Connect with us

ഐഷ സുൽത്താനയുടെ ‘ഫ്ലഷ്’ അന്താരാഷ്ട്ര വനിതാ ചലിച്ചിത്ര മേളയിലേക്ക് !

Movies

ഐഷ സുൽത്താനയുടെ ‘ഫ്ലഷ്’ അന്താരാഷ്ട്ര വനിതാ ചലിച്ചിത്ര മേളയിലേക്ക് !

ഐഷ സുൽത്താനയുടെ ‘ഫ്ലഷ്’ അന്താരാഷ്ട്ര വനിതാ ചലിച്ചിത്ര മേളയിലേക്ക് !

ലക്ഷദ്വീപ് വിഷയത്തിലെ ശക്തമായ നിലപാടുകളിലൂടെ ശ്രദ്ധേയായ ഐഷ സുൽത്താന സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ഫ്ലഷ്’ മൂന്നാമത് അന്താരാഷ്ട്ര വനിതാ ചലിച്ചിത്ര മേളയിലേക്ക്.കടലും മനുഷ്യരുമായുള്ള ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് ‘ഫ്ലഷ്’ .

ഐഷ സുൽത്താനയുടെ സംവിധാനത്തിലൊരുങ്ങിയ സിനിമയാണ് ഇപ്പോൾ ചലിച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഈ മാസം 17 ന് കോഴിക്കോട് കൈരളി തിയേറ്ററിൽ വെച്ച് ചിത്രം പ്രദർശിപ്പിക്കും. പൂർണമായി ലക്ഷദ്വീപിൽ ചിത്രീകരിച്ച ഇന്ത്യയിലെ ആദ്യ സിനിമയായണ് ‘ഫ്ലഷ് ‘.കടലും കരയും ഒരുപോലെ കഥകൾ പറയുന്ന സിനിമയാണ് ‘ഫ്ലഷ് ‘.

പ്രകൃതിയോട് ഉപമിച്ചു കൊണ്ടാണ് ‘ഫ്ലഷ്’ സ്ത്രീകളെ അവതരിപ്പിക്കുന്നത്. എന്തിനും ഏതിനും ആത്മഹത്യയെന്ന ഉപായം കണ്ടെത്തുന്ന പെൺകുട്ടികൾ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമയാണിത് എന്ന് സംവിധായിക ഐഷ സുൽത്താന പറയുന്നു. അതിശക്തമായ നായിക കഥാപാത്രവുമായി സിനിമയിലെത്തുന്നത് മുംബൈ മോഡലായ ഡിമ്പിൾ പോൾ ആണ്. പുതുമുഖങ്ങളെ മാത്രം കൊണ്ടുവന്നുള്ള കൊച്ചു സിനിമയാണിത് എന്നും പൂർണമായും ലക്ഷദ്വീപിൽ വെച്ച് ചിത്രീകരിച്ച ആദ്യ സിനിമയെന്ന പ്രത്യേകതയും ഫ്ലഷിനുണ്ട് എന്നും ഐഷ സുൽത്താന വ്യക്തമാക്കുന്നു.

ലക്ഷദ്വീപ് ഭരണകൂടത്തിൽ നിന്നും നേരിട്ട പല ബുദ്ധിമുട്ടുകളും തരണം ചെയ്താണ് ഈ സിനിമ പൂർത്തിയാക്കാൻ സാധിച്ചത്. ഞാൻ ഒരു വെള്ളപേപ്പറിൽ നല്ലൊരു ചിത്രം വരച്ചുണ്ടാക്കാനാണ് ലക്ഷദ്വീപിലേക്ക് പോയത്, ചിത്രം വരച്ച് തുടങ്ങിയപ്പോൾ തന്നെയവർ ആ പേപ്പർ വാങ്ങി ചുരുട്ടി കൂട്ടി എനിക്ക് നേരെ തന്നെ എറിഞ്ഞു തന്നു. അതേ പേപ്പർ നിവർത്തിയെടുത്താണ് ഞാൻ ഈ ചിത്രം വരച്ച് തീർത്തത്.’ ഐഷാ സുൽത്താന കൂട്ടിച്ചേർത്തു.



ഞാൻ സംവിധാനം ചെയ്ത ‘ഫ്ലഷ്’ എന്ന സിനിമയ്ക്ക് “മൂന്നാമത് അന്താരാഷ്ട്ര വനിതാ ചലിച്ചിത്ര മേളയിൽ സെലക്ഷൻ കിട്ടിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഈ വരുന്ന ജൂലൈ 17- ന് ഉച്ചക്ക് 12.00 മണിയോടെ കോഴിക്കോട് കൈരളി ശ്രീ തീയേറ്ററിൽ സിനിമ പ്രദർശനത്തിന് ഉണ്ടാവുന്നതായിരിക്കും. നിങ്ങളെല്ലാവരും സിനിമ കാണാൻ വരണം. ഇതൊരു കൊച്ചു സിനിമയാണ്, അടിയില്ല, ബഹളമില്ല. എന്നാൽ കടലും കരയും ഒരുമിച്ചവരുടെ കഥകൾ പറയുന്നുണ്ട്’ ആയിഷ സുൽത്താന ഫേസ്ബുക്കിൽ കുറിച്ചു.

ബീന കാസിം നിർമ്മിക്കുന്ന സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് കെ ജി രതീഷ് ആണ്. ചിത്ര സംയോജനം നൗഫൽ അബ്‌ദുള്ളയാണ്. വില്യം ഫ്രാൻസിസും, കൈലാഷ് മേനോനുമാണ് സിനിമയുടെ സംഗീത സംവിധായകർ.

More in Movies

Trending

Recent

To Top