TV Shows
ബ്ലെസ്ലി ഫാൻസിന് തെറ്റിയില്ല; പരസ്പരം തല്ലാൻ നിൽക്കാതെ ബ്ലെസ്ലി ചെയ്തത് കണ്ടോ..?; ദിൽഷക്ക് ബ്ലെസ്ലിലുടെ മറുപടി ഇങ്ങനെ…; പുതിയ ലക്ഷ്യങ്ങളുമായി മുന്നോട്ട്…; ആശംസകളുമായി ആരാധകർ!
ബ്ലെസ്ലി ഫാൻസിന് തെറ്റിയില്ല; പരസ്പരം തല്ലാൻ നിൽക്കാതെ ബ്ലെസ്ലി ചെയ്തത് കണ്ടോ..?; ദിൽഷക്ക് ബ്ലെസ്ലിലുടെ മറുപടി ഇങ്ങനെ…; പുതിയ ലക്ഷ്യങ്ങളുമായി മുന്നോട്ട്…; ആശംസകളുമായി ആരാധകർ!
ബിഗ് ബോസ് സീസൺ 4 അവസാനിച്ചെങ്കിലും അതിശക്തമായ വാക്‌പോര് നടന്നുകൊണ്ടിരിക്കുകയാണ്. ബിഗ് ബോസ് ഹൗസിനുളളിൽ ഏറെ ചർച്ചയായ സൗഹൃദമായിരുന്നു ദിൽഷ റോബിൻ ബ്ലെസ്ലി എന്നിവരുടേത്. എന്നാൽ മൂവർക്കും വ്യത്യസ്തങ്ങളായ ആർമികളും സപ്പോർട്ടേഴ്സും ആയിരുന്നു ഉണ്ടായിരുന്നത്. പലതരത്തിലുള്ള തർക്കങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്.
കഴിഞ്ഞ ദിവസം ദിൽഷ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് എല്ലാ തർക്കങ്ങൾക്കും കാരണമായത്. ഡോക്ടർ റോബിനെ കുറിച്ചും ബ്ലെസ്ലിയെ കുറിച്ചുമായിരുന്നു ദിൽഷയുടെ വീഡിയോ.
തന്നെ ബ്ലെസ്ലിയും റോബിനും ചേർന്ന് പാവക്കുട്ടിയെപ്പോലെ തട്ടിക്കളിക്കുകയായിരുന്നുവെന്നും അവരുടെ സ്ട്രാറ്റജിയിലൂടെ തന്നെ ഉപയോഗിക്കുകയായിരുന്നുവെന്നും ദിൽഷ വീഡിയോയിൽ പറഞ്ഞു. നിങ്ങൾ എല്ലാം ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി ഇതാ എന്ന് പറഞ്ഞാണ് ദിൽഷ വീഡിയോ പോസ്റ്റ് ചെയതത്. ഡോക്ടറുമായും ബ്ലെല്ലിയുമായി ഇനി ഒരു രീതിയിലുമുള്ള ഹെൽത്തി റിലേഷനും മുന്നോട്ട് കൊണ്ടു പോകുന്നില്ല എന്ന് ദിൽഷ പറഞ്ഞു. ബ്ലെസ്ലിയുടെയും ഡോക്ടറുടെയയും റിലേഷന് ഒരുപാട് വിലകൊടുത്തിരുന്നു, എന്നാൽ അവർക്ക് അങ്ങനെ ആയിരുന്നില്ല എന്ന് ദിൽഷ പറഞ്ഞു.
പക്ഷെ ശനിയാഴ്ച രാത്രി ബ്ലെസ്ലി സോഷ്യൽ മീഡിയയിൽ ലൈവ് വന്നിരുന്നു. തൻ്റെ ആരാധകരോട് കുറച്ച് നേരം സംസാരിക്കുകയും അവർ ആവശ്യപ്പെട്ട പാട്ടൊക്കെ പാടി നൽകിയിരുന്നു. അതിന് ശേഷം തനിക്കെതിരെ വന്ന കോൺട്രോവേർസി കാര്യങ്ങളെക്കുറിച്ചാണ് ബ്ലെസ്ലി സംസാരിച്ചത്. എല്ലാ കാര്യങ്ങൾക്കും താൻ മറുപടി പറയും അതിൻ്റെ പണിപ്പുരയിലാണ് ഇപ്പോൾ താനെന്നും ബ്ലെസ്ലി പറഞ്ഞു.
