News
എന്റെ കസിന്‍സ് എന്നെ പീഡിപ്പിച്ചിട്ടുണ്ട്. ഉറക്കത്തില്‍ ഒരു കുടുംബസുഹൃത്ത് എന്നെ മോശമായി സ്പര്‍ശിച്ചു; ജീവിതത്തില്‍ സംഭവിച്ച ദുരനുഭവങ്ങളെ കുറിച്ച് മോണിക ദോഗ്ര
എന്റെ കസിന്‍സ് എന്നെ പീഡിപ്പിച്ചിട്ടുണ്ട്. ഉറക്കത്തില്‍ ഒരു കുടുംബസുഹൃത്ത് എന്നെ മോശമായി സ്പര്‍ശിച്ചു; ജീവിതത്തില്‍ സംഭവിച്ച ദുരനുഭവങ്ങളെ കുറിച്ച് മോണിക ദോഗ്ര
ഗായികയായും അഭിനേത്രിയായും ശ്രദ്ധ നേടിയ താരമാണ് മോണിക ദോഗ്ര. റോക്ക് ഓണ്‍ എന്ന സിനിമയിലൂടെയാണ് മോണിക് സിനിമയിലെത്തിയത്. പിന്നീട് ദോബി ഘാട്ട്, ഡേവിഡ്, തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. നെറ്റ്ഫഌക്സ് ചിത്രമായ വാട്ട് ആര് ദ ഓഡ്സിലും മോണിക അഭിനയിച്ചിരുന്നു. ഒരു വര്‍ഷം മുമ്പ് താന്‍ പാന്‍ സെക്ഷ്വല്‍ ആണെന്ന് തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ തുറന്നു പറച്ചിലിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമൊക്കെ മനസ് തുറന്നിരിക്കുകയാണ് മോണിക.
‘കുട്ടിക്കാലത്ത് ഞാന്‍ കുറച്ച് കാലം ഒരു ടോം ബോയ് ആയിരുന്നു. ചിലപ്പോള്‍ വല്ലാതെ ഫെമിനൈന്‍ ആയിരിക്കും. എന്റെ രണ്ട് വശവും എക്സ്പ്രസ് ചെയ്യാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. ആണ് കുട്ടികളെ പോലെ വസ്ത്രം ധരിച്ചിരുന്ന പെണ്‍കുട്ടികളേയും പെണ്‍കുട്ടികളെ പോലെ വസ്ത്രം ധരിച്ചിരുന്ന ആണ്‍കുട്ടിക ളേയും എനിക്ക് ഇഷ്ടമാണ്. കുട്ടിക്കാലത്ത്, അഞ്ചോ ആറോ വയസുള്ളപ്പോള്‍ ഞാന്‍ ആണ്‍കുട്ടിയാണെന്ന് പറഞ്ഞ് ടോപ് ലെസ് ആയി നടന്നിരുന്ന എന്റെ കൂട്ടുകാരി കൂള്‍ ആണെന്ന് എനിക്ക് തോന്നിയിരുന്നു.
പക്ഷെ അന്നെനിക്ക് അതിന്റെ കാരണമറിയില്ലായിരുന്നു’എന്നും മോണിക പറയുന്നു. കോളേജിലെത്തുന്നത് വരെ ഞാന്‍ പെണ്‍കുട്ടികളെ ചുംബിക്കുകയോ ലൈം ഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയോ ചെയ്തിരുന്നില്ല. വളരെ വൈകിയാണ് എനിക്കൊരു പെണ്‍കുട്ടിയോട് ഇഷ്ടം തോന്നുന്നത്. അതെന്നെ വല്ലാതെ അലട്ടി. ഞാന്‍ കരുതിയിരുന്നത് ഞാന്‍ സ്ട്രെയിറ്റാണെന്നായിരുന്നു. പെട്ടെന്ന് എനിക്ക് ഞാന്‍ ആരാണെന്ന് അറിയാത്ത അവസ്ഥയായിരുന്നു.
ഞാന്‍ കരുതി ഞാന്‍ ബൈ സെ ക്ഷ്വല്‍ ആണെന്നായിരുന്നു. പക്ഷെ എനിക്ക് ഫെമിനൈന്‍ എനര്‍ജിയുളള സ്ത്രീകളേയും മസ്കുലിന്‍ എനര്‍ജിയുള്ള സ്ത്രീകളേയും ഇഷ്ടമാണ്. പിന്നെയാണ് ഞാന്‍ പാന്സെഷ്വാലിറ്റിയെക്കുറിച്ച് അറിയുന്നത്. അത് ശരിക്കും എന്നെക്കുറിച്ചാണെന്ന് തോന്നി’ എന്നും താരം പറയുന്നു. ‘ഞാന്‍ വിവാഹിതയായിരുന്നു. നല്ലൊരു മനുഷ്യനായിരുന്നു. എന്നെ മനസിലാക്കിയിരുന്നു.
ഞാന്‍ അഭിനയിച്ചൊരു സിനിമയിലെ താരത്തോട്, ട്രാന്‍സ് വുമണ്‍ ആയ, ഇഷ്ടം തോന്നിയെന്ന് അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് അത് മനസിലായി. ഞങ്ങള്‍ മാന്യമായി പിരിയുകയായിരുന്നു. എന്റെ വിവാഹത്തെ മാധ്യമങ്ങളില്‍ നിന്നും മറച്ചുവെക്കുകയായിരുന്നു ഞാന്‍’ താരം പറയുന്നു. കുട്ടിയായിരിക്കെ എന്റെ ജെന്ററിനെയോര്ത്ത് ഞാന്‍ നാണക്കേട് അനുഭവിച്ചിരുന്നു. സ്തനങ്ങള്‍ വരാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ എന്റെ ജീവിതം അവസാനിച്ചെന്ന് കരുതി പൊട്ടിക്കരയുകയായിരുന്നു.
ഇനി സ്വാതന്ത്ര്യമില്ലെന്ന് കരുതി. എന്റെ കസിന്‍സ് എന്നെ പീഡിപ്പിച്ചിട്ടുണ്ട്. ഉറക്കത്തില്‍ ഒരു കുടുംബസുഹൃത്ത് എന്നെ മോശമായി സ്പര്‍ശിച്ചിരുന്നു. എന്നെ സംബന്ധിച്ച് എന്നെ ഞാന്‍ അവതരിപ്പിക്കുന്നത് എന്റെ കലയിലൂടെയാണ്. എന്റെ പാട്ടുകളിലെ വരികള്‍ ശ്രദ്ധിച്ചാല്‍ അത് മനസിലാകും’ എന്നും താരം പറഞ്ഞിരിക്കുന്നു.
