Connect with us

അന്ന് പൊട്ടിക്കരഞ്ഞ് എന്നെ രക്ഷപ്പെടുത്താമോ എന്ന് ദിലീപ് ചോദിച്ചു, കുറ്റം സമ്മതിച്ചു; അതെല്ലാവരും ഇന്ന് മറന്നു; തുറന്ന് പറഞ്ഞ് ആലപ്പി അഷ്‌റഫ്

Malayalam

അന്ന് പൊട്ടിക്കരഞ്ഞ് എന്നെ രക്ഷപ്പെടുത്താമോ എന്ന് ദിലീപ് ചോദിച്ചു, കുറ്റം സമ്മതിച്ചു; അതെല്ലാവരും ഇന്ന് മറന്നു; തുറന്ന് പറഞ്ഞ് ആലപ്പി അഷ്‌റഫ്

അന്ന് പൊട്ടിക്കരഞ്ഞ് എന്നെ രക്ഷപ്പെടുത്താമോ എന്ന് ദിലീപ് ചോദിച്ചു, കുറ്റം സമ്മതിച്ചു; അതെല്ലാവരും ഇന്ന് മറന്നു; തുറന്ന് പറഞ്ഞ് ആലപ്പി അഷ്‌റഫ്

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഓരോ ദിവസവും അമ്പരപ്പിക്കുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. പുതിയ വിവാദം സൃഷ്ടിച്ചിരിക്കുന്നത് ദിലീപിനെ പൂട്ടണം എന്ന പേരിലുളള വാട്‌സ്ആപ്പ് ഗ്രൂപ്പും അതിലെ വ്യാജ ചാറ്റുകളുമാണ്. ദിലീപിനെ കുടുക്കാന്‍ സിനിമയ്ക്ക് അകത്തും പുറത്തും ഉളളവര്‍ ചേര്‍ന്ന് ആസൂത്രണം നടത്തി എന്ന പ്രതീതി സൃഷ്ടിക്കുന്നതാണ് പോലീസിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന വാട്‌സ് ആപ്പ് ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍.

മഞ്ജു വാര്യര്‍, ആഷിഖ് അബു, ആലപ്പി അഷ്‌റഫ്, ടി.ബി മിനി, ലിബര്‍ട്ടി ബഷീര്‍, നികേഷ് കുമാര്‍, പ്രമോദ് രാമന്‍ അടക്കമുളളവരുടെ പേരിലാണ് വ്യാജ ഗ്രൂപ്പ്. ഇതിന് പിന്നാലെ ഈ വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ആലപ്പി അഷ്‌റഫ് അടക്കമുളളവരില്‍ നിന്ന് പോലീസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ദിലീപിന്റെ പിആര്‍ വര്‍ക്ക് ആണെന്നും ചാനല്‍ ചര്‍ച്ചകളിലൊക്കെ പങ്കെടുക്കുന്ന ചിലരാണ് ഫണ്ട് നല്‍കുന്നതിന് പിന്നിലെന്നും ആലപ്പി അഷ്‌റഫ് ആരോപിച്ചു.

ഇന്നലെ രാവിലെ 11.30യോടെയാണ് താന്‍ മൊഴി നല്‍കാന്‍ പോയത്. മിനിഞ്ഞാന്ന് ആണ് തന്നെ വിളിച്ച് ചെല്ലണമെന്ന് ആവശ്യപ്പെട്ടത്. താന്‍ ചെന്നപ്പോള്‍ ഒരു സ്‌ക്രീനില്‍ ആ ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഇട്ട് കാണിച്ചു. അതില്‍ വളരെ സൂത്രത്തിലാണ് കാര്യങ്ങള്‍ ചെയ്തിരിക്കുന്നത്. തങ്ങളൊക്കെ പറയുന്ന കാര്യങ്ങള്‍ വാക്കുകള്‍ കൊണ്ട് ഉണ്ടാക്കിയിട്ട്, സന്ധ്യാ മാഡത്തിന്റെയൊക്കെ വോയിസ് ആയിട്ടാണ്.

