മുഖ്യമന്ത്രി പിണറായി വിജയന് എതിരെ മുദ്രാവാക്യം; അന്താരാഷ്ട്ര വനിതാ ചലച്ചിത്രോത്സവത്തില്‍ പ്രതിഷേധിച്ച സംവിധായിക കുഞ്ഞില മാസ്സിലാമണിയെ കസ്റ്റഡിയിലെടുത്ത് പോലീസ്
മുഖ്യമന്ത്രി പിണറായി വിജയന് എതിരെ മുദ്രാവാക്യം; അന്താരാഷ്ട്ര വനിതാ ചലച്ചിത്രോത്സവത്തില്‍ പ്രതിഷേധിച്ച സംവിധായിക കുഞ്ഞില മാസ്സിലാമണിയെ കസ്റ്റഡിയിലെടുത്ത് പോലീസ്
മുഖ്യമന്ത്രി പിണറായി വിജയന് എതിരെ മുദ്രാവാക്യം; അന്താരാഷ്ട്ര വനിതാ ചലച്ചിത്രോത്സവത്തില്‍ പ്രതിഷേധിച്ച സംവിധായിക കുഞ്ഞില മാസ്സിലാമണിയെ കസ്റ്റഡിയിലെടുത്ത് പോലീസ്
അന്താരാഷ്ട്ര വനിതാ ചലച്ചിത്രോത്സവത്തില്‍ പ്രതിഷേധിച്ച സംവിധായിക കുഞ്ഞില മാസ്സിലാമണിയെ കസ്റ്റഡിയിലെടുത്ത് പോലീസ്. വേദിയില്‍ കെകെ രമയ്ക്ക് അനുകൂലമായും പിണറായി വിജയന് എതിരെയും കുഞ്ഞില മുദ്രാവാക്യം വിളിച്ചു. പോലീസ് ബലം പ്രയോഗിച്ചാണ് കുഞ്ഞിലയെ കസ്റ്റഡിയിലെടുത്ത് വേദിയില്‍ നിന്നും മാറ്റിയത്.
‘കെകെ രമയെ എംഎം മണി അധിക്ഷേപിച്ചു, അത് പിണറായി വിജയന് ആണ് അധിക്ഷേപിച്ചത്, ടിപി ചന്ദ്രശേഖരനെ സിപിഎം കൊന്നു, പിണറായി വിജയന് കള്ളം പറയുന്ന മുഖ്യമന്ത്രിയാണ്, ഞാനാണ് അയാളുടെ കസേരയിലിരിക്കാന്‍ യോഗ്യ, കെകെ രമ സിന്ദാബാദ് എന്ന് കസ്റ്റഡിയിലെടുക്കവേ കുഞ്ഞില പറഞ്ഞു.
പോലീസ് സ്റ്റേഷനില്‍ നിന്ന് അടക്കമുളള ചിത്രങ്ങള്‍ കുഞ്ഞില തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പിണറായി വിജയന് എന്നെ അറസ്റ്റ് ചെയ്തു, കെകെ രമ സിന്ദാബാദ് എന്ന് കുഞ്ഞില ഫേസ്ബുക്കില്‍ കുറിച്ചു. തന്റെ ചിത്രം ചലച്ചിത്ര മേളയില്‍ ഉള്‍പ്പെടുത്താത്തിനെതിരെ നേരത്തെ കുഞ്ഞില രംഗത്ത് വന്നിരുന്നു.
‘ഫ്രീഡം ഫൈറ്റേഴ്സ്’ ആന്തോളജിയിലെ ‘അസംഘടിത’ എന്ന ചിത്രത്തിന്റെ സംവിധായികയാണ് കുഞ്ഞില മാസ്സിലാമണി. തന്റെ സിനിമ എന്തുകൊണ്ട് ഉള്‍പ്പെടുത്തിയില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിന് അയച്ച മെസ്സേജിന്റെ സ്ക്രീന്‍ ഷോട്ട് കുഞ്ഞില നേരത്തെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ചലച്ചിത്ര വേദിയില്‍ രഞ്ജിത്തിനോട് ഇക്കാര്യം സംസാരിക്കുന്ന വീഡിയോയും കുഞ്ഞില പോസ്റ്റ് ചെയ്യുകയുണ്ടായി. എന്നാല്‍ രഞ്ജിത്ത് ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....