News
ഷെയർ ചെയ്യപ്പെടാന്‍ സാധിക്കുന്ന ഒരുപാട് ആപ്പുകള്‍ ഓപ്പണായി കിടക്കുന്ന ഫോണിലാണ് മെമ്മറി കാർഡ് ഇട്ടത്.. ദൃശ്യങ്ങള്‍ ഫോണില്‍ ഓപ്പണ്‍ ചെയ്യാതെ തന്നെ ഫയല്‍ ഷെയർ ചെയ്യപ്പെടാം, ഇതിനകത്ത് ഇരിക്കുന്നത് ഒരാളുടെ ജീവിതമാണ്; അഡ്വ. ആശാ ഉണ്ണിത്താന്
ഷെയർ ചെയ്യപ്പെടാന്‍ സാധിക്കുന്ന ഒരുപാട് ആപ്പുകള്‍ ഓപ്പണായി കിടക്കുന്ന ഫോണിലാണ് മെമ്മറി കാർഡ് ഇട്ടത്.. ദൃശ്യങ്ങള്‍ ഫോണില്‍ ഓപ്പണ്‍ ചെയ്യാതെ തന്നെ ഫയല്‍ ഷെയർ ചെയ്യപ്പെടാം, ഇതിനകത്ത് ഇരിക്കുന്നത് ഒരാളുടെ ജീവിതമാണ്; അഡ്വ. ആശാ ഉണ്ണിത്താന്
ദിലീപിന്റെ എല്ലാം കണക്ക് കൂട്ടലുകളും തെറ്റിച്ച് കൊണ്ടാണ് വിചാരണ കോടതിയുടെ കൈവശമുള്ള മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയെന്ന ഫോറൻസിക് പരിശോധന ഫലം പുറത്തുവന്നത്. മെമ്മറി കാർഡിലെ ഹാഷ് വാല്യൂ മാറിയെന്ന കാര്യം പൊതുസമൂഹത്തില്‍ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നതെന്ന് ആവർത്തിച്ച് അഡ്വ. ആശാ ഉണ്ണിത്താന്. കോടതികളെ ആശ്രയിക്കുന്ന , അവനവന്റെ ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കോടതികളെ സമീപിക്കുന്ന ആളുകളെ വളരെ അധികം ഭയപ്പെടുത്തുന്ന കാര്യം കൂടിയാണ് ഇത്.
കോടതിയുടെ വിശ്വാസ്യത നഷ്ടപ്പെടുന്ന രീതിയിലാണ് കോടതിയുടെ സേഫ് കസ്റ്റഡിയില്‍ സൂക്ഷിച്ച ഒരു തെളിവാണ് വളരെ അധികം നിരുത്തരവാദിത്തപരം എന്ന പോലെ പെരുമാറിയത്. അത് മാത്രമല്ല ‘അണ്ബികമിങ് ഓഫ് എ ജഡ്ജ്’ എന്ന രീതിയിലേക്ക് പോവുന്ന തരത്തിലേക്കാണ് കാര്യങ്ങളെന്നും ആശാ ഉണ്ണിത്താന് വ്യക്തമാക്കുന്നു.
എന്റെ സേഫ് കസ്റ്റഡിയില്‍ ഇരിക്കുന്ന, ഞാന്‍ ഒപ്പിട്ടാല്‍ മാത്രം പുറത്ത് വരുന്ന ഒരു സംഗതി ലീക്കാവുന്നു എന്നത് പോലെയാണ് ഇത്. മാത്രവുമല്ല, ഹാഷ് വാല്യൂ മാറിയതായുള്ള റിപ്പോർട്ട് വന്നപ്പോള്‍ അത് പൂഴ്ത്തിവെക്കുന്നു. അതിജീവിതയായ നടിയെയോ പ്രോസിക്യൂഷനെയോ പോലും ആ വിവരം അറിയിക്കുന്നില്ല എന്ന് പറയുന്നത് നമ്മളെ ഞെട്ടിക്കുന്നകാര്യമാണെന്നും ആശ ഉണ്ണിത്താന് ചോദിക്കുന്നു.
