എല്ലാത്തിനേയും വിലക്ക് വാങ്ങാന്‍ സാധിക്കുന്ന വമ്പന്‍ സ്രാവുകളാണ് ഇവിടെ പ്രതികളായിട്ട് നില്‍ക്കുന്നത് ; ദിലീപിനെതിരെ സാക്ഷി പറയുന്നവരെ പേടിപ്പിക്കുക എന്നുള്ളതായിരുന്നു അവരുടെ ലക്ഷ്യം ! പ്രകാശ് ബാരെ പറയുന്നു !
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട പുറത്തു വരുന്ന വാർത്തകൾ ഞെട്ടിക്കുന്നതാണ് . തുടരന്വേഷണത്തിന് ഇനി ഏതാനം ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത് .നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ സാക്ഷി പറയുന്നവരെ പേടിപ്പിക്കുക എന്നുള്ളതായിരുന്നു അവരുടെ ലക്ഷ്യം എന്ന് വ്യക്തമാക്കുന്നതാണ് സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരായ വ്യാജ പരാതിക്ക് പിന്നില്‍ എന്ന് നടന്‍ പ്രകാശ് ബാരെ. പ്രമുഖ മാധ്യമത്തിന്റെ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എത്രയൊക്കെ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചാലും അതിജീവിതയ്ക്ക് നീതി ലഭിക്കും എന്ന് തന്നെയാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രകാശ് ബാരെയുടെ വാക്കുകള്‍ ഇങ്ങനെയാണ്:
നെല്ലും പതിരുമൊക്കെ നമ്മളെ പോലെ വലിയൊരു ശതമാനം ആള്‍ക്കാര്‍ക്ക് വേര്‍തിരിഞ്ഞതാണ്. മനസിലായ കാര്യമാണ്. ദിലീപ് പറയുന്ന ഓരോ കേസുകളും എവിടെ നിന്നാണ് വരുന്നത് ഇയാള്‍ക്കെതിരെ മീടു ആരോപണം വന്ന അന്ന് തന്നെ അറിയാം ഇത് കൗണ്ടര്‍ ചെക്ക് മേറ്റാണ് എന്ന്. കഴിഞ്ഞ നവംബറിന് ശേഷം നമ്മള്‍ നോക്കുകയാണെങ്കില്‍ ഓരോരോ പടിയായിട്ട് ഇതിന്റെ സത്യം കൂടുതല്‍ കൂടുതല്‍ വെളിയില്‍ വന്ന് കൊണ്ടിരിക്കുകയാണ്.
അതിന്റെ പരിഭ്രാന്തിയിലാണ് ഇവര്‍ എണ്ണമറ്റ അബദ്ധങ്ങള്‍ ചെയ്തിട്ട് കൂടുതല്‍ കൂടുതല്‍ തെളിവുകള്‍ സൊസൈറ്റിയിലേക്ക് വാരിയെറിഞ്ഞത്. അവരുടെ കൂട്ടുകച്ചവടത്തിന് ഇവരുടെ ആള്‍ക്കാരെ പോലും പെടുത്തി കൊണ്ടാണ് കാര്യങ്ങള്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ അവള്‍ക്കൊപ്പം, അല്ലെങ്കില്‍ അതിജീവിതക്കൊപ്പം എന്ന പ്രോഗ്രാമില്‍ കോഴിക്കോട് വന്നിരിക്കുന്ന എല്ലാവരും കൂടിയിട്ട് ഈ വിചാരണ കോടതി ജഡ്ജിയെ മാറ്റണം എന്ന് അസന്നിഗ്ധമായിട്ട് ജനം ആവശ്യപ്പെടുകയാണ്.
ഞാനും ആ അഭിപ്രായക്കാരനാണ്. കുറച്ച് കുറച്ച് അന്വേഷണത്തിനുള്ള സമയം നീട്ടി കൊടുക്കുന്നു. അതുപോല റബ്ബര്‍ ബാന്‍ഡ് പോലെ കോടതിയിലുള്ള കാര്യങ്ങളും നീണ്ട് നീണ്ട പോകുന്നു. തെളിവ് നശിപ്പിക്കാനുള്ള എല്ലാ സൗകര്യവും കഴിഞ്ഞിട്ടാണ് പോകുന്നത്. അവസാനം സബ്മിറ്റ് ചെയ്യപ്പെടുന്നു. എഫ് എസ് എല്‍ ലാബില്‍ പരിശോധന വേണം എന്ന് പറഞ്ഞിട്ട് എത്ര ആഴ്ചകളാണ് കടന്ന് പോയത്.
