ന്നഡ ബിഗ് ബോസ് താരവും നടിയുമായ ജയശ്രീ രാമയ്യ ആത്മഹത്യ ചെയ്ത നിലയിൽ. മഗഡി റോഡിലുള്ള വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് താരത്തിന്റെ മൃതദേഹം കണ്ടെത്തിയത്. നടി വിഷാദരോഗത്തിന് അടിമപ്പെട്ടിരുന്നുവെന്നല്ലാതെ മരണം സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ജയശ്രീയുടെ മരണ വാർത്ത ഉൾകൊള്ളാൻ ഇപ്പോഴും ആരാധകർക്കും സുഹൃത്തുകൾക്കും കഴിഞ്ഞിട്ടില്ല. ഇത് സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അത് വ്യക്തമാണ്
അതേസമയം കുറച്ചുനാളുകൾക്ക് മുൻപ് ജയശ്രീ പങ്കിട്ട ലൈവ് പോസ്റ്റ് ഏറെ വൈറൽ ആയിരുന്നു. സാമ്പത്തിക പ്രശ്നങ്ങളില്ല. പക്ഷേ ഡിപ്രഷനുമായി പൊരുതാൻ സാധിക്കുന്നില്ലെന്നും തന്റെ മരണം മാത്രമാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നതെന്നുമായിരുന്നു ജയശ്രീ മുൻപ് വ്യക്തമാക്കിയത്. കുട്ടിക്കാലം മുതൽ ഞാൻ വഞ്ചിക്കപ്പെട്ടിരുന്നു. എന്നാൽ അതിൽ നിന്നും പുറത്തുകടക്കാൻ എനിക്ക് സാധിച്ചിട്ടില്ലെന്നും’, ജയശ്രീ വ്യക്തമാക്കിയിരുന്നു.
പോസ്റ്റ് വൈറൽ ആയതിനു പിന്നാലെ നിരവധി ആളുകൾ പിന്തുണയുമായി എത്തുകയും ചെയ്തിരുന്നു. എന്നാൽ താൻ സുരക്ഷിത ആണ് എന്ന് നടി പറയുകയും വീഡിയോ ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. അതിനുശേഷം ആണ് ഇപ്പോൾ ജയശ്രീയുടെ മരണവാർത്ത പുറത്തുവരുന്നത്
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...