Connect with us

തന്റെ സുഹൃത്തായ നടിയെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് ദിലീപിന്റെ മുന്‍ ഭാര്യയായ നടി പറയുമ്പോള്‍ അത്രയും മതി, ചാനലുകള്‍ ബാക്കി നോക്കികോളും എന്നാണ് ശ്രീലേഖ പറയുന്നത് .. കുറച്ച് ക്രിമിനലുകളേയും വിളിച്ച് ചർച്ച നടത്തിയാല്‍ ഏത് കേസിനേയും തകിടം മറിക്കാന്‍ സാധിക്കും; ശാന്തിവിള ദിനേശ്

News

തന്റെ സുഹൃത്തായ നടിയെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് ദിലീപിന്റെ മുന്‍ ഭാര്യയായ നടി പറയുമ്പോള്‍ അത്രയും മതി, ചാനലുകള്‍ ബാക്കി നോക്കികോളും എന്നാണ് ശ്രീലേഖ പറയുന്നത് .. കുറച്ച് ക്രിമിനലുകളേയും വിളിച്ച് ചർച്ച നടത്തിയാല്‍ ഏത് കേസിനേയും തകിടം മറിക്കാന്‍ സാധിക്കും; ശാന്തിവിള ദിനേശ്

തന്റെ സുഹൃത്തായ നടിയെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് ദിലീപിന്റെ മുന്‍ ഭാര്യയായ നടി പറയുമ്പോള്‍ അത്രയും മതി, ചാനലുകള്‍ ബാക്കി നോക്കികോളും എന്നാണ് ശ്രീലേഖ പറയുന്നത് .. കുറച്ച് ക്രിമിനലുകളേയും വിളിച്ച് ചർച്ച നടത്തിയാല്‍ ഏത് കേസിനേയും തകിടം മറിക്കാന്‍ സാധിക്കും; ശാന്തിവിള ദിനേശ്

നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതി ദിലീപ് നിരപരാധിയാണെന്ന് തരത്തില്‍ മുന്‍ ഡിജിപി ആർ ശ്രീലേഖ നടത്തിയെ വെളിപ്പെടുത്തല്‍ വിവിധ തരത്തിലുള്ള ചർച്ചകള്‍ക്കാണ് വഴി തുറന്നിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിന്‍റെ തുടരന്വേഷണം തീരാൻ ദിവസങ്ങൾ ബാക്കി നിൽക്കുമ്പോഴും സാക്ഷി വിസ്താരം ഏതാണ്ട് അവസാന ഘട്ടത്തില്‍ എത്തിനിൽക്കുമ്പോഴുമാണ് കേസിലെ എട്ടാം പ്രതി നടൻ ദിലീപിന് ക്ലീൻ ചിറ്റ് നൽകി ശ്രീലേഖ രംഗത്തെത്തുന്നത്. വിചാരണക്കോടതിയ്ക്ക് മുന്നിൽ ദിലീപും കൂട്ടുപ്രതികളും കുറ്റാരോപിതരായി നിൽക്കുമ്പോഴാണ് കേസിൽ ഒരു ഘട്ടത്തിലും ഭാഗമാകാത്ത മുൻ ജയിൽ ഡിജിപിയുടെ അവകാശവാദങ്ങൾ പുറത്ത് വന്നത്

ശ്രീലേഖ മാധ്യമങ്ങള്‍ക്ക് നേരെ നടത്തിയ വിമർശനം ഏറ്റുപിടിച്ച് സംവിധായകന്‍ ശാന്തിവിള ദിനേശ്. ദിലീപിന് ഈ കേസുമായി യാതൊരു പങ്കുമില്ലെന്ന് അറസ്റ്റ് ചെയ്യുന്ന ഘട്ടത്തില്‍ വിപിന്‍ലാല്‍ ചാനല്‍ ക്യാമറകളെ നോക്കി പറയുന്നുണ്ടായിരുന്നു. എന്നാല്‍ അത് കാണിക്കാതെ ദിലീപിന് പങ്കുണ്ടെന്ന് പറയുന്നത് കാണിക്കാനാണ് താല്‍പര്യം. തന്റെ സുഹൃത്തായ നടിയെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് ദിലീപിന്റെ മുന്‍ ഭാര്യയായ നടി പറയുമ്പോള്‍ അത്രയും മതി, ചാനലുകള്‍ ബാക്കി നോക്കികോളും എന്നാണ് ശ്രീലേഖ പറയുന്നതെന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കുന്നു.