ഇത്തരം കാര്യങ്ങളെ ഒരു പ്രിസൈഡിങ് ഓഫീസർ ഇങ്ങനെയാണോ സമീപിക്കേണ്ടത്. എന്താണ് ഇവരുടെ താല്പര്യം, എന്ത് ഭയന്നാണ് ഇങ്ങനെ ഒളിപ്പിക്കുന്നത് എന്നതൊക്കെ നേരത്തെ നമ്മള് ആലോച്ചിച്ചിരുന്നു. അവസാനം ഒരു അന്വേഷണ ഉദ്യോഗസ്ഥന് തന്റെ അധികാരം ഉപയോഗിച്ച് അത് പുറത്ത് കൊണ്ടുവരികയും പിന്നീട് ഹൈക്കോടതിയിലേക്ക് പോവേണ്ട വിഷയവും വരുന്നു. ഇവിടെ ഒരുപാട് കാര്യങ്ങളില്‍ ദുരൂഹത നിറഞ്ഞ് നില്‍ക്കുന്നുണ്ട്.
ഈ മെമ്മറി കാർഡ് ഒരു ഡ്യോക്യുമെന്റ് അല്ലെന്നും മെറ്റീരിയല്‍ ഒബ്ജക്ട് ആണെന്നും സുപ്രീംകോടതി വ്യക്തമാക്കിയാണ്. അത് എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് നിർദേശം നല്‍കുന്നുണ്ട്. കോപ്പി ചെയ്യപ്പെടാതിരിക്കാനും കൃത്രിമത്വം നടത്താതിരിക്കാനും ആ മാർഗ്ഗ നിർദേശങ്ങള്‍ ഉപയോഗിച്ച് മാത്രമെ മെമ്മറി കാർഡ് കൈകാര്യം ചെയ്യാന്‍ സാധിക്കുകയുള്ളു. ഇവിടെ ഇതൊന്നും പാലിക്കാതെ തന്നെ മെമ്മറി കാർഡ് ഉപയോഗിക്കുന്ന അവസ്ഥ വരുന്നുവെന്നും ആശാ ഉണ്ണിത്താന് അഭിപ്രായപ്പെടുന്നു.
മെമ്മറി കാർഡ് ഒരു ഫോണിലേക്ക് പോകുന്നു എന്നതിനെ വളരെ അധികം പ്രാധാന്യത്തോടെയാണ് നോക്കി കാണുന്നത്. മൊബൈല്‍ ഫോണ്‍ എന്ന് പറയുമ്പോള്‍ പല രീതിയില്‍ അത് വ്യാഖ്യാനം ചെയ്യപ്പെടാം. ഷെയർ ചെയ്യപ്പെടാന്‍ സാധിക്കുന്ന ഒരുപാട് ആപ്പുകള്‍ ഒപ്പണായി കിടക്കുന്ന ഫോണിലാണ് മെമ്മറി കാർഡ് ഇട്ടത്. ദൃശ്യങ്ങള്‍ ഫോണില്‍ ഓപ്പണ്‍ ചെയ്യാതെ തന്നെ ഫയല്‍ ഷെയർ ചെയ്യപ്പെടാനുള്ള ധാരാളം സാധ്യതകളുണ്ട്.
ഒരു ഐടി വിദഗ്ദന് ഇരുന്നാണ് ഇത് ചെയ്യുന്നതെങ്കില്‍ ഇക്കാര്യങ്ങള്‍ മറച്ച് വെച്ചുകൊണ്ട് തന്നെ ഉപോയിക്കാനും സാധിക്കും. അത്രയേറെ നിർണ്ണായകമായ കാര്യമായത് കൊണ്ടാണ് സുപ്രീംകോടതി പോലും ഇതൊരു മെറ്റീരിയില്‍ ഒബ്ജക്ടാണ് എന്ന് പറഞ്ഞിരിക്കുന്നത്. ഇതിനകത്ത് ഇരിക്കുന്നത് ഒരാളുടെ ജീവിതാണ്. ജിവീക്കാനും അഭിമാന ബോധത്തിനുമുള്ള അവകാശമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
ഇത്തരം രീതിയിലുള്ള ആരോപണത്തിന്റെ നിഴല്‍ പോലും പതിച്ച് കഴിഞ്ഞാല്‍, നേരിട്ടുള്ള ആരോപണമല്ലെങ്കിലും നമ്മുടെ സംവിധാനത്തിന്റെ വിശ്വാസത നിലനിർത്തേണ്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ഉന്നത നീതിപീഠം ഉടന്‍ ഇടപെടുകയും ആളുകളെ മാറ്റുകുയം പകരം അന്വേഷണത്തിന് ഉത്തരിവിടുകയും ചെയ്യും. അവിടുന്ന് ഇനിയും തെളിവുകള്‍ നശിപ്പിക്കപ്പെടാനുള്ള സാധ്യതയുള്ളതുകൊണ്ടാണ് അവരെ മാറ്റുന്നത്.