എനിക്കെതിരെ വന്ന തെറ്റായ അലിഗേഷൻസിനൊക്കെ അന്ന് മറുപടി പറയും. വീഡിയോ ആയിട്ടാണ് വരുന്നത്. ബിഗ് ബോസ് ഹൗസിൻ്റെ 24*7 സ്ട്രീമിങ്ങിൽ നിന്ന് കുറച്ച് കൂടി വീഡിയോസ് കിട്ടാൻ ഉണ്ട്. അത് കഴിഞ്ഞ് നിങ്ങൾക്ക് മുന്നിലേക്ക് വരുമെന്നും ബ്ലെസ്ലി പറഞ്ഞു, എനിക്ക് വേണ്ടി തന്നെ സ്നേഹിക്കുന്നവർ ചില സ്ഥലങ്ങളിൽ തലകുനിക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ ആ തല താൻ നേരെ വെക്കുമെന്നാണ് ബ്ലെസ്ലി ലൈവിലൂടെ പറഞ്ഞത്.
താൻ മനസിൽ പോലും ചിന്തിക്കാത്ത കുറച്ച് കാര്യങ്ങളിലാണ് താൻ ബിഗ് ബോസ് ഹൗസിലായിരുന്നപ്പോൾ പുറത്ത് പ്രചരിച്ചത്. താൻ സത്യം പുറത്ത് കൊണ്ട് വരുമെന്നും തനിക്കെതിരെ പറഞ്ഞവർക്ക് എല്ലാം കൃത്യമായി മറുപടി പറയുമെന്നും ബ്ലെസ്ലി പറഞ്ഞു. തന്നെ സ്നേഹിക്കുന്ന എല്ലാ ആളുകളെയും കാണാൻ എല്ലാ ജില്ലകളിലും എത്താൻ ശ്രമിക്കുമെന്ന് ആരാധകരോട് പറഞ്ഞു.
ലൈവിലെത്തിയപ്പോൾ ചിലർ കമൻ്റ് ചെയ്തു മുടിയും താടിയുമെക്കൊ വെട്ടണം എന്ന്, അതിനും മറുപടി പറഞ്ഞിരുന്നു ബ്ലെസ്ലി, താൻ വലിയ പ്രൊജക്ടിൻ്റെ ഭാഗമാകാൻ പോവുകയാണ്, അതിൽ ഈ ലുക്കാണ് വേണ്ടത് എന്നാണ് എന്നെ ബന്ധപ്പെട്ടവർക്ക് വാക്ക് കൊടുത്തു, അതുകൊണ്ടാണ് മുടി വെട്ടാത്തത് എന്ന് പറഞ്ഞു. പുതിയി പ്രൊജക്ടിൻ്റെ കൂടുതൽ വിശേഷങ്ങൾ ഒന്നും പറഞ്ഞില്ല. അത് വഴിയെ അറിയിക്കാമെന്നും ഉടനെ രണ്ട് പാട്ടുകൾ റിലീസ് ആകുമെന്നും താരം പറഞ്ഞു.
മറ്റ് രാജ്യങ്ങളിൽ ഉള്ള വലിയ ബാൻഡ് മ്യുൂസിക്ക് ഉള്ളത് പോലെ നമ്മുടെ ഇവിടെയും എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലു അങ്ങനെയൊരു ബാൻഡ് കൊണ്ട് വരും. പിന്നെ തന്നെ സ്നേഹിക്കുന്നവർക്ക് എല്ലാവർക്കും നന്ദി പറഞ്ഞാണ് ലൈവിൽ നിന്ന് പോയത്. ബ്ലെസ്ലിയോടൊപ്പം അപർണ്ണ മൾബറിയും ലൈവിൽ ഉണ്ടായിരുന്നു.
അതേസമയം, ദിൽഷയുടെ വീഡിയോയ്ക്ക് റോബിൻ പ്രതികരിച്ചതും ഏറെ വൈറലായി.. ആരാധകരടുത്ത് സംസാരിക്കുന്ന വേളയിൽ അവരോടായ് ഡോക്ടർ പറഞ്ഞു തനിക്ക് വിഷമമൊന്നുമില്ല, തനിക്ക് ഇത്രയും ജനങ്ങളുടെ സ്നേഹമില്ലെ അതുമതിയെന്ന് ഡോക്ടർ പറഞ്ഞു.ദിൽഷ പോയതിൻ്റെ പേരിൽ മാനസ മൈന ഒന്നും പാടി നടക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അതിന് വേണ്ടി സമയം കളയാൻ ഇല്ലെന്നും ഡോക്ടർ പറഞ്ഞു.
about biggboss
