Connect with us

ആണ്‍കുട്ടിയ്ക്ക് പ്രണയ ലേഖനമെഴുതിയതിന് മാതാപിതാക്കളില്‍ നിന്നും നല്ലത് പോലെ തല്ല് കിട്ടി; തുറന്ന് പറഞ്ഞ് സായ് പല്ലവി

Malayalam

ആണ്‍കുട്ടിയ്ക്ക് പ്രണയ ലേഖനമെഴുതിയതിന് മാതാപിതാക്കളില്‍ നിന്നും നല്ലത് പോലെ തല്ല് കിട്ടി; തുറന്ന് പറഞ്ഞ് സായ് പല്ലവി

ആണ്‍കുട്ടിയ്ക്ക് പ്രണയ ലേഖനമെഴുതിയതിന് മാതാപിതാക്കളില്‍ നിന്നും നല്ലത് പോലെ തല്ല് കിട്ടി; തുറന്ന് പറഞ്ഞ് സായ് പല്ലവി

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് സായ് പല്ലവി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. വിരാട പര്‍വമാണ് സായ് പല്ലവിയുടെ അടുത്തയിടെ ഇറങ്ങിയതില്‍ ശ്രദ്ധേയമായൊരു സിനിമ.

ചിത്രത്തില്‍ മുഴുനീള വേഷമായിരുന്നു സായ് പല്ലവി ചെയ്തത്. റാണ ദഗുപതിയായിരുന്നു നായകന്‍. നടി പ്രിയാമണിയും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ നെറ്റ്ഫ്‌ലിക്‌സിലൂടെയും ചിത്രം റിലീസ് ചെയ്തിരുന്നു. മാവോയിസ്റ്റായ നായകന് അമ്മ എഴുതിയ കത്തുമായി സായ് പല്ലവിയുടെ കഥാപാത്രം പോവുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

ഇപ്പോള്‍ സിനിമയുടെ പ്രെമോഷനുകള്‍ക്കിടെ യഥാര്‍ഥ ജീവിതത്തിലെഴുതിയ കത്തിനെപ്പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് നടി. ഏഴാം ക്ലാസില്‍ പഠിക്കുമ്‌ബോള്‍ ഒരു ആണ്‍കുട്ടിയ്ക്ക് പ്രണയ ലേഖനമെഴുതിയിരുന്നെന്നും എന്നാല്‍ ഇത് മാതാപിതാക്കള്‍ കണ്ടു പിടിച്ചെന്നുമാണ് സായ് പറഞ്ഞത്. അന്ന് മാതാപിതാക്കളില്‍ നിന്നും നല്ലത് പോലെ തല്ല് കിട്ടിയെന്നും സായ് പല്ലവി ഓര്‍ത്തെടുത്തു.

ഇതേചോദ്യം റാണ ദഗുപതിയോടും ചോദിച്ചപ്പോള്‍ തന്റെ മുത്തച്ഛന് ഒരിക്കല്‍ കത്തെഴുതിയിരുന്നെന്നാണ് നടന്‍ പറഞ്ഞത്. ഫിലിം മേക്കറായിരുന്ന ദഗുബതി രാംനായിഡുവിനാണ് റാണ കത്തെഴുതിയത് അതിന് ശേഷം കത്തെഴുതിയിട്ടില്ലെന്നും നടന്‍ പറഞ്ഞു. മികച്ച നിരൂപക പ്രശംസ നേടിയ വിരാടപര്‍വം പക്ഷെ ബോക്‌സ് ഓഫീസില്‍ വിജയിച്ചിട്ടില്ല. പിന്നാലെയാണ് ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ റിലീസായത്.

More in Malayalam

Trending

Recent

To Top