Connect with us

15000 രൂപയ്ക്ക് അഭിനയിക്കാമെന്ന് മാധുരി ദീക്ഷിത് പറഞ്ഞു; അന്ന് മാധുരിയെ കൊണ്ടുവന്നിരുന്നെങ്കില്‍ ഇന്ന് എനിക്ക് പറയാമായിരുന്നു മാധുരിക്കൊപ്പം നായകനായി അഭിനയിച്ചിട്ടുണ്ടെന്ന്; മുകേഷ് പറയുന്നു

Malayalam

ബോളിവുഡില്‍ നിരവധി ആരാദകരുള്ള താരമാണ് മാധുരി ദീക്ഷിത്. മലയാളത്തില്‍ അഭിനയിക്കാണമെന്ന് ആഗ്രഹിച്ച് വന്നിട്ടും, മാധുരിയെ വേണ്ടെന്ന് വെച്ചതിനെപ്പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് മുകേഷ്. തന്റെ യുട്യൂബ് ചാനലിലൂടെയാണ് നടന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. നിരവധി ബോളിവുഡ് താരങ്ങള്‍ മലയാള സിനിമയുടെ ഭാഗമായി കൊണ്ടിരിക്കുന്ന സമയത്താണ് മാധുരിയെ വേണ്ടന്ന് വെയ്ക്കുന്നതെന്നും മുകേഷ് പറഞ്ഞു.

മമ്മൂട്ടിയെയും മുകേഷിനെയും പ്രധാന കഥാപാത്രമാക്കി നിര്‍മ്മിക്കുന്ന അമ്പിളി എന്ന സിനിമയ്ക്ക് നായിക ഇല്ലാത്തതിനെ തുടര്‍ന്നാണ് അണിയറപ്രവര്‍ത്തര്‍ മാധുരിയെ കണ്ടത്തുന്നത്. പക്ഷെ പ്രതിഫലമായി 15000 രൂപയാണ് ചോദിച്ചത്. അന്ന് അത് വലിയ തുകയാണ്. മാത്രമല്ല ആ പെണ്‍കുട്ടി അന്ന് ബോളിവുഡില്‍ മുഖം കാണിച്ച് തുടങ്ങിയിട്ടെയുള്ളൂ.

അത്രയും വലിയ തുക എടുക്കാനില്ലാത്തതിനാല്‍ ആ പെണ്‍കുട്ടി വേണ്ടെന്ന് അണിയറപ്രവര്‍ത്തകര്‍ തീരുമാനിക്കുകയിരുന്നെന്നും, പിന്നീട് സുപ്രിയ പതക്കെന്ന് പേരുള്ള ഹിന്ദി നടിയാണ് ആ ചിത്രത്തില്‍ അഭിനയിച്ചതെന്നും മുകേഷ് പറഞ്ഞു. പിന്നിട് ഒരിക്കല്‍ ആ ചിത്രത്തിന്റെ പ്രോഡക്‌ളന്‍ കണ്‍ട്രോളര്‍ വിളിച്ചാണ് അത് മാധുരി ദീക്ഷിതായിരുന്നു വെന്ന് പറഞ്ഞത്.

അന്ന് മാധുരിയെ കൊണ്ടുവന്നിരുന്നെങ്കില്‍ ഇന്ന് എനിക്ക് പറയാമായിരുന്നു മാധുരിക്കൊപ്പം നായകനായി അഭിനയിച്ചിട്ടുണ്ടെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു. ബോളിവുഡിലെ മികച്ച നര്‍ത്തകിമാരില്‍ ഒരാള്‍ കൂടിയാണ് മാധുരി. അഭിനയ ശേഷിയും നൃത്തചാരുതയും സൗന്ദര്യവും ഒത്തിണങ്ങിയ മാധുരിയെ വളരെ പെട്ടെന്നാണ് ബോളിവുഡ് കീഴടക്കിയത്. തേസാബ് എന്ന ചിത്രത്തിലൂടെയാണ് മാധുരി ബോളിവുഡിന്റെ താരറാണി പദവിയിലേയ്ക്ക് ഉയര്‍ന്നത്.

Continue Reading

More in Malayalam

Trending