വോയിസ് ആകുമ്പോള്‍ സ്‌ക്രീന്‍ഷോട്ടില്‍ അത് കിട്ടില്ല. സന്ധ്യാ മാഡത്തിന്റെ മുഴുവന്‍ വോയിസ് ആയിട്ടാണ്. ആ സ്‌ക്രീന്‍ ഷോട്ടുകള്‍ ഷോണ്‍ ജോര്‍ജിന്റെ ഫോണില്‍ നിന്നുമാണ് അനൂപിന്റെ ഫോണിലേക്ക് വന്നിരിക്കുന്നത്. പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിനെ ബന്ധപ്പെടാന്‍ പോലീസ് ശ്രമിക്കുന്നത് താന്‍ കണ്ടു. ആ പേരും ഫേക്ക് ആണോ എന്ന് അറിയില്ല.

ദിലീപിനെ തങ്ങളെല്ലാവരും ചേര്‍ന്ന് കുടുക്കുന്നത് പോലെയാണ് ആക്കി വെച്ചിരിക്കുന്നത്. അതില്‍ ആഷിഖ് അബു ഉണ്ട്, മഞ്ജു വാര്യരുണ്ട്, പോലീസ് ഓഫീസര്‍മാരും അഡ്വക്കേറ്റ് മിനിയുമൊക്കെയുണ്ട്. പ്രമോദ് രാമനും നികേഷുമുണ്ട്. എല്ലാം പോലീസ് കാണിച്ച് തന്നു. തന്റെ മൊഴി രേഖപ്പെടുത്തി. മനസ്സാ വാചാ ഇങ്ങനെ ഒരു കാര്യം അറിഞ്ഞിട്ടില്ലെന്ന് മൊഴി നല്‍കി. ഇങ്ങനെയൊരു ഗ്രൂപ്പ് ഉളള കാര്യം അറിയില്ല.

മാത്രമല്ല ഇതിന്റെ പേരില്‍ നടപടി ഉണ്ടാകണം എന്ന് താന്‍ ആവശ്യപ്പെട്ടു. െ്രെകംബ്രാഞ്ചിന് നേരിട്ട് കേസെടുക്കാന്‍ പറ്റില്ല. അത് കൊണ്ട് മുകളിലേക്ക് നിര്‍ദേശം കൊടുത്തു. അല്ലെങ്കില്‍ ലോക്കല്‍ പോലീസിന് പരാതി നല്‍കേണ്ടി വരും എന്ന് പറഞ്ഞു. ഇത് വളരെ ബുദ്ധിപൂര്‍വ്വമായ പിആര്‍ വര്‍ക്കാണ്. ഗ്രൂപ്പ് ഉണ്ടാക്കുക ഒരാളെ കൊണ്ട് മാത്രം നടക്കുന്ന കാര്യമല്ല. ഗ്രൂപ്പില്‍ ആളെ ചേര്‍ക്കാന്‍ ഓരോ പിആര്‍ വര്‍ക്കറുടേയും നമ്പറുകള്‍ പല പേരുകളില്‍ സേവ് ചെയ്തിരിക്കുകയാണ്.

എന്നിട്ട് അതിന് പ്രചാരണം കൊടുത്തു. ആളുകള്‍ കാണുമ്പോള്‍ ഇത് വിശ്വസിക്കുമല്ലോ. ഇതിനൊക്കെ വേണ്ടിയുളള ഫണ്ടും ഏര്‍പ്പാടും നടത്തുന്ന ആളുകളില്‍ പലരും ചാനലുകളില്‍ ഇരുന്ന് ചര്‍ച്ച ചെയ്യുന്ന ആളുകളൊക്കെ തന്നെയാണ്. അവരൊക്കെ തന്നെയാണ് കണ്‍ട്രോള്‍ ചെയ്യുന്നത്. ആരെയൊക്കെയാണ് എതിര്‍ക്കേണ്ടത് എന്നൊക്കെ ഇവരാണ് തീരുമാനിക്കുന്നത്. ആലോചിക്കുമ്പോള്‍ എത്രത്തോളം ഭയാനകമാണ് എന്നാണ്.