ശ്രീലേഖ പറയുന്നത് പോലെ ബാക്കി കാര്യങ്ങള്‍ നോക്കിയത് ചാനലുകളായിരുന്നു. നൂറ് ശതമാനം വിശ്വാസ്യതയോടെ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയുന്ന ചാനലുകളും പത്രങ്ങളും ഉള്ള നാട്ടില്‍ പലതും മാറ്റി മറിക്കുന്നുവെന്നും ഇവരുടെയെല്ലാം താല്‍പര്യും കൊഴുപ്പിക്കുന്ന വിവാദങ്ങളുണ്ടാക്കലാണെന്നും അവർ പറയുന്നുണ്ട്. ഇത് മലയാളിയെ ഇനിയും പറഞ്ഞ് പഠിപ്പിക്കേണ്ട ആവശ്യമില്ലെന്നും ശാന്തിവിള ദിനേശ് പറയുന്നു

അന്നന്നത്തെ അന്തിചർച്ചക്ക് ഒരോ വിഷയങ്ങള്‍ എടുത്തിട്ട് കൊഴുപ്പിക്കാന്‍ സാധിക്കുന്ന നല്ല അവതാരകരാണ് ഇവിടെയുള്ളത്. കുറച്ച് ക്രിമിനലുകളേയും വിളിച്ച് ചർച്ച നടത്തിയാല്‍ ഏത് കേസിനേയും തകിടം മറിക്കാന്‍ സാധിക്കും. ഇതൊക്കെ വെറുതെ പറഞ്ഞുണ്ടാക്കുന്ന കഥകളാണെന്ന് അന്ന് മന്ത്രിമാർ പോലും പറഞ്ഞു. മന്ത്രിമാർ അന്നല്ല ഈ അടുത്ത കാലത്തും അങ്ങനെ പറഞ്ഞിട്ടുണ്ട്.

ഈ കേസ് ഒരു നാറ്റക്കേസാണ്, അതിന്റെ ബാക്കി അണിയറിലുള്ള കഥകളൊക്കെ എനിക്ക് അറിയാം. പക്ഷെ അത് ഞാന്‍ പറയുന്നില്ലെന്നായിരുന്നു മുന്‍ മന്ത്രി എംഎം മണി പറഞ്ഞത്. ഇതൊരു ക്രിയേറ്റ് ചെയ്ത സ്റ്റോറിയാണെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അത് പറഞ്ഞു. എന്നാല്‍ ആ നടി മുഖ്യമന്ത്രിയെ കണ്ടതോട് കൂടി ഈ പറഞ്ഞവരെല്ലാം നിശബ്ദരായെന്നും ശാന്തിവിള ദിനേശ് അഭിപ്രായപ്പെടുന്നു.

ഈ മന്ത്രിസഭയല്ലായിരുന്നെങ്കില്‍ ആ നടന്‍ അകത്ത് കിടക്കുമോയെന്നാണ് മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് പ്രചരണത്തിന് ചെന്നു നിന്ന് ചോദിക്കുന്നത്. അതുകേട്ട് സഖാക്കളെല്ലാം കയ്യടിച്ചു. എന്നാല്‍ അങ്ങനെയല്ല മുഖ്യമന്ത്രി ചെയ്യേണ്ടത്. യാഥാർത്ഥ കുറ്റവാളിയെ വേണം പിടിക്കാന്‍. അല്ലാതെ സാർ, ദത്ത് പുത്രിയെ പോലെ, ബ്രാന്‍ഡ് അംബാസിഡറെ പോലെ കൊണ്ടു നടക്കുന്ന ഒരു നടി എന്തെങ്കിലും വങ്കത്തരം പറഞ്ഞാല്‍ അത് കേട്ട് കയ്യടിക്കുന്ന ആളാവരുത് മുഖ്യമന്ത്രി.

മുഖ്യമന്ത്രി ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്. അങ്ങനെയുള്ള താങ്കള്‍ പക്ഷം പിടിക്കാന്‍ പാടില്ല. ഒരു നടിക്ക് പകയുണ്ടെങ്കില്‍, അവളെ പൊന്നോമന പോലെ ബ്രാന്‍ഡ് അംബാസിഡറായി താങ്കള്‍ കൊണ്ടു നടക്കുന്നെങ്കില്‍ അവള്‍ പറയുന്നതെല്ലാം സത്യമാണെന്ന് വിചാരിക്കുന്ന അബദ്ധം കാണിച്ചതുകൊണ്ടാണ് സർ 85 ദിവസം ദിലീപിന് ജയിലില്‍ കിടക്കേണ്ടി വന്നതും ഇപ്പോള്‍ കേസ് പൊളിയാന്‍ പോവുന്നതും.

ഒരു നടി പറഞ്ഞത് കേട്ടോണ്ട് ഇങ്ങനെ പ്രവർത്തിക്കാന്‍ സാറിന് നാണക്കേട് ഇല്ലേ. സാറിനും ഒരു മോന്‍ ഉള്ളതല്ലേ. ഒരു പെണ്ണ് എന്തെങ്കിലുമൊക്കെ പറഞ്ഞ് വന്നാല്‍ എന്ത് ചെയ്യും. സ്വന്തം മകളുടെ പിന്തുണ പോലും ഇല്ലാത്ത ഒരു പെണ്ണ് പറയുന്നതിനെ പിന്തുണച്ച് താങ്കള്‍ പോയാല്‍ എന്താണ് അവസ്ഥ. മറ്റൊരു സ്ത്രീയുണ്ട്. അഞ്ചാം ക്ലാസ് വരെ പോയിട്ടില്ലാത്ത ആളാണ് ഐ പി എസ് എടുത്ത സ്ത്രീയെ പുച്ഛിക്കുന്നതെന്നും ശാന്തിവിള ദിനേശ് അഭിപ്രായപ്പെടുന്നു.

Continue Reading
You may also like...

More in News

Trending

Recent

To Top