എല്ലാത്തിനേയും വിലക്ക് വാങ്ങാന്‍ സാധിക്കുന്ന വമ്പന്‍ സ്രാവുകളാണ് ഇവിടെ പ്രതികളായിട്ട് നില്‍ക്കുന്നത്. അയാളുടെ വക്കീലന്മാരായിട്ടും. അപ്പോള്‍ എഫ് എസ് എല്‍ ലാബുകളും കോടതിയിലെ കമ്പ്യൂട്ടറുകളും ഇതൊക്കെ തെളിവ് നശിപ്പിക്കാന്‍ വേണ്ടി ഇഷ്ടം പോലെ സമയമാണ് അവര്‍ക്ക് ലഭിക്കുന്നത്. പക്ഷെ നമ്മുടെ ഭാഗ്യം കൊണ്ട്, ഇവരുടെ ആനമണ്ടത്തരം കൊണ്ട് ഒക്കെ ചെയ്ത് കഴിഞ്ഞിട്ടും നശിപ്പിക്കപ്പെട്ട തെളിവുകള്‍ വീണ്ടും വീണ്ടും പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്.
അപ്പോള്‍ അങ്ങനെ നോക്കുമ്പോള്‍ നാലഞ്ച് മാസമായിട്ട് ഇതിന്റെ സത്യം കൂടുതല്‍ കൂടുതല്‍ ശക്തമായി ഉദിച്ച് വന്ന് കൊണ്ടിരിക്കുകയാണ്. അപ്പോള്‍ മുന്നോട്ട് പോകുമ്പോളും ഇതുപോലുള്ള കാര്യങ്ങള്‍, കാരണം തെളിവുകള്‍ മുഴുവന്‍ പുറത്തെത്തി കഴിഞ്ഞ് എത്രമാത്രം ഗ്വാ ഗ്വാ വിളികളുമായിട്ട് ഇവര്‍ നടന്ന് കഴിഞ്ഞാലും ഭീഷണികളും ഇതുപോലെയുള്ള എക്‌സ്‌പ്ലോയിറ്റേഷനും മാനിപുലേഷന്‍സ് ചെയ്ത് കഴിഞ്ഞാലും സത്യം ജയിക്കുക തന്നെ ചെയ്യും എന്നുള്ള ശുഭാപ്തി വിശ്വാസമാണ് നമ്മളെ പോലുള്ള ആള്‍ക്കാരെ ഇനിയും മുന്നോട്ട് കൊണ്ടുപോകുന്നത്.
സത്യം പറഞ്ഞ് കഴിഞ്ഞാല്‍ ഈ സമൂഹത്തിന്റെ ഭാഗമാണല്ലോ എന്ന് ഇത്രയും ഫ്രസ്‌ട്രേഷനാണ് ഇതിന്റെ അകത്തുള്ളത്. പക്ഷെ എന്നാലും മുന്നോട്ടുപോകും കാര്യങ്ങള്‍ ഇതിന്റെ അകത്ത് നിന്ന് പുരോഗമിക്കും എന്ന ശുഭാപ്തി വിശ്വാസത്തില്‍ നമ്മള്‍ പിന്നെയും കടിച്ച് തൂങ്ങി നില്‍ക്കുകയാണ്. ഇതിന്റെ മൊത്തം ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം എന്ന് പറഞ്ഞാല്‍ അതിന്റെ നടുവില്‍ നില്‍ക്കുന്ന പോയിന്റാണ് ഈ പ്രതിയുടെ ആനപ്പക.