നമ്മുടെ സംവിധാനങ്ങളില്‍ സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി ഒരുപാട് പൊളിച്ചെഴുത്തുകള്‍ വേണ്ടതുണ്ട്. അവിടെ ഉണ്ടാകുന്ന വലിയ വീഴ്ചകളാണ് ഉണ്ടായിരിക്കുന്നത്. പലതും പൊതുവായി പറയാന്‍ പറ്റില്ല. പറഞ്ഞാല്‍ കേസാവും. പലരും നിസ്സഹായരായി നില്‍ക്കുകയാണ്. പല സത്യസന്ധരായ ഉദ്യോഗസ്ഥരും നിസ്സഹായരായി നിസ്സംഗതയോടെ നില്‍ക്കുകയാണ്. താന്‍ പറഞ്ഞു, ദിലീപ് പുഷ്പം പോലെ ഊരിപ്പോരും സാറേ എന്ന്. അതിജീവിതയ്ക്ക് നീതി കിട്ടാന്‍ പോകുന്നില്ല.

അദ്ദേഹത്തിന്റെ മുഖത്തും നിസ്സഹായാവസ്ഥയാണ് കണ്ടത്. അതാണിപ്പോള്‍ നടക്കുന്നത്. ഇനിയിപ്പോള്‍ ദൈവത്തിന്റെ കോടതി എന്നൊക്കെ പറഞ്ഞ് സമാധാനിക്കാനേ സാധിക്കൂ. എല്ലാം ആകെ തകിടം മറിഞ്ഞ് കിടക്കുന്നു. മോഹനചന്ദ്രന്‍ സാര്‍ പറഞ്ഞു സംഗതി മാറി വരുന്നുണ്ട്. അദ്ദേഹം ശുഭാപ്തി വിശ്വാസം ഉളളത് പോലെയാണ് പറഞ്ഞത്. മേല്‍ക്കോടതികളെല്ലാം ഇത് വാച്ച് ചെയ്യാന്‍ തുടങ്ങി എന്നാണ് അവരുടെ സംസാരത്തില്‍ നിന്ന് മനസ്സിലായത്.

അന്വേഷണ റിപ്പോര്‍ട്ടില്‍ വിശ്വാസമില്ല. ഗൂഢാലോചന നടത്തിയ ആളുണ്ട് എന്നല്ലേ പറഞ്ഞുകൊണ്ടിരുന്നത്. ദിലീപ് എന്നൊരു വ്യക്തി ഇത്ര അനുഭവിക്കേണ്ടി വന്നതും ജയിലില്‍ കിടക്കേണ്ടി വന്നതും എന്തുകൊണ്ടാണ്. ദിലീപ് കൊടുത്ത കൊട്ടേഷനാണ് എന്നതൊക്കെ നമ്മുടെ മുന്നിലൂടെ കടന്ന് പോയതാണ്. ഗൂഢാലോചന ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പിന്നീട് ഉണ്ടെന്ന് പറഞ്ഞ് ദിലീപിനെ പ്രതിയാക്കുന്നത് വെറുതെ ആകില്ലല്ലോ.

എല്ലാവരും മറന്നിരിക്കുന്ന ഒരു കാര്യമുണ്ട്. ദിലീപിനെ അറസ്റ്റ് ചെയ്യുന്നതിന്റെ തലേ ദിവസം 13 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. പിറ്റേ ദിവസം വന്ന എല്ലാ പത്രങ്ങളിലും ഒരു വാര്‍ത്ത ഉണ്ടായിരുന്നു. പൊട്ടിക്കരഞ്ഞ് എന്നെ രക്ഷപ്പെടുത്താമോ എന്ന് ദിലീപ് ചോദിച്ചു, കുറ്റം സമ്മതിച്ചു, തന്റെ കുടുംബത്തെ ഒരുപാട് ദ്രോഹിച്ചിട്ടുളള ആളാണ്. അയാള്‍ കുറ്റം ഏറ്റതായാണ് അന്ന് പത്രങ്ങള്‍ എഴുതിയത്’ എന്നും ആലപ്പി അഷ്‌റഫ് പറഞ്ഞു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top