Malayalam
ഇങ്ങനെയാരു പരാമര്‍ശം ബൈബിളില്‍ ഇല്ല, വിവാദങ്ങള്‍ക്ക് പിന്നാലെ കടുവയിലെ പരാമര്‍ശത്തിനെതിരെ സജി മാര്‍ക്കോസ്
ഇങ്ങനെയാരു പരാമര്‍ശം ബൈബിളില്‍ ഇല്ല, വിവാദങ്ങള്‍ക്ക് പിന്നാലെ കടുവയിലെ പരാമര്‍ശത്തിനെതിരെ സജി മാര്‍ക്കോസ്
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രം കടുവയ്ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ നടക്കുകയാണ്. ഇതിനിടെ സംവിധായകന് ഷാജി കൈലാസ് ബൈബിളിനെ ഉദ്ധരിച്ചത് തെറ്റായ രീതിയിലെന്ന് ബ്ലോഗറും പ്രഭാഷകനും സഞ്ചാരിയുമായ സജി മാര്‍ക്കോസ്.
ഫെയ്സ്ബുക്ക് കുറിപ്പില്‍ ഷാജി കൈലാസ് ‘പിതാക്കന്മാര് പച്ചമുന്തിരിങ്ങ തിന്നു, മക്കളുടെ പല്ല് പുളിച്ചു’ എന്ന് ബൈബിളില്‍ ഉള്ളതായി പരാമര്‍ശിച്ചിരുന്നു. എന്നാല്‍ ഇങ്ങനെയാരു പരാമര്‍ശം ബൈബിളില്‍ ഇല്ലെന്നും ‘പച്ചമുന്തിരിങ്ങ തിന്നുന്നവന്റെ പല്ലേ പുളിക്കുകയുള്ളൂ’ എന്നാണ് ബൈബിളില്‍ പറയുന്നതെന്നും സജി മാര്‍ക്കോസ് കുറിച്ചു.
ബൈബിളിലേതെന്ന പേരില്‍ പ്രചാരം സിദ്ധിച്ച പല പ്രയോഗങ്ങളും ബൈബിളില്‍ ഇല്ലാത്തതോ തെറ്റായ രീതിയില്‍ ഉദ്ധരിക്കപ്പെട്ടതോ ആണെന്ന് മറ്റൊരു പോസ്റ്റില്‍ സജി മാര്‍ക്കോസ് ചൂണ്ടിക്കാട്ടി. പോസ്റ്റ് ഇങ്ങനെ:
‘ബൈബിളില്‍ ഇല്ലാത്ത പ്രയോഗങ്ങള്‍ :
നിന്റെ വിശ്വാസം നിന്നെ രക്ഷിക്കും (ഇത് ബൈബിളിന്റെ അടിസ്ഥാനത്തോട് നീതി പുലര്‍ത്തുന്നതല്ല)
നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു എന്നാണ് (അത് ഏതു വിശ്വസിക്കും ബാധകമല്ല)
ദുഷ്ടനെ ദൈവം പന പോലെ വളര്‍ത്തും അങ്ങിനെ ഒരു വാചകം ബൈബിളില്‍ ഇല്ല.
നിങ്ങളില്‍ പാപം ചെയ്യാത്തവന് കല്ലെറിയട്ടെ അങ്ങിനെയല്ല ആ വാചകം നിങ്ങളില്‍ പാപം ചെയ്യാത്തവന് ആദ്യം കല്ലെറിയട്ടെ എന്നാണ് (രണ്ടാമത് നിങ്ങള്‍ക്ക് ഉറപ്പായും ചാന്‍സ് ഉണ്ട് )
പത്രോസെ നീ പാറ ആകുന്നു അങ്ങിനെ ഒരു വാചകം ബൈബിളില്‍ ഇല്ല (നീ പത്രോസ് ആകുന്നു ഈ പാറമേല്‍ ഞാന്‍ എന്റെ സഭയെ പണിയും എന്നാണ് ബൈബിള്‍ വാക്യം)
ഏറ്റവും പുതിയ ഷാജി കൈലാസ് വേര്‍ഷന്‍ പിതാക്കന്മാര് പച്ച മുന്തിരിങ്ങ തിന്നാല്‍ മക്കളുടെ പല്ലു പുളിക്കും അതും ബൈബിളില്‍ ഇല്ല (ഇപ്പൊ ഇത്രയുമേ ഓര്‍മ്മ വരുന്നുള്ളൂ)’
ഭിന്നശേഷിയുള്ള കുട്ടികള്‍ ജനിക്കുന്നത് അവരുടെ മാതാപിതാക്കള്‍ ചെയ്ത പാപത്തിന്റെ ഫലമാണെന്ന തരത്തിലുള്ള ‘കടുവ’ നായകന് പൃഥ്വിരാജിന്റെ ഡയലോഗാണ് വിവാദത്തിന് കാരണമായത്. ഭിന്നശേഷി ആക്ടിവിസ്റ്റുകളടക്കം നിരവധി പേര് ഇതിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് രംഗത്തുവന്നിരുന്നു.
