Malayalam
‘എന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടന്’; ജോജുവിന് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് ഗുരു സോമസുന്ദരം; കമന്റുകളുമായി ആരാധകര്‍
‘എന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടന്’; ജോജുവിന് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് ഗുരു സോമസുന്ദരം; കമന്റുകളുമായി ആരാധകര്‍
മലയാളത്തിലെ സൂപ്പര്‍ ഹീറോ ചിത്രമായ ‘മിന്നല്‍ മുരളി’ എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് ഗുരു സോമസുന്ദരം. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
ഇപ്പോഴിതാ നടന് ജോജു ജോര്‍ജിന് ഒപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് ഗുരു സോമസുന്ദരം. ‘എന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടന്’ എന്നു കുറിച്ചുകൊണ്ടാണ് താരം ജോജുവിന് ഒപ്പമുള്ള ചിത്രം പങ്കുവച്ചത്. കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ അപ്രതീക്ഷിതമായി ജോജു ജോര്‍ജിനെ കണ്ടപ്പോള്‍ ഗുരു സോമസുന്ദരം പകര്‍ത്തിയ ചിത്രമാണിത്.
പ്രിയപ്പെട്ട താരങ്ങളെ ഒരു ഫ്രെയ്മില് കണ്ടതിലുള്ള സന്തോഷമാണ് ആരാധകര്‍ പങ്കുവയ്ക്കുന്നത്. ‘രണ്ട് ഇതിഹാസ നായകന്മാര്’, ‘ഇരുവരെയും ബിഗ്സ്ക്രീനില്‍ ഒരുമിച്ച് കാണാന്‍ കാത്തിരിക്കുന്നു’ എന്നാണ് പലരും പറയുന്നത്.
മിന്നല്‍ മുരളിയുടെ വമ്പന്‍ ഹിറ്റിന് ശേഷം നിരവധി മലയാള സിനിമകളാണ് ഗുരു സോമസുന്ദരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. ബിജു മേനോന് നായകനാകുന്ന ചിത്രം നാലാം മുറയില്‍ പ്രതിനായകനായി എത്തുന്നത് ഗുരു സോമസുന്ദരമാണ്. അഞ്ച് സ്ത്രീകളുടെ കഥ പറയുന്ന ‘ഹെര്‍’ ആണ് ഗുരു സോമസുന്ദരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. വാസുദേവ് സനല്‍ സംവിധാനം ചെയ്യുന്ന ‘ഹയ’ എന്ന ചിത്രത്തിലും താരം ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
