News
ഒരു വർഷത്തിന് മുൻപും ശേഷവും, ഞാനും അനിയത്തിയും; മൃദുലക്കൊപ്പമുള്ള ചിത്രവുമായി നടി പാർവതി; ആശംസകൾ നേർന്ന് ആരാധകർ!
ഒരു വർഷത്തിന് മുൻപും ശേഷവും, ഞാനും അനിയത്തിയും; മൃദുലക്കൊപ്പമുള്ള ചിത്രവുമായി നടി പാർവതി; ആശംസകൾ നേർന്ന് ആരാധകർ!
മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് മൃദുല വിജയ്. മൃദുലയും ഭർത്താവ് യുവ കൃഷ്ണയും സഹോദരി പാർവതിയും പ്രേക്ഷകർക്ക് സുപരിചിതനാണ് . ഇപ്പോൾ മൃദുല ജീവിതത്തിൽ അമ്മയാകാൻ തയ്യാറെടുത്തതോടെ അഭിനയ ജീവിതത്തിൽ നിന്ന് ഒരിടവേള എടുത്തിരിക്കുകായണ്. എന്നാലും താരങ്ങളും എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. അടുത്തിടെയാണ് ഇരുവരുടെയും വിവാഹ വാർഷകവും ബോബി ഷവർ പരിപാടിയും ആഘോഷിച്ചത്.
കഴിഞ്ഞ ദിവസം മൃദുലയുടെ സഹോദരി പാർവതി ഇട്ട ഒരു ഫോട്ടോയും ക്യാപ്ഷനും ആണ് ശ്രദ്ധ നേടുന്നചത്. പാർവതിയുടെയും മൃദുലയുടെയും ചിത്രമാണ് പങ്കുവെച്ചിട്ടുള്ളത്. പാർവതി ഗർഭിണി ആയിരുന്ന സമയത്ത് എടുത്ത ഫോട്ടോയും മൃദുലയുടെ ബോബി ഷവർ ദിവസം എടുത്ത ഫോട്ടോയും ചേർത്താണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഒരു വർഷത്തിന് മുൻപും ശേഷവും, ഞാനും അനിയത്തിയും എന്ന ക്യാപ്ഷനോടെ സഹോദരി പാർവതി മൃദുലക്ക് ഒപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തത്. മിക്ക ദിവസങ്ങളിലും അനിയത്തി പാര്‍വ്വതിയുടെ മകള്‍ യാമിയ്ക്കൊപ്പമുള്ള ചിത്രങ്ങൾ മൃദുല ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്.
അവളില്‍ നിന്ന് കണ്ണെടുക്കാന്‍ എനിക്ക് തോന്നുന്നില്ല- എന്ന് പറഞ്ഞു കൊണ്ട് ഫോട്ടോകൾ പങ്കുവെക്കാറുള്ളത്. അടുത്തിടെ യാമിയ്ക്കൊപ്പമുള്ള ചിത്രം മൃദുല പങ്കുവച്ചിരുന്നു. ഗര്‍ഭകാലം എങ്ങനെയൊക്കെയാണ് ആസ്വദിക്കുന്നത് എന്ന് മൃദുല തന്റെ സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്.
നിരവധി സീരിയലിലൂടെ സാന്നിധ്യമറിയിച്ച പാർവ്വതി വിവാഹത്തോടെ ആയിരുന്നു ഈ മേഖലയിൽ നിന്ന് ഒരിടവേളയെടുത്തത്. കുടുംബവിളക്കിലെ ശീതളായി എത്തിയാണ് പാർവ്വതി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തത്. സീരിയലിൽ ഒന്നും ഇല്ലെങ്കിലും താരം സോഷ്യൽ മീഡിയിൽ ഇൻഫ്ലുവൻസറായി സജീവമാണ്. പാർവ്വതിക്ക് ഒമ്പതാം മാസം ആയപ്പോഴായിരുന്നു മൃദുല ഗർഭിണിയാണെന്ന വിവരം അറിയുന്നത്.
2021 ജൂലൈ 8ന് ആറ്റുകാൽ ക്ഷേത്രത്തിൽ വെച്ചായിരുന്നു മൃദുല, യുവകൃഷ്ണ താരവിവാഹം. 2015 മുതൽ അഭിനയ രംഗത്ത് സജീവമാണ് മൃദുല. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ‘കൃഷ്ണതുളസി’ യിലൂടെയാണ് അഭിനയ രംഗത്ത് ശ്രദ്ധേയയാകുന്നത്. മഞ്ഞിൽ വിരിഞ്ഞ പൂവ് സീരിയലിലെ മനു പ്രതാപ് എന്ന കഥാപാത്രത്തിലൂടെയാണ് യുവകൃഷ്ണ സീരിയലിൽ രംഗത്ത് സജീവമായത്. ഇരുവരും ഫ്ലവേഴ്സ് ചാനലിലെ സ്റ്റാർ മാജിക്ക് ഷോയിലൂടെയാണ് ഇരുവരും കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടുന്നത്.
about mridwa