സോ എന്തിനാണ് ഈ കുറ്റം എന്ന് ആരോപിക്കപ്പെട്ട കുറ്റം ചെയ്തത് എന്തിനാണ്, ഈ പക ഭയങ്കരമായിട്ടുള്ള ടിറ്ററന്റാണ്. ഈ പറഞ്ഞ കേസിനകത്ത് സാക്ഷിയെ ഡിസ്‌ക്രെഡിറ്റ് ചെയ്ത് അയാള്‍ കൊടുക്കുന്ന മൊഴിയെ വീക്കെന്‍ ചെയ്യുക. രണ്ടാമത്തേത് അയാളെ പേടിപ്പിച്ച് അയാളെ പിന്‍വലിയാന്‍ പ്രേരിപ്പിക്കുക എന്നുള്ളതാണ്. പക്ഷെ അതിനേക്കാള്‍ ഏറ്റവും പ്രധാനപ്പെട്ടത് ഇതുപോലെ സത്യം വിളിച്ച് പറയാന്‍ ധൈര്യം കാണിക്കുന്ന അല്ലെങ്കില്‍ ഇതുപോലെ അറിയുന്ന വിവരങ്ങള്‍ പുറത്ത് പറയാന്‍ ഇനിയും സാക്ഷികള്‍ തയ്യാറാവുകയാണെങ്കില്‍ അവര്‍ക്കൊക്കെ ഒരു താക്കീത് എന്ന നിലയിലാണ്.
ഇത്രയും പവര്‍ഫുള്ളായ പ്രതിയുമായിട്ട് ഫേസ് ചെയ്യുമ്പോള്‍ നമ്മളെ സംബന്ധിച്ചിടത്തോളം അതിന്റേതായിട്ടുള്ള റിസ്‌ക് ഉണ്ട്. കാരണം പ്രതിക്ക് പോലും അതിജീവിതക്കൊപ്പമല്ല എന്ന സ്റ്റാന്റ് എടുക്കാന്‍ പറ്റാത്ത കേസാണിത്. പ്രതിയെ പരോക്ഷമായും പരസ്യമായും എല്ലാ രീതിയിലും സപ്പോര്‍ട്ട് ചെയ്യുന്ന എല്ലാ വിഭാഗവും അതിപ്പോള്‍ ജുഡീഷ്യറിയിലായാലും പൊലീസിലായാലും പൊളിറ്റിക്‌സിലായാലും മീഡിയയിലായാലും സിനിമയിലായാലും അവര്‍ക്ക് അതിജീവിതക്കൊപ്പമാണ്, നീതി ലഭിക്കണം എന്നൊരു സ്റ്റാന്റില്‍ മാത്രമമെ നില്‍ക്കാന്‍ പറ്റു. അങ്ങനെയുള്ള കേസാണിത്.
ഇവര്‍ക്ക് എത്ര കാശുണ്ടെങ്കിലും എത്ര സ്വാധീനമുണ്ടെങ്കിലും പരസ്യമായി യുദ്ധം ചെയ്യാനാകില്ല. അതിന്റെ ഇടയില്‍ കൂടി എങ്ങനെയെങ്കിലും ഇതുവരെ സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിച്ച് ഈ കേസിനെ അട്ടിമറിക്കുക എന്നുള്ളതാണ്. അത് അത്ര എളുപ്പമല്ല. കാരണം സത്യത്തിനോടും സത്യം മനസിലാക്കിയ ഒരു ജനതയോടും കൂടിയുള്ള ഒരു യുദ്ധമാണ് അവര്‍ ചെയ്യുന്നത്.അവര്‍ക്ക് അവരുടെ ആവനാഴിയിലെ എല്ലാ അമ്പുകളും അവര്‍ക്ക് ഉപയോഗിക്കാം എന്നല്ലാതെ ഒരു തെളിവ് കൊണ്ട് പോലും അവരുടെ ഭാഗത്തേക്ക് ഈ കേസിനെ കൊണ്ടുപോകാന്‍ കഴിയില്ല. കഴിഞ്ഞ നവംബറില്‍ എങ്ങനെ ഉണ്ടായിരുന്ന സീനാണ്. ഒരു ബാലചന്ദ്രകുമാര്‍ എത്തിയതോടെ മാറിയില്ലേ.ഈ കേസ് വന്ന സമയത്ത് അമ്മയുടെ യോഗത്തില്‍ ഈ പ്രതി സംസാരിച്ചത് കേട്ടാല്‍ മനസിലാകും എന്തൊരു ഗതികെട്ട സ്ഥലത്താണ് ഈ പ്രതിയും വക്കീലും നില്‍ക്കുന്നത് എന്ന്. അതുകൊണ്ട് ശുഭാപ്തി വിശ്വാസത്തിന് ഒരുപാട് സ്‌കോപ്പുണ്ട്.
