട്രീയക്കാരും പോലീസില്‍ നിന്ന് ബെഹ്‌റയും ശ്രീലേഖയും സിനിമാ രംഗത്ത് നിന്നുളള വെള്ളപൂശലുമെല്ലാം നമ്മള്‍ കണ്ടതാണ്. കോടതി ആയിരുന്നു എന്നും നമ്മുടെ പ്രതീക്ഷ. പക്ഷേ തെളിവ് നശിപ്പിക്കാന്‍ വേണ്ടി പ്രതിയുടെ ഫോണുമായി വക്കീലന്മാര്‍ ബോംബെയ്ക്ക് പോവുകയുണ്ടായി. അതേക്കുറിച്ച് ആരും ഇപ്പോള്‍ മിണ്ടുന്നത് പോലും ഇല്ല. ആ സംഭവം പൂര്‍ണമായും മാറ്റി നിര്‍ത്തിയിരിക്കുകയാണ്’.

‘കോടതിക്കുളളില്‍ നിന്ന് തന്നെ സഹായം കിട്ടി എന്നുളളതാണ്. മൂന്ന് തവണ അനധികൃതമായി ആക്‌സസ് ചെയ്തു. ഒരിക്കലും ഉപയോഗിക്കാന്‍ പാടില്ലാത്ത ഡിവൈസില്‍ ഉപയോഗിച്ചു. ആ ഡിവൈസിലെങ്കിലും അത് സേവ് ചെയ്തിട്ടുണ്ടാകും. വാട്‌സ്ആപ്പും മറ്റും ഉപയോഗിച്ചിട്ടില്ലെങ്കില്‍ പോലും ഫോണിലേക്ക് സേവ് ചെയ്യാനുളള സാധ്യത വളരെ കൂടുതലാണ്. അരമണിക്കൂര്‍ ഇത് വച്ച് പിന്നെ എന്ത് ചെയ്തു എന്നാണ് നമ്മള്‍ മനസ്സിലാക്കേണ്ടത്’.

‘കൃത്യമായി ഒരു ഫൗള്‍ പ്ലേ നടന്നിട്ടുണ്ട്. ഇത് കേസിനെ വളരെ മോശമായി ബാധിക്കുന്ന കാര്യങ്ങളാണ്. എന്താണ് സംഭവിച്ചിരിക്കുന്നത് എന്ന് അറിയാന്‍ ജീവനക്കാരെ ചോദ്യം ചെയ്യുകയും മുഴുവന്‍ കാര്യങ്ങളും പുറത്ത് കൊണ്ട് വരികയും വേണം. ഇഷ്ടം പോലെ തെളിവ് കയ്യിലുണ്ടെന്നും ഇനി കൂടുതല്‍ അന്വേഷണം വേണ്ട എന്നുമാണോ പോലീസ് കരുതുന്നത്. ആര്‍ ശ്രീലേഖയുടേത് പ്രതിഭാഗവുമായി ആലോചിച്ച് ഉണ്ടാക്കിയ തിരക്കഥയാണ്. അതിനെപ്പറ്റി അവരുടെ കയ്യില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിക്കുമെങ്കില്‍ അത് സഹായകരമായിരിക്കും’.

More in News

Trending

Recent

To Top