Connect with us

മോഹന്‍ലാലുമായി സിനിമ ചെയ്യാന്‍ സ്‌ക്രിപ്റ്റിന് വേണ്ടി വെയിറ്റിങ്ങാണ്, അത് ഒരു ഹെവി പടമായിരിക്കും ; മനസ്സ് തുറന്ന് ഷാജി കൈലാസ്!

Movies

മോഹന്‍ലാലുമായി സിനിമ ചെയ്യാന്‍ സ്‌ക്രിപ്റ്റിന് വേണ്ടി വെയിറ്റിങ്ങാണ്, അത് ഒരു ഹെവി പടമായിരിക്കും ; മനസ്സ് തുറന്ന് ഷാജി കൈലാസ്!

മോഹന്‍ലാലുമായി സിനിമ ചെയ്യാന്‍ സ്‌ക്രിപ്റ്റിന് വേണ്ടി വെയിറ്റിങ്ങാണ്, അത് ഒരു ഹെവി പടമായിരിക്കും ; മനസ്സ് തുറന്ന് ഷാജി കൈലാസ്!

1989 ൽ ന്യൂസ് എന്ന സിനിമയിലൂടെയായിരുന്നു സ്വതന്ത്ര സംവിധായകനായി ഷാജികൈലാസിന്റെ അരങ്ങേറ്റം. രഞ്ജിപണിക്കർ – ഷാജികൈലാസ് കൂട്ടുകെട്ട് മലയാളത്തിന് ധാരാളം സൂപ്പർഹിറ്റ് സിനിമകൾ സമ്മാനിച്ചു, രഞ്ജിപണിക്കരുടെ തിരക്കഥയിൽ ഷാജികൈലാസ് സംവിധാനം ചെയ്ത, സുരേഷ്ഗോപി നായകനായ തലസ്ഥാനം ആയിരുന്നു ഷാജികൈലാസിന്റെ കരിയർ ബ്രേയ്ക്ക് ആയ ചിത്രം. അദ്ദേഹം സംവിധാനം ചെയ്ത ഏകലവ്യൻ, മാഫിയ, കമ്മീഷണർ, എന്നീ സിനിമകളാണ് സുരേഷ്ഗോപിയെ സൂപ്പർ താര പദവിയിലെത്തിച്ചത്

ഒരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമാ ലോകത്തേക്ക് കടന്നുവന്നിരിക്കുകയാണ് ഷാജി കൈലാസ്. പൃഥ്വിരാജിനെ നായകനാക്കി പുറത്തിറങ്ങിയ കടുവയാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം.

മാസ് മസാല ആക്ഷന്‍ ജോണറില്‍ വരുന്ന ഒരു പക്കാ ഷാജി കൈലാസ് ചിത്രം തന്നെയാണ് കടുവ. ഹീറോയായി പൃഥ്വിയും വില്ലനായി വിവേക് ഒബ്രോയ്‌യും എത്തിയ ചിത്രത്തെ ഇരുകയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്.പൃഥ്വിരാജിന്റെ കരിയറിലെ വലിയ മാസ് സിനിമകളില്‍ ഒന്നുകൂടിയാണ് കടുവ.

ഇപ്പോഴിതാ, മോഹന്‍ലാലിനെ വെച്ച് ഒരു സിനിമ ചെയ്യാന്‍ കാത്തിരിക്കുകയാണെന്ന് പറയുകയാണ് ചിത്രത്തിന്റെ സംവിധായകനായ ഷാജി കൈലാസ്. ഓൺലൈൻ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഷാജി കൈലാസ് ഇക്കാര്യം പറഞ്ഞത്. മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ പ്രതീക്ഷിക്കാമോ എന്ന അവതാരകന്റെ ചോദ്യത്തിനുള്ള മറുപടിയായിട്ടായിരുന്നു ഷാജി കൈലാസ് ഇക്കാര്യം പറഞ്ഞത്.

മോഹന്‍ലാലുമായി സിനിമ ചെയ്യാന്‍ തനിക്കാഗ്രഹമുണ്ടെന്നും സ്‌ക്രിപ്റ്റിനായി വെയ്റ്റിങ്ങാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.ആ സ്‌ക്രിപ്റ്റിന് വേണ്ടി വെയിറ്റിങ്ങാണ്. ഞാന്‍ ഇദ്ദേഹത്തോട് (ജിനു എബ്രഹാം) റിക്വസ്റ്റ് ചെയ്തിട്ടുണ്ട്. ഹെവി പടമാണ് എനിക്കിഷ്ടമുള്ളത്, അല്ലെങ്കില്‍ എനിക്ക് വര്‍ക് ചെയ്യാന്‍ സാധിക്കില്ല.

മറ്റേതാണെങ്കില്‍ ഞാന്‍ ഇങ്ങനെ തണുത്തിരിക്കും, ഈ സോഫ്റ്റ് പടങ്ങളൊക്കെ വന്നാല്‍. നമുക്ക് എനര്‍ജി വര്‍ക് ചെയ്യണമെങ്കില്‍ ഇങ്ങനെയുള്ള പടം വരണം,’ ഷാജി കൈലാസ് പറയുന്നു.കോമഡി ജോണറിലുള്ള ഒരു സിനിമ ചെയ്യാന്‍ താത്പര്യമുണ്ടെന്നും എന്നാല്‍ ഇപ്പോഴതിന് ശ്രമിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതേസമയം, അദ്ദേഹം ഒരുക്കിയ കടുവ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം മൊഴിമാറ്റിയെത്തിയിട്ടുണ്ട്.

ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് ശേഷമാണ് കടുവ വ്യാഴാഴ്ച തീയറ്ററുകളില്‍ എത്തിയത്. കടുവക്കുന്നേല്‍ കുര്യച്ചനായി പൃഥ്വിരാജും ഐ.ജി ജോസഫ് ചാണ്ടിയായി വിവേക് ഒബ്രോയ്യും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. കുര്യച്ചനും ജോസഫ് ചാണ്ടിയും തമ്മിലുള്ള പ്രതികാരവും അടിയും തിരിച്ചടിയുമെല്ലാം ഷാജി കൈലാസ് മനോഹരമായി തന്നെ ചിത്രീകരിച്ചിട്ടുണ്ട്.

Continue Reading

More in Movies

Trending

Recent

To Top