Connect with us

‘ഫാസിലിന്റെ കുഞ്ഞ് എന്റേയുമാണ്’; മലയാളികളെ കോരിത്തരിപ്പിച്ച ആശംസ; മലയന്‍കുഞ്ഞിന് ആശംസകളുമായി കമല്‍ഹാസന്‍ എത്തിയപ്പോൾ!

News

‘ഫാസിലിന്റെ കുഞ്ഞ് എന്റേയുമാണ്’; മലയാളികളെ കോരിത്തരിപ്പിച്ച ആശംസ; മലയന്‍കുഞ്ഞിന് ആശംസകളുമായി കമല്‍ഹാസന്‍ എത്തിയപ്പോൾ!

‘ഫാസിലിന്റെ കുഞ്ഞ് എന്റേയുമാണ്’; മലയാളികളെ കോരിത്തരിപ്പിച്ച ആശംസ; മലയന്‍കുഞ്ഞിന് ആശംസകളുമായി കമല്‍ഹാസന്‍ എത്തിയപ്പോൾ!

ഫഹദ് ഫാസില്‍, രജിഷ വിജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മലയന്‍കുഞ്ഞിന്റെ ട്രെയ്ലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതിനോടകം തന്നെ മികച്ച പ്രതികരണമാണ് ട്രെയ്‌ലറിന് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. പ്രകൃതി ദുരന്തത്തിന്റെ ആഴവും ഭീകരതയും പങ്കുവയ്ക്കുന്ന ട്രെയ്‌ലര്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്,

ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പങ്കുവെച്ചുകൊണ്ട് ആശംസകള്‍ അറിയിച്ചിരിക്കുകയാണ് തമിഴകത്തിന്റെ നായകൻ കമല്‍ഹാസന്‍. ‘ഫാസിലിന്റെ കുഞ്ഞ് എന്റെയുമാണ്’ എന്ന വാചകത്തോടെയാണ് കമല്‍ഹാസന്‍ ആശംസ കുറിപ്പ് തുടങ്ങുന്നത്. ഈ വാചകമാണ് മലയാളികളെ കോരിത്തരിപ്പിച്ചിരിക്കുന്നത്.

ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ ഇരുവരും വിക്രത്തില്‍ ഒന്നിച്ചിരുന്നു. ‘എന്റെ എല്ലാ എജന്റുകളും വിജയിക്കണം, തോല്‍വിയൊരു തെരഞ്ഞെടുപ്പല്ല’ എന്നും ആശംസകള്‍ അറിയിച്ചുകൊണ്ട് കമല്‍ ട്വീറ്റ് ചെയ്തു. എന്തായാലും കമല്‍ഹാസന്റെ ട്വീറ്റ് ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ഒരു സര്‍വൈവല്‍ ത്രില്ലറായാണ് മലയന്‍കുഞ്ഞ് ഒരുങ്ങുന്നത്. ടേക്ക് ഓഫ്, സി യു സൂണ്‍, മാലിക് എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ മഹേഷ് നാരായണനാണ് ചിത്രത്തിന്റെ രചനയും ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നത്.

എ.ആര്‍ റഹ്മാന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം. 1992ല്‍ വന്ന യോദ്ധയാണ് ഇതിന് മുന്‍പ് റഹ്മാന്‍ സംഗീതസംവിധാനം നിര്‍വഹിച്ച് പുറത്തിറങ്ങിയ മലയാള ചലച്ചിത്രം. മലയന്‍കുഞ്ഞ് കൂടാതെ ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങാനിരിക്കുന്ന ആടുജീവിതവും റഹ്മാന്‍ ഇതിനോടകം സംഗീതം നിര്‍വഹിച്ച മറ്റൊരു മലയാള ചലച്ചിത്രമാണ്.

ജൂലൈ 22ന് സെഞ്ച്വറി ഫിലിംസ് മലയന്‍കുഞ്ഞ് തിയേറ്ററുകളിലെത്തിക്കും. ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ജയ കുറുപ്പ്, ദീപക് പറമ്പോല്‍, അര്‍ജുന്‍ അശോകന്‍, ജോണി ആന്റണി, ഇര്‍ഷാദ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

about fahad

More in News

Trending

Recent

To Top